സംവാദം:പ്രഗ്യ സിങ് ഠാക്കൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പ്രജ്ഞ സിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

=ദീർഘം എന്തിനാണ് ഒഴിവാക്കിയത്? ആ സ്ത്രീയുടെ (സാധ്വി =good woman എന്ന് ഇംഗ്ലീഷിൽ വിശേഷണം!) പേർ അങ്ങനെയാണ്(प्रज्ञा सिंह).— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദംസംഭാവനകൾ)

കൂട്ടിയെഴുതുമ്പോൾ ദീർഘം ശരിയാണ്.. പിരിച്ചെഴുതുകയാണെങ്കിൽ പ്രജ്ഞ എന്നു മതിയാകില്ലേ? --Vssun 11:22, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]
അതുപോലെ ഇത് കൂട്ടിയെഴുതുന്നത് ശരിയാണോ? ഉത്തരേന്ത്യയിൽ പൊതുവേ പേരിന്റെ ഘടകങ്ങളെ ഇടവിട്ടാണ് എല്ലായിടത്തും എഴുതിക്കാണുന്നത്. --Vssun 11:26, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രഗ്യ[തിരുത്തുക]

പ്രഗ്യ എന്നല്ലേ ശരിയായ പേര്? (ഇംഗ്ലീഷിനെ കൂട്ടുപിടിച്ചാണ് പറഞ്ഞത്.. ഹിന്ദി പേര് എവിടെയും കണ്ടില്ല).. --Vssun 11:24, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഹിന്ദിയിൽ ജ്ഞ ഇല്ല. അതിന്റെ ഉച്ചാരണം ‘ഗ്യ’ എന്നായിത്തീർന്നതാണ്. മലയാളത്തിൽ ജ്ഞ ഉള്ളതുകൊണ്ട് അങ്ങനെത്തന്നെ ഉപയോഗിക്കുന്നതിലെന്താണ്?--തച്ചന്റെ മകൻ 11
30, 20 സെപ്റ്റംബർ 2009 (UTC)

അതു ശരിയാണെന്നു തോന്നുന്നില്ല. ഇവരുടെ ശരിയായ പേര് പ്രഗ്യ എന്നാണെങ്കിൽ അതു തന്നെ ഇവിടെയും നൽകണമെന്നാണ് നിലവിലുള്ള കീഴ്വഴക്കം. മറ്റൊരുഭാഷയിൽ അതിനു തതുല്യമായ വാക്കുണ്ടെന്നു കരുതി പേര് മാറ്റിയെഴുതുന്നത് ശരിയായ നടപടിയല്ല. ഈ രീതി ഹിന്ദിക്കാർ പിന്തുടർന്നാൽ, അവർ കെ.ആർ. നാരായണനെ, നാരായൺ എന്നാക്കില്ലേ?.. അതുകൊണ്ട് പ്രഗ്യ സിങ് എന്നു വേണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun 12:35, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]

തലക്കെട്ടു മാറ്റം അംഗീകരിക്കുന്നു.Noufalom11.28,22 സെപ്റ്റംബർ 2009 (UTC)