സംവാദം:പ്രധാന താൾ/നിലവറ 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പ്രധാന പേജ്‍/പഴയത് 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവാദം:പ്രധാന താൾ/നിലവറ 2സംവാദം:പ്രധാന താൾ

Suggestions on New Look Main Page[തിരുത്തുക]

I am an active wikipedian in Malayalam ml:user:Manjithkaini and English en:user:Manjithkaini. I thought of a new look for our Main Page, and some how-God knows how good I'm in this business- made it!!!!. Now, I welcome your valuable suggestions for improvement. I will also apreciate if some one can help me to remove the Contents box from main page. Looking forward to see u there. --Manjithkaini ൦൫:൩൨, ൨൭ August ൨൦൦൫ (UTC)

Manjith, first question is why the front page is protected. That is really disappointing. If it is for correct encoding of Unicode, then many articles in the front page uses resembling Malayalam numerals ൯ (nine) ൪ (four) in place of chillus.

One more: Numerals appearing as Malayalam numerals rather than Arabic. I don't know a wayout.. But I am sure 99.9% of Malayalees cannot read it.

--Cibu


Manjith, We need to open up the front page for general access! There are quite a few people watching and working for these pages, though nothing may seem published as of now. We will need some sort of policing only later when we have some real content. For now, PEOPLE NEED TO COME IN FIRST!

Please open up and keep the page free!

--ViswaPrabha (വിശ്വപ്രഭ) ൧൫:൪൭, ൨൮ ഒക്ടോബർ ൨൦൦൫ (UTC)

Is there really a need for Malayalam numbers? They are really hard to read and I don't think anyone uses them anymore.

Yes I agree -Bijee ൧൫:൪൯, ൩൧ May ൨൦൦൫ (UTC)
I second this. I am a Malayali, and among all the Malayalees I know, only one knows how to read Malayam numerals. Let's do away with them, please. --Lettherebelight ൦൯:൨൩, ൩ നവംബർ ൨൦൦൫ (UTC)

Does anyone know how to change this? Apparently it is automated. These numbers are really annoying. Comments are very much welcome.

Hello, Great to see apge in malayalam. I wanted to work on a hindi version of wikipedia and would like to get information from those maintaining the malayalam pages regarding how the utf-8 encoding has been setup for these pages as well as info on what software you use to creae the pages.

Thanks much. You can email me at shree at yahoo.com.

Hi, FYI, this wikipedia is not yet listed on the protal

Hi Actually I feel so greatness after seeing ur free encyclopedia.It is a big effort done fm ur side.really appreciable. sh

I apologize for posting in English, but I don't know Malayalam. I have been working on making logos for all the different language wikipedias, most of which use the latin alphabet. In so doing I also made a Malayalam logo. They're all on meta:Wikipedia in other languages. Please leave your feedback on meta:talk:Wikipedia in other languages about whether or not it is correct (spelling and choice of words) and acceptable. If there are problems, let me know, and I'll try to address them and make a logo to your satisfaction. If you like it, you can ask Brion to install it on the Malayalam wikipedia for you. --Nohat

ഏതു ബ്രൌസര്?[തിരുത്തുക]

യൂണീകോഡ് ശരിയായി കാണിയ്ക്കുന്ന ബ്രൌസര് ഏതാണെന്ന് അറിഞ്ഞാല് കൊള്ളാം. ഞാന് ഉപയോഗിയ്ക്കുന്നത്, IE 6.0.2800.1106 WITH SP1 UPDATE. എന്റെ കംപ്യൂട്ടര്, XP WITH SP1 UPDATE. എന്തു കൊണ്ടാൺ മലയാളം വിക്കിയില് നിങ്ങള് ടൈപ്പ് ചെയ്ത ചില്ലക്ഷരങ്ങള് മാത്രം തെറ്റായും, ഞാന് ടൈപ്പ് ചെയ്യുന്നത് ശരിയായും കാണുന്നത്? അതിന്റെ ഗുട്ടന്‌സ് അറിഞ്ഞാല് കൊള്ളാം. എന്നു സസ്നേഹം കെവിന്.

തെറ്റു പറ്റിയതിനു ക്ഷമ ചോദിയ്ക്കുന്നു[തിരുത്തുക]

തൂലിക ഫോണ്ടിന്റെ ബലത്തിൽ അക്ഷരത്തെറ്റുകൾ തിരുത്താൻ ഇറങ്ങി പുറപ്പെട്ട എന്റെ വങ്കത്തരത്തിനു ക്ഷമ ചോദിയ്ക്കുന്നു. ഇനിയതു ഉണ്ടാവില്ല. കെവിൻ & സിജി.

മലയാളം വിക്കിപീടിയ ചിഹ്നം[തിരുത്തുക]

മലയാളത്തിനു ഒരു അപമാനമായി മലയാളം വിക്കിപീടിയ ചിഹ്നം മാറുകയാണോ.

മലയാളം യൂണീകോഡിന്റെ ഏറ്റവും മോശമായ അവതരണമായിരിയ്ക്കുന്നു ഇതു്. അതൊന്നു തിരുത്തി വരയ്ക്കണമെന്നു ഞാൻ വിനീതമായി അപേക്ഷിയ്ക്കുന്നു.

കെവിൻ & സിജി.

ഡ instead of ട[തിരുത്തുക]

I always say, ടീ ട്ടൈമ് and my Caucasian friend corrects me as റ്റീ റ്റൈമ്, basically in English there is no "ട" sound, there is only "ഡ" or "റ്റ". In that case വിക്കിപീടിയ is wrong spelling it should be വിക്കിപീഡിയ. If you check Hindi wikipedia, they use विकिपीडिया, ie they are not using "ट" (the first), instead they are using "ड" (the third). I feel we should correct this issue as soon as possible. -Bijee 07:38, 8 Dec 2004 (UTC)

Today I removed SPAM from few pages by User:61.145.206.133 and User:61.51.95.219, I think they are dynamic IP's.

Authors, on every visit, first please check പുതിയ മാറ്റങ്ങള്, and be suspicious on any changes by user with only IP address.

Volunteers required for Malayalam wikipedia soon[തിരുത്തുക]

Dear friends,

We are gathering and arranging an enormous work that has been done solitarily through many years by an elderly Malayali gentleman in Malaysia, namely "Datuk" K J Joseph. ('Datuk' is a title conferred by malaysian Govt. equivalent to India's 'Padmashree' or Briton's 'Sir')

His work was initiated by an interest from many participants at kerala.com guestbook a few years ago. Though the team had later waned off, Mr. KJ Joseph (Joseph Chettan) was sparing his long many hours of a retired life to compile (among many), an exhaustive Malayalam Dictionary and some grand grammar / structure / poetry collections.

Unfortunately, these were done using proprietary fonts and due to the lack of available tools at that time, he could not incorporate the search / sort facilities by then.

Cibu of Varamozhi and a few friends here are now trying to retrieve all that work and convert it into Unicode and mount it onto Wiki.

This could be a quite a lengthy work perhaps. We are yet to assess.

We request as many kind-hearted people to join us and help as the project unfolds.

I will keep you posted on the developements.

Thank you!

--ViswaPrabha (വിശ്വപ്രഭ) 04:18, 10 Feb 2005 (UTC)

Cool...

If both left and right panal of varamozhi can show Malayalam font it would have been much more easier for conversion, one with a proprietary font other in with Unicode

I dont know whether this will be any help to you http://geocities.com/xbijeex/ -Bijee 00:31, 11 Feb 2005 (UTC)

About adding Malayalam dictionary[തിരുത്തുക]

Bijee, varamozhi already have the modules you have written.

Here we will need to find about a way to bulk upload the dictionary. Varamozhi can convert anything-to-anything that is malayalam thru command line. I think Joseph's work is in either Kerala font or manglish. So we will need to do just

lamvi_kerala < dictionary.kerala | malvi_mozhi_unicode > dictionary.unicode -User:Cibu

Although I don't speak Malayalam, I would like to help on the Wiktionary (I am working on the Hindi and Gujarati Wiktionaries). I can add translations and copy Malayalam translations to other languages. Yann 17:41, 12 Feb 2005 (UTC)

look at tamil wiki[തിരുത്തുക]

Hello everybody, look at the way tamil wiki has developed! what can we do to improve malyalam wiki. It still has font problems.

About Chillakshangal[തിരുത്തുക]

The way "chillaksharangal" are rendered in different fonts (even though all the fonts are Unicode), seem different.

AnjaliOldLipi - This font has seperate characters for chillaksharangal

ML-NILA0x (where x = 1,2,3,4) - This font has a special character. base letter + chandrakkala + special character = chillaksharam

ThoolikaUnicode - This font has neither of the above. In the browser, wherever "base letter + chandrakkala" combinations are found, they are appropriately replaced by chillaksharam

After a week of research, I found out these three different rendering methods. I don't know which one is the actual method prescribed by the Unicode developers. I don't know whether any other method also exists. We have to discuss and select one of these methods to be commonly used to write in Malayalam Wikipedia. Or find out which one is the real method!

About Chillaksharangal (cont'd)[തിരുത്തുക]

Last time, I said about the three types of chillaksharangal. I did more research and found that the standard and common method is the second one, and the special character is called "Zero-Width Joiner" It is the standard method prescribed by Unicode for creating "chillaksharangal".

I also found that the Thoolika font is actually the best of all Unicode Malayalam fonts I downloaded. It can be downloaded at: "http://www.supersoftweb.com/Unicode.htm". IMPORTANT: I use the font "ThoolikaUnicodeNew0" as I have new version of MS Uniscribe. You have to experiment to see whether "ThoolikaUnicode" or "ThoolikaUnicodeNew0" will work for you. I suggest you update your system and get the new MS Uniscribe installed.

I have made a program by which I am planning to type articles in Malayalam Wikipedia. If you want the program, visit "http://computergenius.faithweb.com" and download the program.

If you have a better font, please add an article about it to this discussion.

-- ADTC ൧൮:൧൫, ൪ September ൨൦൦൫ (UTC)


Dear Sir, This I am posting for your kind information.


[[ == == == == == 1904 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂ൪ ശാസ്ത്രി ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വച്ച് അന്തരിച്ചു.


1904 അല്ലാ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂ൪ ശാസ്ത്രി അന്തരിച്ചിതു. == == == == ==]]

മനപ്പൂർവമല്ലാത്ത ഒരു വലിയ തെറ്റിന് ക്ഷമ ചോദിക്കുന്നു. --Vssun 18:11, 7 ജനുവരി 2007 (UTC)[മറുപടി]

പുതിയ ഡിസൈൻ[തിരുത്തുക]

വിക്കിപീടിയയുടെ പുതിയ ഡിസൈൻ നന്നായിരിക്കുന്നു. വിഷയസൂചിക സൈഡ്‌ബാറിലെ ഐക്കണുകൾ ക്ലിക്ക് ചെയ്യുമ്പോൾ പേജുകൾ redirect ചെയ്യുന്നതു് ഐക്കണുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളുടെ വിശദീകരണങ്ങളിലേക്കാണു്. ഐക്കണുകൾക്കൊപ്പം ടെക്സ്റ്റും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു യൂസർ ടെക്സ്റ്റിനു പകരം ഐക്കൺ ക്ലിക്ക് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതു് കാരണം ഐക്കണുകൾ ക്ലിക്ക് ചെയ്യുമ്പോഴും പ്രസ്തുതവിഷയത്തിലേക്ക് redirect ചെയ്യുവാനുള്ള സംവിധാനം ഉണ്ടാക്കണം.

പെരിങ്ങോടൻ 16:02, ൧ January ൨൦൦൬ (UTC)

ഇപ്പോഴത്തെ ഡിസൈൻ വളരെ മെച്ചപ്പെട്ടിട്ടുണ്ട്‌. എന്നാലും ഒരു സജഷൻ കൂടി. സെന്ററിലായി ഒരു നിവൃത്തിയുണ്ടെങ്കിലൊന്നും അലൈൻ ചെയ്യരുത്‌. ഏറ്റവും പുതിയ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കൂ അവരും സെന്റർ അലൈന്മെന്റ് അപ്പാടെ ഉപേക്ഷിച്ചിരിക്കുന്നു. കൂടാതെ, ലിങ്കുകൾ ഒന്നും അണ്ടർലൈൻ ചെയ്യരുത്‌. മലയാളത്തിനത്‌ വളരെ വൃത്തികേടായി തോന്നുന്നു. നീലനിറം മാത്രം മതിയാവും ഒരു വാക്ക്‌ ലിങ്ക് ആണ് എന്ന്‌ വായനക്കാരന് മനസ്സിലാവാൻ. സിബു 01:11, 21 മാർച്ച് 2006 (UTC)[മറുപടി]

പ്രധാന പേജ് പുനർനാമകരണം -> പ്രധാന താൾ[തിരുത്തുക]

പേജ് എന്നത് മലയാളം സാംശ്വീകരിച്ചിരിക്കുന്ന ഒരു ആംഗലേയ പദമാണെങ്കിലും പ്രധാന പേജിനു് പ്രധാന താൾ /മുഖ്യപൃഷ്ഠം എന്നീ നാമങ്ങൾ ആവും കൂടുതൽ ഉചിതം. Main Page ന്റെ നാമം “പ്രധാന പേജ്‍” എന്നുള്ളതിൽ നിന്നു് മാറ്റുന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.

പെരിങ്ങോടൻ 20:16, 12 ജനുവരി 2006 (UTC)[മറുപടി]


പ്രധാന പേജ് - ചില എളിയ മാർഗ്ഗനിർദ്ദേശങ്ങൾ[തിരുത്തുക]

പ്രധാന പേജ് വീണ്ടും Unprotect ചെയ്തിരിക്കയാണ്. നല്ല കാര്യം!


പക്ഷേ എല്ലാ തരം സ്വാതന്ത്ര്യങ്ങളിലും സ്വയം ഉള്ളടങ്ങിയിരിക്കുന്ന ചുമതലകൾ കൂടിയുണ്ട്. അതീവ ഉത്തരവാദിത്തത്തോടു കൂടി വേണം ലഭ്യമായ ഏതു സ്വാതന്ത്ര്യവും നാം വിനിയോഗിക്കുവാൻ.


വിക്കിപീഡിയയുടെ കാര്യത്തിൽ, ഈ കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് നമുക്കെല്ലാം തന്നെ എപ്പോഴും തന്നെ സമഗ്രമായ ബോധം ഉണ്ടായിരിക്കണം.


താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ എന്റെ എളിയ ബുദ്ധിയിൽ തോന്നുന്ന ആശയങ്ങളാണ്:


1. പ്രധാന പേജിന്റെ കാര്യത്തിൽ നാം പരമാവധി സ്വയം നിയന്ത്രണം പാലിക്കുക.പ്രത്യേകിച്ച് വിശേഷവിധിയായി മെച്ചമൊന്നുമില്ലാത്ത, തിരുത്തുകൾ വേണ്ടെന്നു വെയ്ക്കുക. ഏതെങ്കിലും തിരുത്തു നടത്തുന്നതിനു മുൻപ് sysop ആയി നിശ്ചയിച്ചിട്ടുള്ള ആളുകളുമായി ഒരു വിനിമയം ഉണ്ടാവുന്നതു നല്ലതാണ്. കഴിയുമെങ്കിൽ തിരുത്തുകളും പുനർഘടനകളും അവരേക്കൊണ്ടു തന്നെ ചെയ്യിക്കുക.


ഒരു കീഴ്വഴക്കമെന്ന നിലയിൽ പ്രധാന പേജുകൾ തിരുത്തുവാൻ ഒരു വിക്കി ID ഉണ്ടായേ തീരൂ എന്നു വെക്കുക. വെറും IP address വെച്ചുള്ള തിരുത്തുകൾ പ്രായേണ നിഷ്കരുണം റദ്ദാക്കുമെന്ന് നമുക്കൊരുമിച്ചു തീരുമാനിക്കാമെങ്കിൽ വളരെ നല്ലത്. ഇങ്ങനെ വരുമ്പോൾ തിരുത്തിയ ആളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാനോ സംശയിക്കാതിരിക്കാനോ എളുപ്പമുണ്ട്.


മറ്റൊരു കാര്യം: പ്രധാന പേജു തിരുത്തുന്നവർ തങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് പരമാവധി ബോധമുള്ളവരായിരിക്കണം. തിരുത്തുമൂലം വരാവുന്ന സാങ്കേതികക്കുറവുകളെക്കുറിച്ച് അവരറിഞ്ഞിരിക്കണം. Templates, Variables തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിൽ ആ മാറ്റം കൊണ്ട് വരാവുന്ന മറ്റു ഭവിഷ്യത്തുക്കളേക്കുറിച്ചും അവർ മുൻ‌കൂട്ടി അറിഞ്ഞിരിക്കണം. ചുരുക്കത്തിൽ, വിക്കി എഡിറ്റു ചെയ്ത് പരിചയസമ്പന്നരായവർ മാത്രമേ പ്രധാന പേജിൽ കൈവെക്കേണ്ടതുള്ളൂ എന്ന് നാം ഓരോരുത്തരും കൂട്ടായും തന്നത്താനും തീരുമാനിക്കണം.


2. വിക്കിപട്രോളിങ് - അതായത് Vantelism നടത്തുന്നവരുടെ ചെയ്തികൾ തിരുത്തി പേജുകളെ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി- ഊർജ്ജസ്വലമാക്കണം. ഏതാനും സ്വയാർപ്പിതസേവകന്മാർക്ക് ( Volunteers) ഇക്കാര്യം ഏറ്റെടുക്കാൻ മുന്നോട്ടു വരാവുന്നതാണ്. പുതിയ മാറ്റങ്ങൾ എന്ന പേജിൽ നിത്യേന ഒന്നു പോയി നോക്കുകയാണെങ്കിൽ, അലങ്കോലമാക്കിയിട്ടുള്ള പേജുകൾ കുറേയൊക്കെ ഒരൊറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. സാധാരണയായി, പേരുവെച്ച് ലോഗ്-ഇൻ ചെയ്യാത്ത, വെറും IP address മാത്രമുള്ള തിരുത്തുകളാണു കൂടുതൽ ശ്രദ്ധിക്കേണ്ടി വരിക. ഇത്തരം പേജുകൾ സന്ദർശിച്ച്, അവയിൽ പ്രകടമായ (ദുഷ്പ്രേരിതമായ) വ്യത്യാസങ്ങൾ കാണുകയാണെങ്കിൽ, അതിനു തൊട്ടുമുൻപത്തെ രൂപത്തിലേക്കു (Previous Version in the history) മാറ്റിയിടുകയേ (Revert) വേണ്ടൂ.


വിക്കിപട്രോളിങ്ങ് എത്ര കൂടുതൽ, എത്ര വേഗം തന്നെ നടത്തുന്നോ അത്രയും നല്ലതാണ്. എങ്കിലും എല്ലാർക്കും ഇതിനുവേണ്ടി നീക്കിവെക്കാൻ സമയം കിട്ടിയെന്നുവരില്ല. അതുകൊണ്ട് പ്രതിദിനം ഇന്നാളെന്ന കണക്കിൽ ആഴ്ച്ച തോറുമോ, മാസം തോറുമോ നമുക്കു പരസ്പരം ജോലി പങ്കിട്ടെടുക്കാൻ പറ്റുമെങ്കിൽ നന്നായിരിക്കും.


പിൽക്കാലത്ത് വിക്കിപീഡിയ വികസിക്കുന്നതിനനുസരിച്ച് ഈ ജോലിയും കൂടിവരും. പക്ഷേ അപ്പോഴേക്കും Volunteer-മാരുടെ എണ്ണവും താനേ കൂടുമെന്നു നമുക്കു പ്രത്യാശിക്കാം.


അപൂർവ്വമായി, പ്രത്യേകിച്ച് വിക്കിയിൽ ID ഇല്ലാതെ തന്നെ ഒരാൾ നല്ല ഉദ്ദേശത്തോടെ തന്നെ ഒരു പേജിൽ തിരുത്തുകൾ വരുത്തിയെന്നു വരാം. അതിനാൽ Revert ചെയ്യുന്ന പേജിലെ ഉള്ളടക്കവും വ്യത്യാസവും വായിച്ചുനോക്കി വേണം ഇങ്ങനെ ചെയ്യുവാൻ.


അതുപോലെ തന്നെ, ചിലപ്പോൾ കൃത്രിമമായ, താത്കാലികമായ ഒരു ലോഗ്-ഇൻ ID വെച്ചുതന്നെ ആരെങ്കിലും വിക്കി പേജുകളെ കടന്നാക്രമിച്ചെന്നു വരാം. ഇങ്ങനെ വന്നാൽ ഏതാണ്ട് ഒരു പേജിൽ നിന്നുതന്നെ ആയാളുടെ ഉദ്ദേശം മനസ്സിലാക്കാൻ എളുപ്പമാണ്. ഉപയോക്താക്കളുടെ പട്ടികയിൽ ചെന്ന് ആ ആളുടെ പേജു കണ്ടു പിടിച്ച്, ഈ ഉപയോക്താവിന്റെ സംഭാവനകൾ (Special:Contributions) നോക്കിയാൽ ഏതൊക്കെ പേജുകളാണ് ഈ ആക്രമണത്തിനു വിധേയമായതെന്നു കണ്ടുപിടിക്കാം; തിരുത്താം.


3. ലേഖനങ്ങൾ എഴുതുന്ന ജോലിയും വിക്കി പേജുകൾ ക്രമപ്പെടുത്തുന്ന ജോലിയും രണ്ടും രണ്ടാണ്. ചിലർക്കിതിൽ ഏതെങ്കിലും ഒന്നിനോടു പ്രിയം കൂടിയിരിക്കും. തത്കാലം വിക്കി സംവിധാനത്തെക്കുറിച്ച് കൂടുതൽ നിശ്ചയമുള്ളവർ രണ്ടാമത്തെ ജോലിക്കും, തുടക്കക്കാർ ആദ്യത്തെ ജോലിക്കും കൂടുതൽ പരിഗണന കൊടുക്കണമെന്നാണെനിക്കു തോന്നുന്നത്.


(ഇതിൽ ചില കാര്യങ്ങൾ പ്രധാന പേജിനെ മാത്രമല്ല, വിക്കിയെ പൊതുവേ ഉദ്ദേശിച്ചുള്ളതാണ്. വിഷയേതരപരാമർശം (Off-Topic) സദയം ക്ഷമിക്കുക)

--ViswaPrabha (വിശ്വപ്രഭ) 21:08, 12 ജനുവരി 2006 (UTC)[മറുപടി]

മലയാളം എന്ന് ഇംഗ്ലീഷിൽ[തിരുത്തുക]

മലയാളം വിക്കിയുടെ പ്രധാന പേജിൽ(അല്ലെങ്കിൽ സൈഡ്ബാറിൽ) ഏതെങ്കിലും prominent ആയ സ്ഥാനത്ത് Malayalam എന്ന് ഇംഗ്ലീഷിൽ എഴുതിവെക്കുന്നത് നന്നായിരിക്കും. ഭാഷയുമായി ഒട്ടും പരിചയമില്ലാത്ത സന്ദർശകർക്ക് (മലയാളമേ വായിക്കാനറിയാത്തവർക്ക്) തങ്ങൾ എവിടെയാണു വന്നെത്തിയിരിക്കുന്നത് എന്നറിയാനാവും ഇങ്ങനെ ചെയ്താൽ. ഇന്റർ‍വിക്കിജോലികൾക്കിടയിൽ‍ ഇത്തരം ചില സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്.

--ViswaPrabha (വിശ്വപ്രഭ) 19:45, 13 ജനുവരി 2006 (UTC)[മറുപടി]

ഇതിന്റെ ആവശ്യമുണ്ടോ? ml.wikipedia.org എന്നു അഡ്രസ്ബാറിൽ എളുപ്പം കാണാവുന്നതല്ലേയുള്ളൂ. ലാംഗ്വേജ് കോഡുകൾ ഇന്റർവിക്കി ജോലി ചെയ്യുന്ന മിക്ക ആളുകൾക്കും അറിയേണ്ടതാണു്, പോരാത്തതിനു് സൈറ്റ് നോട്ടീസ് എളുപ്പം കാണാവുന്ന സ്ഥലത്ത് തന്നെയുണ്ടല്ലോ! പെരിങ്ങോടൻ

എഡിറ്റിന്റെ മലയാളം[തിരുത്തുക]

എഡിറ്റു ചെയ്യാവുന്ന = "തിരുത്തിയെഴുതാവുന്ന" --കെവി 13:24, 15 ജനുവരി 2006 (UTC)[മറുപടി]

കെവിൻ,
എഡിറ്റിന്‌ തത്തുല്യമായി തിരുത്ത്‌ എന്ന മലയാളം പ്രയോഗിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട്‌ പലപ്പോഴും. എന്നാൽ എഡിറ്റിംഗ്‌ എന്നാൽ തിരുത്തൽ മാത്രമല്ല്ല എന്നറിയുമ്പോൾ ആ ശ്രമം ഉപേക്ഷിക്കുന്നു. Correction, Value addition എന്നിങ്ങനെ പല ഘട്ടങ്ങൾ ചേരുന്നതാണല്ലോ എഡിറ്റിംഗ്‌. ആ നിലയിൽ മെച്ചപ്പെടുത്തൽ എന്ന വാക്കാണ്‌ എനിക്ക്‌ കൂടുതൽ ഇഷ്ടം. പക്ഷേ, അതും എഡിറ്റിങ്ങിനെ സമ്പൂർണ്ണമായി ഉൾക്കൊള്ളുമോ എന്നു സംശയം. മാറ്റിയെഴുതൽ എന്ന വാക്കും ചിലപ്പോ മനസിൽ കടന്നുവരാറുണ്ട്‌. മറ്റൊരു കാര്യം വിക്കിപീഡിയയിൽ എഡിറ്റ്‌ എന്നാൽ പുതിയൊരു ലേഖനം തുടങ്ങുക എന്നുമാകാം!. ഒക്കെ ആലോചിച്ചു കുഴയുമ്പോൾ ഒടുവിൽ ഇവിടെ എത്തിച്ചേരുന്നു- എഡിറ്റ്‌ എന്ന ആംഗലേയം അതേപോലെ മലയാളത്തിൽ സ്വീകരിക്കുകയല്ലേ നല്ലത്‌ എന്ന ചിന്തയിൽ. സ്വീകരിക്കുന്നത്‌ എപ്പോഴും നല്ലതാണ്‌. ഉള്ളതു നഷ്ടപ്പെടുത്തലാണ്‌ പാപം !--Manjithkaini 16:29, 15 ജനുവരി 2006 (UTC)[മറുപടി]

സഹോദരരേ,

ക്ഷമിയ്ക്കുക.ഞാൻ നവാഗതൻ!

എഡിറ്റു് എന്നതിന്റെ സമാന മലയാള പദമായി ഉപയോഗിച്ചു കണ്ടിട്ടുള്ളതു സംശോധനം എന്നതാണു്. എഡിറ്റു ചെയ്യുക എന്നതിനു സംശോധിക്കുക എന്നും. അർത്ഥവ്യക്തത കൈവന്നു കഴിഞ്ഞ പദമാണിതെന്നാണെന്റെ അഭിപ്രായം.

പൂജ്യം എന്ന അക്കത്തിന്റെ ലിപിയായി ൦ എന്ന ലിപി ഉപയോഗിക്കുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ൦ എന്നതു നാലിലൊന്നു് എന്നർത്ഥമുള്ള ‘കാൽ’ എന്ന അക്കമാണു്.കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി നമ്മുടെ ഭാഷയിൽ പൂജ്യം എന്ന അക്കം എന്നാണെഴുതുന്നതു്.അതായതു്, അറബി അക്കത്തിലുള്ള 2006 മലയാള അക്കത്തിൽ ൨ഠഠ൬ എന്നു വേണം എഴുതാൻ.

മലയാളത്തിലെ ‘പൂജ്യ’ അക്കം ‘ഠ’ ആണെന്നതിനു തെളിവായി ക്രി.വ.൧൮൪൯-ലെ മാസികാപത്രമായ ജ്ഞാന നിക്ഷേപത്തിന്റെ പുറന്താൾ മുതൽ ഈയാണ്ടത്തെ മനോരമ ഇയർ ബുക്കിന്റെയും യോഗക്ഷേമ പഞ്ചാംഗത്തിന്റെയും അക്ഷര മലയാളം കലണ്ടറിന്റെയും ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകത്തിന്റെയും വരെ താളുകൾ ഹാജരാക്കാൻ കഴിയും.അര,കാൽ,മുക്കാൽ,അരയ്ക്കാൽ തുടങ്ങിയവയുടെ വാങ് ലിപികളും ഇക്കാലം വരെ സജീവ ഉപയോഗത്തിലുണ്ടായിരുന്നു.അത്ര പഴയതല്ലാത്ത ആധാരങ്ങളിലും പഞ്ചാംഗങ്ങളിലും പോലും ഈ അക്കങ്ങൾ സമൃദ്ധമായി കാണാൻ കഴിയും.

പൂജ്യം,കാൽ ആയി മാറിയതിന്റെ മൂല കാരണം, യൂണിക്കോഡിൽ മലയാള അക്കങ്ങൾ കൊണ്ടുവന്നപ്പോൾ (അക്ഷരമുഖം കൊടുത്തവർക്കു)പറ്റിയ ചെറിയൊരശ്രദ്ധയായിരിയ്ക്കണം.ഏതായാലും മലയാള വിക്കിപ്പീഡിയയിലും വിക്കി നിഘണ്ടുവിലും അന്തർ ജാലി മലയാളം (ഇന്റെർ നെറ്റ് മലയാളം) മുഴുവനിലും ഈ തെറ്റ് ആവത്തിച്ചുകൊണ്ടിരിയ്കുകയാണു്.ഇതു പരിഹരിയ്കുവാൻ ബന്ധപ്പെട്ടവർ താൽപര്യമെടുക്കേണ്ടിയിരിയ്കുന്നു. യൂണിക്കോഡിൽ മലയാളത്തിനു ഇടമൊരുക്കുന്നവരും പദസംസ്കരണികളും അക്ഷരരൂപങ്ങളും പടയ്ക്കുന്നവരുമായുള്ളവരുൾപ്പെടെ എല്ലാവരോടുമായാണീ എളിയ ലേഖകന്റെ അഭ്യത്ഥന.നിങ്ങളീ തിരുമൊഴിയ്ക്കു നല്കിയിരിയ്കുന്ന, നല്കിക്കൊണ്ടിരിയ്കുന്ന സംഭാവനകൾ മഹത്തരവും ചരിത്രപരവുമാണെന്നു് ഓർത്തുകൊണ്ടാണിതു ശ്രദ്ധയിൽ പ്പെടുത്തുന്നതു്.മലയാളഭാഷയെ അന്തർജാലിയുടെ സംവേദന ഭാഷയാക്കിക്കൊണ്ടുള്ള സങ്കലനിയി(കമ്പ്യൂട്ടറി)ലെ ഈ മലയാള മുന്നേറ്റം മലയാള ജനസമൂഹത്തിന്റെയും ഭാഷയുടെയും ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു്.

കൂട്ടത്തിൽ പറയട്ടെ, തെറ്റായ സ്ഥാനത്തായിട്ടാണെങ്കിലും തൽക്കാലത്തേയ്ക്കു ൦-നു ഒരിടം കൊടുത്ത നിലയ്ക്ക് അതിനെ ശരിയായ സ്ഥാനത്തു നിലനിറുത്തിക്കൊണ്ടു് അതിനും അരയ്ക്കും അരയ്ക്കാലിനും മുക്കാലിനും കൂടി യൂണിക്കോഡിൽ ഓരോ ഇടം കൊടുക്കാൻ പറ്റുമെങ്കിൽ നന്നായിരിയ്ക്കും.മറ്റൊന്നു്, ഭാഷയിൽ കുറേക്കാലമായി ചർച്ചയിലിരിയ്ക്കുന്ന വിഷയമാണു്.പന എന്ന വാക്കിലെ (na)യ്ക്കും എന്റെഎന്ന വാക്കിലെ (ta)യ്ക്കും ഫയലെന്ന വാക്കിലെ (fa)യ്ക്കും വേണ്ട ലിപിയുടെ കാര്യമാണതു്.നന്മയിലെ ന യും പറയിലെ റ യും സഫലത്തിലെ ഫ യുമല്ലല്ലോ പനയിലെയും എന്റെയിലെയും ഫയലിലെയും ന,റ,ഫ ക ൾ.

അന്തർജാലിയിലെ മലയാളവിക്കിപ്പീഡിയ സംരംഭങ്ങൾക്ക് മലയാളഭാഷയുടെ സർവതോന്മുഖമായ പുരോഗതിയ്ക്കു വലിയ സേവനം ചെയ്യാൻ കഴിയട്ടെ എന്നു പ്രത്യാശിയ്ക്കുന്നു.

--എബി ജോൺ വൻനിലം ൧൧൮൧ കർക്കടകം ൧൨ (൨ഠഠ൬ ജൂലയി ൨൮) Aby john vannilam

സ്വാഗതം എബി. ഠ -നു പകരം ൦ ഉപയോഗിച്ചിരിക്കുന്നതു യൂണികോഡ് കൺസോർഷ്യത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണു് എന്റെ വിശ്വാസം. എങ്കിൽ തന്നെയും http://www.unicode.org/~emuller/iwg/#5 എന്ന പേജിൽ കാണുന്ന ഇൻഡിക് ഭാഷാ മെയിലിങ് ലിസ്റ്റിൽ അംഗത്വം നേടി യൂണികോഡിനെ ഈ വിവരം ഓർമ്മിപ്പിക്കാവുന്നതുമാണു്. ഒപ്പം തന്നെ വേണ്ട തെളിവുകൾ ഹാജരാക്കുകയും ചെയ്യുക. ന, റ, ഫ എന്നിവയ്ക്കു വേറെ എൻ‌കോഡിങ് ഉണ്ടാകുമെന്നു തോന്നുന്നില്ല. യൂണികോഡ് ഉച്ചാരണശബ്ദങ്ങളെ എൻ‌കോഡ് ചെയ്യുന്നില്ലെന്നാണു് അറിവു്. എന്നാലും ഈ വിഷയത്തെക്കുറിച്ചും താങ്കൾക്കു മേൽപ്പറഞ്ഞ മെയിലിങ് ലിസ്റ്റിൽ ചർച്ച ചെയ്യാവുന്നതാണു്. ps: താങ്കൾ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക പദങ്ങൾ ഏതെങ്കിലും സാങ്കേതിക പദസഞ്ചയ/സമാഹാരത്തിൽ നിന്നുള്ളതാണോ? എങ്കിലതു് ഏതാണു്? കമ്പ്യൂട്ടർ എന്ന പദത്തിനു സങ്കലനി എന്നു വിശേഷിപ്പിച്ചതായി കാണുന്നു. കമ്പ്യൂട്ടർ കണ്ടുപിടിക്കുന്ന കാലത്തു് അതിന്റെ ഉപയോഗം ഗണിതക്രിയകളിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെന്നുള്ളതു ശരിയാണു്, പിന്നീടു മറ്റുവിശേഷ ഉപയോഗങ്ങൾ കമ്പ്യൂട്ടറിനുണ്ടായപ്പോഴും കമ്പ്യൂട്ടർ എന്നു തന്നെ വിളിച്ചുപോന്നതു് മൂലഭാഷയുടെ പൊതുസ്വഭാവത്തെയാണു കാണിക്കുന്നതു്. പുതിയ പദങ്ങൾ ആവിഷ്കരിക്കുമ്പോൾ പദാനുപദ തർജ്ജമയേക്കാൾ അർത്ഥശുദ്ധിക്കാവണം മുൻ‌തൂക്കം കൊടുക്കേണ്ടതു്, അല്ലെങ്കിൽ നല്ലതു് അന്യഭാഷാ പദങ്ങളെ അതേപടി സ്വാംശീകരിക്കുന്നതാണു്, മേശ എന്ന ഉദാഹരണങ്ങൾ പോലെ. -പെരിങ്ങോടൻ 10:32, 29 ജൂലൈ 2006 (UTC)[മറുപടി]


പെരിങ്ങോടരേ,

നന്ദി.സങ്കലനി എന്ന വാക്കു് ഞാനുണ്ടാക്കിയതല്ല. ഭാഷാപോഷിണി മാസികയുടെ ൧൯൯൬ സെപ്തംബർ ലക്കത്തിന്റെ ഇരുപതാം താളിൽ, രണ്ടു സങ്കലനികൾ എന്ന ഉപന്യാസത്തിൽ നിത്യ ചൈതന്യയതിയാണു് സങ്കലനി എന്ന വാക്കു് കന്പ്യൂട്ടറിന്റെ സമാന പദമായി ആദ്യമുപയോഗിച്ചതു്.കേവലം ഗണിത ക്രിയകൾ ചെയ്യുവാനുള്ള ഉപകരണമെന്ന നിലയിലല്ല, മറിച്ചു് ഇന്നു നമ്മൾ വിചാരിയ്ക്കുന്ന വസ്തുതസംസ്കരണി എന്ന അർത്ഥത്തിൽ തന്നെയാണു പ്രസ്തുത ലേഖനം, മനുഷ്യന്റെ മസ്തിഷ്കവുമായി താരതമ്യം ചെയ്തു് സങ്കലനിയെ നിർവചിയ്ക്കുന്നതു്.

സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ ജീവിതത്തിന്റെയും വൈജ്ഞാനിക മേഖലയുടെയും വളർച്ചയുടെ ഭാഗമായി പദ ആവശ്യങ്ങളുണ്ടായിത്തുടങ്ങിയതു് ഇപ്പോഴാദ്യമായല്ലല്ലോ.ജീവൽഭാഷ എപ്പോഴും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണിതെങ്കിലും അടുത്തകാലത്തിതു തീവ്രഗതിയിലായിട്ടുണ്ടു്.പണ്ടു പദാവശ്യം ആദ്യമായി നേരിടേണ്ടിയിരുന്നതു പദ്യ-ഗദ്യകാരന്മാരായിരുന്നു. പിന്നീടതു പത്രമാദ്ധ്യമങ്ങളായി.

ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തിലേ വാക്കുകൾ കടം കൊള്ളേണ്ടതുള്ളൂ എന്ന നിലപാടു് എല്ലാ ഭാഷകൾക്കുമുണ്ടു്.വെബ് സൈറ്റിനു വലത്തളം,പോർട്ടലിനു വലത്തുറ,ഈ-മെയിലിനു മിന്നഞ്ചൽ , സീ.ഡിയ്ക്കു കുറുന്തകിടു് തുടങ്ങിയ സമാന പദങ്ങൾ ഈയിടെ തമിഴു് ഭാഷക്കാർ ചർച്ച ചെയ്തതിനെപ്പറ്റി പത്രത്തിൽ വായിച്ചതോർക്കുന്നു. ഇൻഫർമേഷൻ ടെക്നോളജിയ്ക്കു പ്രജ്ഞാന സാങ്കേതിക വിദ്യ എന്നതാണു ശരിയായ മലയാള പ്രയോഗമെന്നു ഒരിയ്ക്കൽ കലാ കൌമുദിയിൽ കൺടു.ഭാഷയിലെ പദങ്ങളെ പുതുതായി കൂട്ടിച്ചേർത്തു തന്നെ പുതിയ വാക്കുകളുണ്ടാക്കിയും ചില പദങ്ങൾക്കു പുതിയ അർത്ഥത്തിൽ പ്രയോഗം നൽകിയും സാധാരണയായി ഉപയോഗിയ്ക്കാതെ വിട്ടിട്ടുള്ള പദങ്ങൾക്കു പ്രയോഗ പ്രാചുര്യം കൊടുത്തും നിവൃത്തിയില്ലാതെ വന്നാൽ മറുനാടൻ ഭാഷാപദങ്ങൾ ഭാഷയ്ക്കിണങ്ങുന്ന വിധം കടമെടുത്തുമാണു പദ- ആവശ്യം നിറവേറ്റുന്നതു്. പത്രമാദ്ധ്യമങ്ങളിൽ വരുന്ന പുതിയ പദങ്ങളെ കണ്ടെത്തി ക്രോഡീകരിയ്ക്കാനും പരിശോധിച്ചു് ഉചിതമായവിധത്തിൽ അവയെ ഭാഷയുടെ പദസഞ്ചയത്തിലേയ്ക്കു ചേർക്കാനുമുള്ള ശ്രമം മന്ദഗതിയിലാണെങ്കിലും നടക്കുന്നുണ്ടു്. --എബി ജോൺ വൻനിലം ൧൧൮൧ കർക്കടകം ൧൫(൨ഠഠ൬ ജൂലയി ൩൧ )Aby john vannilam

metawiki മലയാളത്തിൽ എങ്ങനെ എഴുതും?[തിരുത്തുക]

ഞാൻ തിരികെ വന്നേ! കുറച്ചു കാലം വരാൻ പറ്റിയില്ല. ഒരു കാര്യം: metawiki എന്നാൽ മലയാളത്തിൽ മെറ്റാവിക്കി എന്നല്ലേ? മീറ്റാവിക്കി എന്നല്ലല്ലോ? --ADTC 06:14, 20 ജനുവരി 2006 (UTC)[മറുപടി]

പ്രധാന പേജ് താൽക്കാലികമായി സംരക്ഷിച്ചിരിക്കുന്നു[തിരുത്തുക]

പ്രധാന പേജ് 10 മണിക്കൂറത്തേക്ക് താൽക്കാലികമായി സംരക്ഷിച്ചിരിക്കുന്നു. Manjithkaini 19:55, 21 ജനുവരി 2006 (UTC)[മറുപടി]

ഉളളടക്കം[തിരുത്തുക]

ഉളളടക്കത്തില് കായികം വിഭാഗം കൂടി ചേര്ത്താല് നന്നായിരിക്കും. ആദി 07:39, 25 ഫെബ്രുവരി 2006 (UTC)[മറുപടി]

മലയാളം[തിരുത്തുക]

GNU Free Documentation Licence എന്നുള്ളതിന്‌ ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി(മാതൃഭൂമി പത്രത്തിൽ നിന്നും) എന്നും privacy policy എന്നുള്ളതിന്‌ സ്വകാര്യതാ നയം എന്നും diclaimers-> നിരാകരണങ്ങൾ എന്നും എഴുതുന്നതല്ലേ നല്ലത്‌? പ്രവീൺ 02:21, 9 മേയ് 2006 (UTC)[മറുപടി]