സംവാദം:പ്രാഗഭാവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാഗ്ഭാവവും പ്രാഗ് അഭാവവും ഒന്നാണോ? പ്രാഗ്ഭാവം എന്നത് മുൻപുള്ള ഉള്ളായ്മ എന്നും പ്രാഗ് അഭാവം എന്നത് മുൻപത്തെ ഇല്ലായ്മ എന്നും അല്ലേ അർത്ഥം? Simynazareth 18:18, 1 ജൂലൈ 2007 (UTC)simynazareth[മറുപടി]

പ്രാഗ് അഭാവ എന്നതിനു ഏതെങ്കിലും ജൈനമത വെബ് വിലാസങ്ങൾ നോക്കുക. എന്റെ കയ്യിൽ ആധികാരിക ഗ്രന്ഥങ്ങൾ ഇല്ല. എങ്കിലും pragbhava എന്ന ഗൂഗ്ല് സെർച്ച് 7 റിസൾട്ടുകൾ തരുമ്പോൾ pragabhava എന്ന ഗൂഗ്ല് സെർച്ച് നൂറ്റിച്ചില്വാനം ഫലങ്ങളും പല സംസ്കൃത ശ്ലോകങ്ങളും ഉദാഹരണങ്ങളും തരുന്നു. Simynazareth 18:32, 1 ജൂലൈ 2007 (UTC)simynazareth[മറുപടി]

സിമി ഉദ്ദേശിച്ചത് പ്രാഗ്‌ഭാവം ആയിരിക്കണം.. പ്രാഗഭാവം=പ്രാഗ്+അഭാവം തന്നെയാണ്‌..--Vssun 22:26, 1 ജൂലൈ 2007 (UTC)[മറുപടി]

ആകെ കൺഫ്യൂഷൻ ആയി. ധർമ്മകീർത്തി എഴുതിയ പ്രമാണവർത്തിക-കാരിക എന്ന ഗ്രന്ഥത്തിൽ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തിൽ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികൾ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറൻസ് ആണോ എന്ന് അറിയില്ല, എങ്കിലും ചേർക്കുന്നു. http://www.jainworld.com/teachers/attributes.asp Simynazareth 01:57, 2 ജൂലൈ 2007 (UTC)simynazareth[മറുപടി]

ഭാവവും അഭാവവും വിപരീത പദങ്ങളാണ്‌. അതുകൊണ്ട്‌ പ്രാഗ്ഭാവം മുമ്പത്തെ ഉൺമയും പ്രാഗ്‌ അഭാവം മുമ്പത്തെ ഇല്ലായ്മയും ആകുന്നു. പ്രാക്‌ + അഭാവം എന്നത്‌ വ്യാകരണത്തെറ്റ്‌ കൂടാതെ ചേർത്തെഴുതുന്നതെങ്ങിനെയോ അതാണു ശരി.

vssun, calicuter എന്നിവർ പറഞ്ഞത് അനുസരിച്ച് ശരിയായ രീതിയിൽ ആക്കിയിട്ടുണ്ട്. Simynazareth 04:38, 6 ജൂലൈ 2007 (UTC)simynazareth[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രാഗഭാവം&oldid=674736" എന്ന താളിൽനിന്ന് ശേഖരിച്ചത്