സംവാദം:പ്രതിജനകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെയും ഫലകത്തിലും ആന്റിബോഡിക്ക് പ്രതിദ്രവ്യം എന്നുപയോഗിച്ചിരിക്കുന്നത് ശരിയല്ലെന്ന് കരുതുന്നു. നിലവിൽ ആന്റിമാറ്ററിനുപയോഗിക്കുന്ന വാക്കാണത്. മറ്റൊരു വാക്ക് കണ്ടെത്തണം. അല്ലെങ്കിൽ ആന്റിബോഡി എന്നുതന്നെ ഉപയോഗിക്കുകയുമാകാം. --Vssun (സംവാദം) 02:10, 21 സെപ്റ്റംബർ 2012 (UTC)

ഇവിടെ കൊടുത്തിരിക്കുന്ന തർജ്ജമയും പ്രതിദ്രവ്യം എന്നാണ്. കുറേയേറെ വിക്കി താളുകളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. മലയാളം വിക്കിപീഡിയക്ക് പുറത്തും ഉപയോഗിക്കപ്പെടുന്നുണ്ടാവുമോ? -- റസിമാൻ ടി വി 06:23, 21 സെപ്റ്റംബർ 2012 (UTC)
പ്രതിദ്രവ്യം എന്ന വാക്കിനോട് എനിക്കത്ര മമതയില്ലാതിരുന്നതുകൊണ്ട് ഇതുവരെ എഴുതിയ ലേഖനങ്ങളിലെല്ലാം 'ആന്റിബോഡി' എന്നു തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ഹൈസ്കൂൾ പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന തർജ്ജമ വിക്കിയിലും ഉപയോഗിക്കാം എന്ന് അഭിപ്രായപ്പെടുന്നു. സ്കൂൾ പുസ്തകങ്ങളിൽ 'ആന്റിബോഡി' എന്നതിന് എന്താണ് തർജ്ജമ എന്നുള്ളത് ആർക്കെങ്കിലും അറിയുമോ? --നത (സംവാദം) 07:32, 21 സെപ്റ്റംബർ 2012 (UTC)
ഈ പ്രശ്നം ആദ്യം ഈ വാക്ക് ചേർത്ത സമയത്തേ ശ്രദ്ധിച്ചിരുന്നു. ശരീരധർമ്മശാസ്ത്രപദസൂചിയിൽ ഞാനാണ് ടി വാക്ക് ചേർത്തത് എന്നാണോർമ്മ. എന്റെ റെഫറൻസ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനശബ്ദാവലി എന്ന പുസ്തകമാണ്. പുതിയ മലയാളപാഠപുസ്തകത്തിൽ നോക്കിയിട്ട് വേണ്ട മാറ്റങ്ങൾ വരുത്തുന്നതിൽ ഒരു എതിർപ്പുമില്ല. പണ്ടുണ്ടായിരുന്ന തർജുമകൾ ചത്ത് പോകണ്ടല്ലോ എന്ന് കരുതി എടുത്ത് പ്രയോഗിച്ചെന്നേയുള്ളൂ. മാത്രവുമല്ല പ്രതിദ്രവ്യം X പ്രതിജനകം (antibody X antigen) എന്നീ വാക്കുകൾ വളരെ സുന്ദരവുമായും തോന്നി. ഇങ്ങനൊക്കെയാണെങ്കിലും പറ്റുമെങ്കിൽ ഇതിനെല്ലാം ഇംഗ്ലിഷിന്റെ മലയാളം തന്നെ (ഉദാ: സ്വിച്ച്) ഉപയോഗിക്കണമെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. കാരണം ഒരു രോഗിയോ, രോഗത്തിൽ താല്പര്യമുള്ളയാളോ സെർച്ച് ചെയ്യുമ്പോൾ ആ വാക്കുകളാകുമല്ലോ ഉപയോഗിക്കുക. അവർക്കൊക്കെ ഇനി ഭാഷാ/സംസ്കൃത പദങ്ങളുടെ ക്ലാസെടുത്ത് കൊടുത്തിട്ട് ഭാഷയ്ക്കോ സയൻസിനോ എന്ത് കിട്ടാനാണ്‌ ?!--സൂരജ് | suraj (സംവാദം) 12:08, 21 ഒക്ടോബർ 2012 (UTC)
ലേഖനത്തിൽ പ്രതിദ്രവ്യമെന്നതിന്റെ ഹൈപ്പർലിങ്ക് നേരേ ആന്റിമാറ്ററിലോട്ടാണ് പോകുന്നത്. അതിനെ തൽക്കാലത്തേക്ക് കൊന്നിട്ടുണ്ട്. ഇതൊരു തീരുമാനമായാൽ മാറ്റിക്കോണേ. വിക്കി നോക്കാൻ സമയം കിട്ടാറില്ല ഈയിടെ.--സൂരജ് | suraj (സംവാദം) 12:13, 21 ഒക്ടോബർ 2012 (UTC)
ആന്റിമാറ്ററും ആന്റിബോഡിയും വെവ്വേറെ മേഖലകളിലുള്ള വാക്കല്ലേ. അവ ആശയക്കുഴപ്പമുണ്ടാക്കുമോ? translation സാഹിത്യത്തിലും ജീവശാസ്ത്രത്തിലും ഗണിതത്തിലും ഒക്കെ ഇല്ലേ? എല്ലാം ഒന്നല്ലല്ലോ.അല്ലേൽ, body - വസ്തു എന്നാണല്ലോ നതയുടെ ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ പ്രതിവസ്തു എന്ന് ഉപയോഗിച്ചാലോ? (പ്രതിവസ്തൂപമ ആന്റിബോഡി സിമലി ആകില്ലെന്ന് കരുതാം.) പിന്നെ സൂരജ്, നല്ല വാക്കുകൾ ഭാഷയിൽ പകരംവെക്കാനുണ്ടെങ്കിൽ അതുതന്നെയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് വാക്ക്, പ്രസ്തുതപദത്തിന്റെ താളിൽനിന്ന് കിട്ടുമല്ലോ. അല്ലെങ്കിൽ വലയത്തിൽ കൊടുക്കാം. ആന്റിബോഡി പോലെ വളരെ ഉപയോഗത്തിലുള്ള പദങ്ങൾ അങ്ങനെത്തന്നെയും ചേർക്കുന്നതിൽ വിരോധമൊന്നുമില്ല.--തച്ചന്റെ മകൻ (സംവാദം) 14:34, 21 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രതിജനകം&oldid=1451981" എന്ന താളിൽനിന്ന് ശേഖരിച്ചത്