സംവാദം:പ്രദക്ഷിണദിശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിൽ ഘടികാരദിശ, എതിർഘടികാരദിശ എന്ന് ഉപയോഗിക്കാറില്ല, പ്രദക്ഷിണദിശ, അപ്രദക്ഷിണദിശ എന്നേ ഉപയോഗിക്കാറുള്ളൂ--പ്രവീൺ:സം‌വാദം 06:25, 6 ജനുവരി 2009 (UTC)Reply[reply]

പ്രദക്ഷിണം ഏത് രീതിയിലും ആവമല്ലോ അതിനാൽ പ്രദക്ഷിണദിശ എന്നത് ഘടികാരദിശ എന്നത് പോലെ പൂർണ്ണമായും കറങ്ങുന്ന/ചുറ്റുന്ന രീതിയെ പ്രതിഫലിപ്പിക്കില്ല എന്ന് തോന്നുന്നു. --ജുനൈദ് 06:45, 6 ജനുവരി 2009 (UTC)Reply[reply]

പ്രദക്ഷിണം ഏതു രീതിയിലും ആവില്ല. ഘടികാരദിശയിൽ വലംവെക്കുന്നതിനെ പ്രദക്ഷിണം എന്നും, എതിർഘടികാരദിശയിൽ വലംവെക്കുന്നതിനെ അപ്രദക്ഷിണം എന്നും പറയുന്നു. ഘടികാരദിശ എന്ന്ത് മുൻപ് കേട്ടിട്ടുണ്ട്. എതിർഘടികാരദിശ എന്ന് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലായില്ല --സാദിക്ക്‌ ഖാലിദ്‌ 06:38, 7 ജനുവരി 2009 (UTC)Reply[reply]

സാങ്കേതികപരമായ വിഷയങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത് ഘടികാരദിശ ആണ്‌ എന്ന് തോന്നുന്നു. എന്നിരുന്നാലും പ്രദക്ഷിണദിശ എന്നുപയോഗിക്കുന്നതിന്‌ ഒരുദാഹരണം ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു. --ജുനൈദ് (സം‌വാദം) 08:16, 7 ജനുവരി 2009 (UTC)Reply[reply]

പ്രദക്ഷിണ ദിശ,അപ്രദക്ഷിണ ദിശ എന്നു തന്നെയാണ്‌ മലയാളത്തിൽ ഉപയോഗിക്കുന്നത്. പണ്ട് സ്കൂൾ പാഠപുസ്തകങ്ങളിലും ഈ വാചകമാണ്‌ കണ്ടതെന്ന് ഓർക്കുന്നു. ഗൂഗിളിൽ സെർച്ചിയപ്പോൾ പ്രദക്ഷിണ ദിശ എന്നതിനാണു ഉത്തരങ്ങൾ ലഭിച്ചതും. രണ്ടുദാഹരണാങ്ങൾ ഇതാ

  1. http://malayalam.webdunia.com/spiritual/astrology/articles/0805/21/1080521069_1.htm
  2. http://week.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=4319048&tabId=9&contentType=EDITORIAL&BV_ID=@@@ --Anoopan| അനൂപൻ 08:31, 7 ജനുവരി 2009 (UTC)Reply[reply]

സമ്മതിച്ചിരിക്കുന്നു!!. തലക്കെട്ട് മാറ്റിയിട്ടുണ്ട്. --ജുനൈദ് (സം‌വാദം) 08:45, 7 ജനുവരി 2009 (UTC)Reply[reply]

വി.കെ. പ്രഭാകരൻ മലയാളത്തിൽ ഘടികാരദിശ എന്ന പേരിൽ ഒരു നാടകമെഴുതിയതായി വിക്കിയിൽ തന്നെ കാണുന്നുമുണ്ട്.--Anoopan| അനൂപൻ 08:49, 7 ജനുവരി 2009 (UTC)Reply[reply]

ഘടികാരദിശ/എതിർഘടികാരദിശ എന്നത് തന്നെയാണ്, പ്രദക്ഷിണദിശ/അപ്രദക്ഷിണദിശ എന്നതിനെക്കാൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുക തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:21, 7 ജനുവരി 2009 (UTC)Reply[reply]

അതെ --ജുനൈദ് (സം‌വാദം) 09:29, 7 ജനുവരി 2009 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രദക്ഷിണദിശ&oldid=674700" എന്ന താളിൽനിന്ന് ശേഖരിച്ചത്