സംവാദം:പ്രത്യക്ഷ രക്ഷാ ദൈവസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? --ജ്യോതിസ് 14:34, 19 ഫെബ്രുവരി 2008 (UTC)[മറുപടി]

സംഗതി വെബ്ബ് ലോകത്തിൽ നിന്നുള്ള കോപ്പിയടിയാണു.http://malayalam.webdunia.com/spiritual/religion/other/0802/16/1080216045_1.htm ഇങ്ങനെ ഒരു സഭ ഉണ്ടായിരിക്കാം. പക്ഷെ കോപ്പിയടിയായതു കൊണ്ടു വിക്കിയിൽ നിന്നൊഴിവാക്കാം. --ഷിജു അലക്സ് 14:41, 19 ഫെബ്രുവരി 2008 (UTC)[മറുപടി]

ഷിജു തന്നിട്ടുള്ള ലേഖനത്തിന്റെ കോപ്പി അല്ലല്ലോ. പക്ഷേ മുന്നേ ഇതേ ലേഖനം ഏതോ ഒരു geocities സൈറ്റിന്റെ കോപ്പി എന്നു പറഞ്ഞ് ഞാൻ തന്നെ ഒഴിവാക്കാൻ നിർദ്ദേശിച്ചതായി ഓർക്കുന്നു--Anoopan| അനൂപൻ 11:29, 15 ഓഗസ്റ്റ്‌ 2008 (UTC)
എന്നുമാത്രമല്ല ഒരുപാട് പേരുകളിൽ ലേഖനം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. തല്ക്കാലം എല്ലാംകൂടി റീഡയറക്ട് ചെയ്ത് ഞാനൊറ്റ ലിങ്കിലേക്ക് ആക്കിയിട്ടുണ്ട്. -- സിദ്ധാർത്ഥൻ 11:37, 15 ഓഗസ്റ്റ്‌ 2008 (UTC)
ഷിജു നല്കിയിരിക്കുന്ന ലേഖനത്തിന്റെ കോപ്പി അല്ല. മറിച്ച് ആ ലേഖനത്തിന്റെ സൃഷ്ടാവ് തന്നെയാണ് ഇവിടെയും കാര്യമായി എഴുതിയിട്ടുള്ളത് കരുതേണ്ടിയിരിക്കുന്നു. -- സിദ്ധാർത്ഥൻ 12:52, 15 ഓഗസ്റ്റ്‌ 2008 (UTC)

പൊയ്കയിൽ യോഹന്നാൻ[തിരുത്തുക]

പൊയ്കയിൽ യോഹന്നാന്റെ പ്രത്യക്ഷരക്ഷാ ദൈവസഭ എന്നാണ്‌ പല ലിങ്കുകളിലും കാണുന്നതും. ഗൂഗിൾ സെർച്ചിൽ 160നുമേൽ ലിങ്കുകൾ കാണുന്നുണ്ട്. --ജേക്കബ് 01:48, 29 ഓഗസ്റ്റ്‌ 2008 (UTC)

വിശദീകരണം[തിരുത്തുക]

ഞാനാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന ലേഖനം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തത്. തീർച്ചയായും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം തയ്യാർ ചെയ്ത ലേഖനമാണിത്.

ഇതിനായി ടി എച്ച് പി ചെന്താരശേരി എഴുതിയ ‘പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ’, റജികുമാർ എഴുതിയ ‘പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ചരിത്രരേഖകൾ’ പി ആർ ഡി എസ് മാസികയായ ‘ആദീയർദീപ’ ത്തിൻറെ വ്യത്യസ്തമായ ലക്കങ്ങൾ, പി ആർ ഡി എസ് ശാഖ കൂമ്പാടി യുവജനസംഘം പ്രസിദ്ധപ്പെടുത്തിയ ‘ചരിത്ര സൂചിക’, ‘മാധ്യമം, മാതൃഭൂമി’ ആനുകാലികങ്ങളിൽ വിവിധ ലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഗുരുദേവനെയും പി ആർ ഡി എസിനെയും സംബന്ധിച്ച വിവിധ ലേഖനങ്ങൾ എന്നിവയെല്ലാം പഠിച്ച ശേഷമാണ് ലേഖനം തയ്യാറാക്കിയത്.

വെബ്‌ലോകം എന്ന വാർത്താ പോർട്ടലിനു വേണ്ടിയും പി ആർ ഡി എസിനെ കുറിച്ചുള്ള ലേഖനം ഞാൻ നൽകിയിരുന്നു. എന്നാൽ ലേഖനങ്ങൾ വ്യത്യസ്തമാണ്. ഇതിനായി ഞാൻ ശേഖരിച്ച വിവരങ്ങൾ മാത്രമാണ് ഉപയോഗിച്ചത്.

പുറമേ പി ആർ ഡി എസ് ആസ്ഥാനമായ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ശ്രീകുമാർനഗറിൽ പോയി പി ആർ ഡി എസ് അധികാരികളോടും ഇതിനു വിവിധ ഭാഗങ്ങളിലായി കിടക്കുന്ന വിശ്വാസികളോടും നടത്തിയ അന്വേഷണങ്ങളും പെടുന്നു. തിരുവനന്തപുരം പാളയത്ത് പി ആർ ഡി എസിൻറേതായ ഒരു ശാഖയും പെടുന്നു.

അഭയൻ പി എസ്.— ഈ തിരുത്തൽ നടത്തിയത് Abhayan (സംവാദംസംഭാവനകൾ)


ഈ ലേഖനത്തിൽ വൈജ്ഞാനികനിലവാരത്തിലുള്ള കൂടുതൽ വിവരങ്ങൾ ചേർത്തു വിപുലീകരിക്കൂ.വിമർശനങ്ങളും ചേർക്കണം. --Shiju Alex|ഷിജു അലക്സ് 06:21, 30 ഓഗസ്റ്റ്‌ 2008 (UTC)

കേരള ചരിത്രവുമായി ബന്ധപ്പെട്ട ചുരുക്കം ചില ലേഖനങ്ങളിൽ മാത്രമാണ് പൊയ്കയിൽ അപ്പച്ചൻ എന്ന സാമൂഹിക പരിഷ്കർത്താവിനെ / മതസ്ഥാപകനെ പറ്റി വായിച്ചിട്ടുള്ളത്. ഒട്ടനവധി ദളിത്‌ മുന്നേറ്റങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നതായി എ. ശ്രീധരമേനോൻ, ഇളംകുളം കുഞ്ഞൻപിള്ള തുടങ്ങിയ ചരിത്രകാരൻമാരുടെ കൃതികളിൽ വായിച്ചിട്ടുണ്ട്. വിക്കി ഗ്രന്ഥശാലയുടെ രണ്ടാം പതിപ്പിൽ "'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? അഥവാ ആധുനിക മലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം" എന്ന ജെ. ദേവികയുടെ കൃതിയിലെ " പെണ്ണരശുനാടോ? കേരളമോ?" എന്ന അധ്യായത്തിലും പൊയ്കയിൽ അപ്പച്ചനെപ്പറ്റിയും അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവ സഭയെപ്പറ്റിയും പരാമർശമുണ്ട്. "പൊയ്‌കയിൽ യോഹന്നാൻ" എന്ന വിക്കി ലേഖനത്തിന് കീഴിൽ ധാരാളം അവലംബങ്ങളും "പ്രത്യക്ഷ രക്ഷാ ദൈവ സഭ"യെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളിലേയ്ക്കു നയിക്കുന്നു. കേരളത്തിൽ വളരെ കുറച്ചു മാത്രം പേർ അംഗങ്ങളായുള്ള "പ്രത്യക്ഷ രക്ഷാ ദൈവസഭ"യെപ്പറ്റി കൂടുതൽ വിവരങ്ങൾ ചേർക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. ലേഖനത്തിൽ വൈജ്ഞാനിക സ്വഭാവത്തിലുള്ള വിവരങ്ങൾ ഉണ്ടെങ്കിലും അവയിലെ ഭാഷ കുറേക്കൂടി നിഷ്പക്ഷനിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടതുണ്ട്.. --ഉപയോക്താവ്:saintthomas