സംവാദം:പോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എരുമ/പോത്ത് എന്ന് തലക്കെട്ടുകൊടുക്കുന്നതല്ലേ നല്ലത്. പശു / കാള എന്നും ഇതേപോലെ കൊടുക്കാം എന്നു തോന്നുന്നു. --Edukeralam|ടോട്ടോചാൻ (സംവാദം) 05:11, 17 ഏപ്രിൽ 2013 (UTC)

എരുമയെക്കുറിച്ചാണ് ലേഖനത്തിൽ കൂടുതലും പറയുന്നത്. അതിനാൽ തലക്കെട്ട് എരുമ എന്നാക്കുകയാണ് വേണ്ടത്. യഥാർത്ഥത്തിൽ പശു, കാള എന്നീ രണ്ട് താളുകൾക്ക് സാധ്യതകളുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 05:16, 17 ഏപ്രിൽ 2013 (UTC)

അതെ. ലേഖനത്തിൽ കൂടുതലും എരുമ തന്നെയാണ്. മനുഷ്യർ കൂടുതൽ ആശ്രയിക്കുന്നതും എരുമയെത്തന്നെ...--Edukeralam|ടോട്ടോചാൻ 07:28, 17 ഏപ്രിൽ 2013 (UTC)

ലേഖനം ഒന്നാക്കി നിർത്തുകയാണെങ്കിൽ പോത്ത് എന്ന പേരാണ് യോജിച്ചത്. മൊത്തത്തിൽ മൃഗത്തെക്കുറിച്ച് പറയുമ്പോൾ പോത്ത് എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. ഉദാഹരണം: പോത്തിറച്ചി. പിന്നെ ആ മൃഗത്തിന്റെ സ്വഭാവവുമായി താരതമ്യപ്പെടുത്തി മനുഷ്യരെയും പോത്ത് എന്നാണ് വിളിക്കുന്നത്. --Vssun (സംവാദം) 10:24, 18 ഏപ്രിൽ 2013 (UTC)
ഇറച്ചിയെ സാധാരണ പോത്തിറച്ചി എന്നാണ് പറയുക എന്ന് പറഞ്ഞാൽ പ്രശ്നം തീരും. പക്ഷേ എരുമപ്പാലിനെ, പോത്തിൻപാൽ എന്നു പറയില്ലല്ലോ. LaughingOutLoad.gif പ്രത്യേകിച്ചും "ഇന്ത്യയിൽ പാലുത്പാദനത്തിന്റെ സിംഹഭാഗവും എരുമകളിൽ നിന്നാണ്‌." എന്ന് ലേഖനത്തിൽ പറയുമ്പോൾ.--സിദ്ധാർത്ഥൻ (സംവാദം) 10:31, 18 ഏപ്രിൽ 2013 (UTC)

എരുമപ്പാൽ, അതിലെ പെൺമൃഗത്തിനുള്ളതാണല്ലോ. ഇറച്ചി രണ്ടിനുമുള്ളതും. --Vssun (സംവാദം) 13:01, 18 ഏപ്രിൽ 2013 (UTC)

ലിംഗവത്യാസം[തിരുത്തുക]

എന്താ ഇവിടെ ജെൻഡർ ന്യൂട്രൽ പദങ്ങളുപയോഗിക്കണം എന്നൊന്നും ആരും വാദിക്കാത്തത്? പോത്ത് മൃഗമായതിനാലാണോ? ;) --Manuspanicker (സംവാദം) 11:14, 18 ഏപ്രിൽ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പോത്ത്&oldid=1729572" എന്ന താളിൽനിന്ന് ശേഖരിച്ചത്