സംവാദം:പൊയ്‌കയിൽ യോഹന്നാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

പൊയ്‌കയിൽ യോഹന്നാൻ എന്ന തലക്കെട്ടല്ലേ ഈ ലേഖനത്തിനു് കൂടുതൽ ചേരുക. അങ്ങനെയാണു് പുസ്തകങ്ങളിൽ ഒക്കെ കാണുന്നത്--ഷിജു അലക്സ് 04:18, 9 നവംബർ 2010 (UTC)[മറുപടി]

'പൊയ്കയിൽ കുമാരഗുരു' എന്നല്ലേ നല്ലത്? ശ്രീ, ദേവൻ തുടങ്ങിയവ ഒഴിവാക്കണം.--തച്ചന്റെ മകൻ 07:10, 9 നവംബർ 2010 (UTC)[മറുപടി]


ഔദ്യോഗിക നാമമാണു് പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ. പുസ്ത്കങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന പേരാണെങ്കിൽ പൊയ്‌കയിൽ യോഹന്നാൻ എന്ന് ഉപയോഗിക്കണം. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ആവുന്നില്ല. --ഷിജു അലക്സ് 07:43, 9 നവംബർ 2010 (UTC)[മറുപടി]

മാധ്യമ നാമം എന്ന നിലയിൽ പൊയ്കയിൽ യോഹന്നാൻ എന്നാക്കി--റോജി പാലാ (സംവാദം) 14:08, 7 നവംബർ 2012 (UTC)[മറുപടി]

പൊയ്കയിൽ അപ്പച്ചൻ എന്നാണ് രണ്ട് അവലംബങ്ങളിലുള്ളത്. --Vssun (സംവാദം) 17:29, 26 ജനുവരി 2013 (UTC)[മറുപടി]

പൊയ്കയിൽ അപ്പച്ചൻ /പൊയ്‌കയിൽ യോഹന്നാൻ ഇതു രണ്ടും ധാരാളം ഉപയൊഗിച്ച് കാണുന്നൂണ്ട്. പക്ഷെ ഔദ്യോഗിക നാമം ഇതു രണ്ടും അല്ല താനും. തീരുമാനമെടുക്കാൻ പ്രയാസം --ഷിജു അലക്സ് (സംവാദം) 17:35, 26 ജനുവരി 2013 (UTC)[മറുപടി]

പാട്ട്[തിരുത്തുക]

പാട്ട് ലേഖനത്തിൽ ആവശ്യമില്ലെന്ന് കരുതുന്നു. ഗ്രന്ഥശാലയിൽ ചേർത്ത് കണ്ണിചേർക്കേണ്ടതേയുള്ളു. ഇദ്ദേഹം 1938-ൽ മരിച്ചതായതിനാൽ കൃതികൾ പൊതുസഞ്ചയത്തിലാണ്. --Vssun (സംവാദം) 17:21, 26 ജനുവരി 2013 (UTC)[മറുപടി]

float--ഷിജു അലക്സ് (സംവാദം) 17:35, 26 ജനുവരി 2013 (UTC)[മറുപടി]

ഒഴിവാക്കി. --Vssun (സംവാദം) 05:03, 27 ജനുവരി 2013 (UTC)[മറുപടി]

ആൾദൈവം[തിരുത്തുക]

ഇദ്ദേഹത്തെ ഒരു ആൾദൈവം എന്നു വിളിക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? അടിമജനതയെ മോചിപ്പിക്കാൻ ദൈവം അവതാരമെടുത്തതാണു് താൻ എന്നാണു് ഇദ്ദേഹം പാവപ്പെട്ട അധഃകൃതരെ പറഞ്ഞുവിശ്വസിപ്പിച്ചത്. "അടിമ യുഗത്തിന്റെ അവസാനകാലത്തു് ദൈവം ശ്രീകുമാരഗുരുദേവനായി പൊയ്കയിൽ" അവതരിച്ചത്രേ. "അടിച്ചമർത്തപ്പെട്ടവരുടെ മോചനം" എന്നതിനേക്കാൾ, തന്നെയും തന്റെ ഭാര്യയെയും മക്കളെയും ദൈവങ്ങളായിക്കരുതി ആരാധിക്കുന്ന ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കലായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി ഇദ്ദേഹം സ്ഥാപിച്ചതാണു് പ്രത്യക്ഷ രക്ഷാദൈവസഭ എന്ന സംഘടന. ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ അമ്മ ളേച്ചിയമ്മ, ഭാര്യ ജാനമ്മ, മക്കൾ ബേബി, തങ്കപ്പൻ എന്നിവരെയൊക്കെ ഇന്നും പി ആർ ഡി എസുകാർ ദൈവങ്ങളായിക്കരുതി ആരാധിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യപരിഷ്കർത്താവു്, സാമുദായിക നേതാവു് തുടങ്ങിയ വിശേഷണങ്ങളെക്കാൾ ഇദ്ദേഹത്തിനു ചേരുക ആൾദൈവം എന്ന വിശേഷണമാണു്.--പ്രിൻസ് മാത്യു Prince Mathew 18:08, 26 ജനുവരി 2013 (UTC)[മറുപടി]

ആൾദൈവം എന്ന് ഏതെങ്കിലും സോഴ്സിൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടോ? -- റസിമാൻ ടി വി 18:15, 26 ജനുവരി 2013 (UTC)[മറുപടി]
"ആൾദൈവം" എന്നു പറഞ്ഞാൽ "സ്വയം ദൈവമാണെന്നു് അവകാശപ്പെടുന്ന ആൾ" എന്നാണു് അർത്ഥം. അതുകൊണ്ട് അദ്ദേഹം ദൈവമാണെന്നു് സ്വയം അവകാശപ്പെട്ടിരുന്നു എന്നതിനു് മാത്രം അവലംബം ഉണ്ടായിരുന്നാൽ മതി. അല്ലാതെ ആൾദൈവം എന്ന വാക്കു് അങ്ങനെതന്നെ അവലംബത്തിൽ ഉണ്ടാകണമെന്നില്ല.--പ്രിൻസ് മാത്യു Prince Mathew 19:19, 26 ജനുവരി 2013 (UTC)[മറുപടി]
മതസ്ഥാപകൻ എന്ന് കണക്കാക്കാമല്ലോ. ആൾദൈവം എന്നത് ഒരു negative പദമാണ്. അങ്ങനത്തെ ഒരു വിശേഷണം കൊടുക്കാൻ ഏതെങ്കിലും സ്രോതസ്സിൽ അങ്ങേരെ അങ്ങനെ വിളിച്ചിരിക്കണം -- റസിമാൻ ടി വി 20:14, 26 ജനുവരി 2013 (UTC)[മറുപടി]
ആൾദൈവം എന്നപദം തന്നെ ഉപയോഗിക്കണമെന്നില്ല. പക്ഷേ ദൈവമാണെന്നു് അവകാശപ്പെട്ടിരുന്നു/കരുതപ്പെട്ടിരുന്നു എന്ന വസ്തുത പ്രധാനമാണു്. ഇപ്പോഴുള്ള ലീഡ് അത്ര പോര. ഇങ്ങനെയാക്കാം:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദൈവത്തിന്റെ അവതാരമാണെന്നു് സ്വയം അവകാശപ്പെട്ടിരുന്ന വ്യക്തിയും പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന മതത്തിന്റെ സ്ഥാപകനുമായിരുന്നു പൊയ്‌കയിൽ ശ്രീകുമാരഗുരുദേവൻ എന്ന പൊയ്‌കയിൽ യോഹന്നാൻ(1878-1938). ഇദ്ദേഹം പൊയ്‌കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. ഒരു കവിയും ഗാനരചയിതാവുമായിരുന്ന ഇദ്ദേഹം അധഃസ്ഥിത വിഭാഗക്കാരുടെ മോചനത്തിനായി ജന്മമെടുത്ത ദൈവാവതാരമാണു് താനെന്നു് അവകാശപ്പെട്ടിരുന്നു.

— ഈ തിരുത്തൽ നടത്തിയത് PrinceMathew (സംവാദംസംഭാവനകൾ)

മിക്കവാറും എല്ലാ മതങ്ങളുടെയും സ്ഥാപകർ ഇതേ അവകാശവാദമുന്നയിക്കുന്നവരാണല്ലോ. അതുകൊണ്ട് അതിനെ ലീഡാക്കുന്നതിനോട് യോജിപ്പില്ല. ഈ താളിൽ പി.ആർ.ഡി.എസ്സിനെക്കുറിച്ച് വിഭാഗമുണ്ടാക്കി അതിൽ ഈ വിവരം ലീഡാക്കാം. ആമുഖത്തിൽ സാമൂഹ്യപരിഷ്കർത്താവ് മതസ്ഥാപകൻ എന്നിവക്കായിരിക്കണം പ്രാധാന്യം. --Vssun (സംവാദം) 11:37, 27 ജനുവരി 2013 (UTC)[മറുപടി]

ഇദ്ദേഹത്തെ സാമൂഹ്യ പരിഷ്കർത്താവു് എന്നു വിളിക്കാമോ? എന്തു പരിഷ്കരണമാണു് ഇദ്ദേഹം സമൂഹത്തിൽ വരുത്തിയതു്? പിന്നെ എല്ലാമതങ്ങളുടെയും സ്ഥാപകർ ദൈവമാണെന്നു് അവകാശപ്പെട്ടിട്ടില്ല. ഉദാ: മുഹമ്മദ് നബി, ഗുരു നാനാക്ക്, etc. ഇദ്ദേഹമാണെങ്കിൽ സമൂഹത്തിൽ അറിയപ്പെട്ടതു തന്നെ സ്വയം ദൈവാവതാരമായി അവകാശപ്പെട്ടതുകൊണ്ടാണു്. അതുകൊണ്ടു് അതു് ലീഡിൽ കൊടുക്കണം എന്നാണു് എന്റെ അഭിപ്രായം.--പ്രിൻസ് മാത്യു Prince Mathew 14:35, 27 ജനുവരി 2013 (UTC)[മറുപടി]
എതിരഭിപ്രായങ്ങൾ ഒന്നും ഇല്ലെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ലീഡ് മാറ്റാം.--പ്രിൻസ് മാത്യു Prince Mathew 17:57, 29 ജനുവരി 2013 (UTC)[മറുപടി]
എതിർക്കുന്നു. ആദ്യം ആധികാരികമായ അവലംബം നൽകൂ.--തച്ചന്റെ മകൻ (സംവാദം) 18:23, 29 ജനുവരി 2013 (UTC)[മറുപടി]
എന്തിനാണു് അവലംബം വേണ്ടതു്? ദൈവമാണെന്നു് അവകാശപ്പെട്ടിരുന്നു/കരുതപ്പെടുന്നു എന്നതിനാണോ? --പ്രിൻസ് മാത്യു Prince Mathew 18:30, 29 ജനുവരി 2013 (UTC)[മറുപടി]
പ്രിൻസ്, താങ്കൾ എഴുതിയിരിക്കുന്ന ഭാഗം (ആരെക്കുറിച്ചുതന്നെയായാലും) NPOV-യുടെ വ്യക്തമായ ലംഘനമാണ്.
പിന്നെ, നവോത്ഥാനപശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുമ്പോൾ കീഴാളസമൂഹത്തെ സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങളുണ്ടാക്കാനും വൈകുണ്ഠസ്വാമിയും പൊയ്കയിൽ അപ്പച്ചനും ഒക്കെ നടത്തിയ ശ്രമങ്ങൾ മുഖ്യധാരാചരിത്രകാരന്മാർതന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്. വൈകുണ്ഠസ്വാമിയായാലും പൊയ്കയിൽ അപ്പച്ചനായാലും കീഴാളജനതയെ ഉണർത്താൻ പറ്റിയ വഴി സ്വയം ദൈവമായി അവരോധിക്കലാണെന്ന് കരുതിയിരുന്നിരിക്കണം. ഇന്ന് ഒരു സമൂഹത്തിന്റെ ചങ്ങലയായി അത് മാറിയെങ്കിലും അന്നത്തെ സമൂഹത്തിൽ അവർ ഉണ്ടാക്കിയ ചലനത്തെ ഒരു ആൾദൈവക്കസർത്തു മാത്രമായിക്കാണുന്നത് ചരിത്രനിഷേധമാണ്.--തച്ചന്റെ മകൻ (സംവാദം) 19:09, 29 ജനുവരി 2013 (UTC)[മറുപടി]

ഇവിടെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. --Vssun (സംവാദം) 09:35, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നിയമസഭ[തിരുത്തുക]

രണ്ടുവട്ടവും ശ്രീമൂലം പ്രജാസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ഇവിടെക്കാണുന്നത്. 1931-ൽ പ്രജാസഭ, നിയമസഭ എന്ന പേരിലാണോ അറിയപ്പെട്ടിരുന്നത്? അതുപോലെ അധഃസ്ഥിതരുടെ പ്രതിനിധിയായി എന്നും ലേഖനത്തിൽ കണ്ടു. പ്രജാസഭയിൽ ഇത്തരം സംവരണം ഔദ്യോഗികമായി ഉണ്ടായിരുന്നോ? --Vssun (സംവാദം) 04:18, 27 ജനുവരി 2013 (UTC)[മറുപടി]

വാർത്തേതരകാര്യങ്ങൾക്ക് പത്രങ്ങളെ അവലംബിക്കുന്നത് നിർത്തണം. നിയമസഭ എന്ന് അറിയപ്പെട്ടിരുന്നോ എന്നറിയില്ല. പക്ഷേ, ലെജിസ്ലേറ്റിവ് അസംബ്ലി എന്ന് അറിയപ്പെട്ടിരുന്നു. എന്തായാലും പ്രജാസഭയും നിയമസഭയും ഒന്നുതന്നെയാണ്. അധഃസ്ഥിതരുടെ പ്രതിനിധി എന്നു പറഞ്ഞാൽ അത് സംവരണമാവണമെന്നുണ്ടോ? മലയാളി-ഈഴവ മെമ്മോറിയലുകൾക്കു ശേഷം സംവരണം സർക്കാർതലത്തിൽ നിലവിൽവന്നതാണ്. അതെന്തായാലും സമൂഹത്തിന്റെ 'നാനാ തുറ'കളിൽനിന്നുള്ളവർ പ്രജാസഭയിൽ അംഗങ്ങളായിരുന്നു എന്നത് വസ്തുതയാണ്--തച്ചന്റെ മകൻ (സംവാദം) 06:55, 27 ജനുവരി 2013 (UTC)[മറുപടി]
സുനിലിന്റെ അഭിപ്രായത്തോടു് യോജിക്കുന്നു. നിയമസഭ എന്നാൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ സഭയാണു്. നിയമനിർമാണ അധികാരമുള്ള പരമാധികാരസഭയും ആണു്. ശ്രീമൂലം പ്രജാസഭ ഇതുരണ്ടും ആയിരുന്നില്ല. രാജാവു് തനിക്കിഷ്ടപ്പെട്ട കുറേപ്പേരെ പിടിച്ച് ഒരു സംഘം ഉണ്ടാക്കുന്നു. അതിനു് ഇന്ന സമുദായക്കാരുടെ പ്രതിനിധി എന്നൊന്നും ഇല്ല. ഇവർക്കു് രാജാവിന്റെ ഉപദേശക സമിതി എന്ന സ്ഥാനമേയുള്ളൂ. അല്ലാതെ നിയമസഭയെപ്പോലെ ഭരണാധികാരം ഇല്ല. ഇംഗ്ലണ്ടിലെ പ്രഭുസഭയുടെ ഒരു അനുകരണം മാത്രമായിരുന്നു ഇതു്. അതുകൊണ്ടു് നിയമസഭ എന്ന പദപ്രയോഗം തെറ്റിദ്ധാരണാജനകമാണു്. അതുപോലെ "അധഃസ്ഥിതരുടെ പ്രതിനിധിയായി" എന്ന പ്രയോഗവും നീക്കം ചെയ്യണം.--പ്രിൻസ് മാത്യു Prince Mathew 08:00, 27 ജനുവരി 2013 (UTC)[മറുപടി]

1904-നു ശേഷം അതിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്നതായിക്കാണുന്നു. ശ്രീമൂലം പ്രജാസഭ കാണുക. --Vssun (സംവാദം) 11:46, 27 ജനുവരി 2013 (UTC)[മറുപടി]

തിരഞ്ഞെടുക്കപ്പെട്ട എന്നുവെച്ചാൽ ഇന്നത്തേതുപോലുള്ള ജനാധിപത്യവോട്ടിംഗല്ല. ഇംഗ്ലീഷ് വിക്കിപീഡിയ കാണുക.
In 1904, the Sree Moolam Popular Assembly (known in local language as Sree Moolam Praja Sabha) was formed with 88 members to provide for increased participation of the people in the administration.[1] Its membership was limited to representatives of landlords and merchants. Although not a legislature, it was intended to give the people an opportunity to bring to the notice of the Government their requirements, wishes or grievances, and to make the policy and measures of the Government better known to the people. The members of the Assembly were not elected but chosen, two from each Taluk, by the District heads from among landholders who paid an annual land revenue of not less than Rs.100, and landholders or traders whose net annual income was Rs.6000 or above.
It was in 1905, that the Sree Moolam Popular Assembly began to have elected members. Out of the new strength of 100 members, 77 were to be elected and 33 were to be nominated. Voting right was limited to persons who paid an annual land revenue of not less than Rs.50 , or whose net income was not less than Rs.2000. University graduates with not less than ten years of standing, and having their residence in the respective Taluk, were also eligible to vote.
In 1907, the Assembly was conferred the right to elect members of the upper Legislative Council. The Upper Council had 15 members, 9 officials and 6 non-officials. In 1919, the Council was remodeled raising its strength to 25, out of which 8 were elected members.In October 1921, the total strength of the Council was further raised to 50, with a majority of elected members.
ചുരുക്കത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരുന്നതു് അതിസമ്പന്നർക്കും ഉന്നത വിദ്യാഭ്യാസമുള്ളവർക്കും മാത്രമാണു്. ഈ രണ്ടുകൂട്ടരും സമൂഹത്തിൽ അക്കാലത്തു് വളരെ വിരളമായിരുന്നു. പിന്നെ ഇതിനെ എങ്ങനെ നിയമസഭയുമായി താരതമ്യപ്പെടുത്തും?--പ്രിൻസ് മാത്യു Prince Mathew 14:27, 27 ജനുവരി 2013 (UTC)[മറുപടി]

ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതാണോ നോമിനേറ്റ് ചെയ്യപ്പെട്ടതാണോ എന്നാണ് ചോദ്യം. --Vssun (സംവാദം) 17:02, 28 ജനുവരി 2013 (UTC)[മറുപടി]

സമൂഹത്തിലെ എല്ലാ മനുഷ്യരും വോട്ട് ചെയ്ത് പ്രതിനിധിയെ ഉണ്ടാക്കുന്ന ഒരു സഭ മാത്രമാണോ ലെജിസ്ലെയ്ചർ? തിരഞ്ഞെടുപ്പ് എന്നതുകൊണ്ടും അങ്ങനെയാണോ അർത്ഥമാക്കുന്നത്? ജനാധിപത്യത്തിൽത്തന്നെ നാമനിർദ്ദേശവും തിരഞ്ഞെടുപ്പും ഇല്ലേ? രാജ്യസഭാംഗങ്ങളെ ജനങ്ങളല്ലല്ലോ തിരഞ്ഞെടുക്കുന്നത്? തിരുവിതാംകൂർ ജാതിഫ്യൂഡലിസത്തിൽനിന്നും സ്വേച്ഛാഭരണത്തിൽനിന്നും മുതലാളിത്തച്ചിട്ടയിലേക്കും രാജ്യത്തിൽനിന്ന് ഒരു 'ഭരണകൂടം' എന്ന രൂപത്തിലേക്കും മാറാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ 19-ആം നൂറ്റാണ്ടിന്റെ ഒടുവിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും കാണാവുന്നതാണ്. പ്രജാസഭയുടെ തുടക്കത്തിലെ രൂപവും മാറ്റവും ശ്രദ്ധിച്ചാൽത്തന്നെ ഇത് മനസ്സിലാകും. വെറുമൊരു ഉപദേശകവൃന്ദമായി പ്രജാസഭയെ കാണാനാവില്ല. പ്രജാസഭയ്ക്ക് നിയമനിർമ്മാണം തുടങ്ങിയവയിൽ വിശേഷാധികാരം ക്രമേണ കൈവന്നിരുന്നു. 1921-ൽ അമ്പതംഗസഭ സംവരണം, പ്രാതിനിധ്യം തുടങ്ങിയവ വാക്കുകൾ ഉപയോഗിക്കാവുന്ന തരത്തിൽ നിയമനിർമ്മാണസഭയുടെ കെട്ടിലും മട്ടിലും എത്തിയിട്ടുണ്ടെന്നു കരുതുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഇതും ഫ്യൂഡൽ പ്രഭുസഭയും ഒന്നാണെന്നത് അസംബന്ധമാണ്.--തച്ചന്റെ മകൻ (സംവാദം) 20:19, 28 ജനുവരി 2013 (UTC)[മറുപടി]
ഈ ചർച അനാവശ്യമാണു്. ലേഖനത്തിൽ ഇപ്പോൾ നിയമസഭ എന്ന പദപ്രയോഗമില്ല. രണ്ടുസ്ഥലത്തും ശ്രീമൂലം പ്രജാസഭ എന്നു തന്നെയാണു് ഉപയോഗിച്ചിരിക്കുന്നതു്. നിയമസഭ എന്ന വാക്കു് തന്നെ ഉപയോഗിക്കണമെന്നു് ആർക്കെങ്കിലും നിർബന്ധം ഉണ്ടാകുമെന്നും തോന്നുന്നില്ല. ഇനി വ്യക്തത വരേണ്ടതു് രണ്ടു് കാര്യങ്ങളിലാണു്.
1) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതോ അതോ നാമനിർദേശം ചെയ്യപ്പെട്ടതോ?
2) അധഃസ്ഥിതരുടെ പ്രതിനിധിയായിട്ടാണു് ഇദ്ദേഹം പ്രജാസഭയിൽ എത്തിയതു് എന്നതിനു് തെളിവുണ്ടോ? --പ്രിൻസ് മാത്യു Prince Mathew 17:53, 29 ജനുവരി 2013 (UTC)[മറുപടി]

ജനനവർഷം[തിരുത്തുക]

ജനനവർഷം 1879 ആണെന്ന് കുലസ്ത്രീയിൽ പറയുന്നു. --Vssun (സംവാദം) 04:36, 27 ജനുവരി 2013 (UTC)[മറുപടി]

1054 കുംഭത്തിലാണ് ജനനമെങ്കിൽ 1879 തന്നെ. ഗണനയിൽ പറ്റിയ തെറ്റായിരിക്കാം. ധനു പകുതി(ജനുവരി 1) മുതൽ കർക്കടം വരെ 825 ആണ് കൂട്ടേണ്ടത് ഗ്രിഗോറിയൻ കലണ്ടർ കിട്ടാൻ; ശേഷം 824-ഉം.
കുലസ്ത്രീ സുനിലിന്റെ വേദഗ്രന്ഥമായി മാറിയോ? :) ആനയെക്കുറിച്ച് പറയുന്നിടത്തുനിന്ന് ചേനയ്ക്ക് അവലംബം നൽകുന്നത് എന്തായാലും ശരിയാണെന്നു തോന്നുന്നില്ല.--തച്ചന്റെ മകൻ (സംവാദം) 06:25, 27 ജനുവരി 2013 (UTC)[മറുപടി]

നിലവിൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിൽനിന്ന് നിഘണ്ടുവിലേക്കും പീഡിയയിലേക്കുമൊക്കെ വിവരങ്ങളെത്തിക്കുക എന്ന രീതിയാണ് ഇപ്പോൾ അനുവർത്തിക്കുന്നത്. ഇപ്പോഴത് കുലസ്ത്രീ ആണെന്നേ ഉള്ളൂ :). --Vssun (സംവാദം) 09:12, 27 ജനുവരി 2013 (UTC)[മറുപടി]

ദേവികയുടെ ഭാഷ പലപ്പോഴും ഒരു ആക്ടിവിസ്റ്റിന്റേതാണു്, ചരിത്ര രചയിതാവിന്റേതല്ല. --പ്രിൻസ് മാത്യു Prince Mathew 10:56, 27 ജനുവരി 2013 (UTC)[മറുപടി]

1054 കുംഭം 5 = 1879 ഫെബ്രുവരി 15 ആണെന്നാണ് ഇവിടെക്കാണുന്നത് --Vssun (സംവാദം) 11:25, 27 ജനുവരി 2013 (UTC)[മറുപടി]

floatകൊല്ലത്തീയ്യതി ശരിയാണെങ്കിൽ ഫെ. 15 തന്നെ. ദിനഗണനയിലെ വ്യത്യാസംകൊണ്ട് ഒരു ദിവസം മാറിയേക്കാം. എങ്കിലും 17 ആകില്ല. കണ്ണിക്കു നന്ദി--തച്ചന്റെ മകൻ (സംവാദം) 11:41, 27 ജനുവരി 2013 (UTC)[മറുപടി]
79 ഫെബ്രുവരി 15 ആക്കി മാറ്റി.--Vssun (സംവാദം) 12:20, 27 ജനുവരി 2013 (UTC)[മറുപടി]

പുതിയ ചിത്രം[തിരുത്തുക]

പുതിയ ചിത്രം ചേർത്തിട്ടുണ്ടു്. ഹാലോ ഉള്ള പഴയ ചിത്രം ദിവ്യത്വം തോന്നിപ്പിക്കാൻ വേണ്ടി പിൽക്കാലത്തു് വരച്ചുണ്ടാക്കിയതാണു്. ഇപ്പോൾ ചേർത്ത പുതിയ ചിത്രം അദ്ദേഹത്തിന്റെ ഒറിജിനൽ ഫോട്ടോയാണു്.--പ്രിൻസ് മാത്യു Prince Mathew 11:24, 27 ജനുവരി 2013 (UTC)[മറുപടി]

float --Vssun (സംവാദം) 11:33, 27 ജനുവരി 2013 (UTC)[മറുപടി]

മതംമാറ്റം[തിരുത്തുക]

ഇദ്ദേഹം 1891-ലാണ് മതംമാറിയതെന്ന് കുലസ്ത്രീ. കുടുംബം നേരത്തേ മാറിയിരുന്നു എന്ന് ലേഖനത്തിൽ. --Vssun (സംവാദം) 12:19, 27 ജനുവരി 2013 (UTC)[മറുപടി]

ലേഖനത്തിൽ രണ്ടും പറയുന്നുണ്ടു്. "ജാതീയ വിവേചനങ്ങളിലും അവഗണനയിലും മനംമടുത്ത യോഹന്നാൻ ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും.." എന്നു് ഒരിടത്തു്. വേറൊരിടത്തു് ‌‌‌"പരിവർത്തിതക്രൈസ്തവകുടുംബമായ ശങ്കരമംഗലത്ത് അച്ഛനമ്മമാരുടെ മൂന്നാമത്തെ സന്താനമായി ജനിച്ച യോഹന്നാൻ.." ഇതിൽ ഏതാണു് ശരി? --പ്രിൻസ് മാത്യു Prince Mathew 18:01, 29 ജനുവരി 2013 (UTC)[മറുപടി]
ആമുഖത്തിലെ ഭാഗം 'പഠിപ്പുര'-യിൽനിന്ന് ചേർത്തതാണ്. പഠിപ്പുര ആധികാരികമായ ഉറവിടമല്ല.
ജീവിതരേഖ എന്ന ഭാഗത്തിലെ മിക്കവാറും ഭാഗം പി.ജി.യുടെ പുസ്തകം അവലംബിച്ച് ഞാൻ എഴുതിച്ചേർത്തവയാണ്. അദ്ദേഹത്തിന്റെ നവോത്ഥാനം സീരീസ് ശ്രദ്ധാപൂർവ്വം തയ്യാറാക്കപ്പെട്ടിട്ടുള്ള ഒന്നായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, പൊയ്കയിൽ അപ്പച്ചനെക്കുറീച്ചു ഞാൻ കണ്ടിട്ടുള്ള മറ്റു മിക്കവാറും എഴുത്തുകൾ കെട്ടുകഥകളും മറ്റുംകൊണ്ട് ജടിലവും അവിശ്വസനീയവും സമുദായാന്ധതനിറഞ്ഞതും ഒക്കെയാണ്. ഇത്തരം പ്രവർത്തനങ്ങൾ നല്ല അവലംബങ്ങൾ കിട്ടുകതന്നെ ബുദ്ധിമുട്ടാക്കിയിരിക്കുന്നു. വസ്തുതകൾ കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. --തച്ചന്റെ മകൻ (സംവാദം) 18:53, 29 ജനുവരി 2013 (UTC).[മറുപടി]

ആധികാരികതാ ഫലകം[തിരുത്തുക]

ആവശ്യത്തിനു അവലംബം ആയി എന്നു തോന്നുന്നു. ഫലകം നീക്കാറായോ ?? ബിപിൻ (സംവാദം) 07:43, 21 ജൂൺ 2013 (UTC)[മറുപടി]

പരിവർത്തിതക്രൈസ്തവകുടുംബം എന്ന കാര്യത്തിനാണ് വ്യക്തത വേണ്ടിയിരുന്നത്. ലേഖനത്തിലെ ഇപ്പോഴത്തെ വിവരങ്ങൾ നോക്കിയാൽ, ഇദ്ദേഹത്തിന്റെ കുടുംബം നേരത്തേതന്നെ (ഇദ്ദേഹത്തിന്റെ ജനനത്തിനു മുൻപേ) മതം മാറിയിരുന്നുവെന്ന് തോന്നും. ദേവികയുടെ പുസ്തകത്തിൽ പറയുന്നത് ഇദ്ദേഹം 11/12 വയസിൽ മതം മാറി എന്നാണ്. --Vssun (സംവാദം) 08:45, 21 ജൂൺ 2013 (UTC)[മറുപടി]

അദ്ദേഹം പരിവർത്തിത ക്രൈസ്തവകുടുബത്തിലെ ജനിച്ച് പിന്നീട് ക്രൈസ്തവമതം ഉപേക്ഷിക്കുക ആണ് ഉണ്ടായത് എന്നാണ് എന്റെ അറിവ്.--ഷിജു അലക്സ് (സംവാദം) 08:57, 21 ജൂൺ 2013 (UTC)[മറുപടി]

@ഷിജു, ഇത് നോക്കിയിരുന്നോ? --Vssun (സംവാദം) 09:04, 21 ജൂൺ 2013 (UTC)[മറുപടി]

പറയസമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. പിന്നീടാണ് കുടുംബം മുഴുവൻ മതംമാറിയതെന്ന് ഡോ.ആർ രാധാകൃഷ്ണന്റെ ലേഖനത്തിൽ പറയുന്നു. 1891 ലാണ് മതംമാറിയതെന്ന് ദേവികയുടെ പുസ്തകത്തിലും. എങ്ങിനെ നോക്കിയാലും, പരിവർത്തിത ക്രൈസ്തവകുടുംബം എന്ന വാക്ക് നീക്കം ചെയ്യാമെന്നു തോന്നുന്നു. ബിപിൻ (സംവാദം) 09:26, 21 ജൂൺ 2013 (UTC)[മറുപടി]

2 അവലംബങ്ങൾ ജനിച്ചതിനു ശെഷമാണ് മതം മാറിയത് എന്ന വിവരം തരുന്നതിനാൽ നമുക്ക് ആ വിധത്തിൽ എഴുതാം. മറിച്ചുള്ളതിനു അവലംബം ഒന്നും കിട്ടിയിട്ടും ഇല്ലല്ലോ. --ഷിജു അലക്സ് (സംവാദം) 09:56, 21 ജൂൺ 2013 (UTC)[മറുപടി]

തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ആരെങ്കിലും അതൊന്നു ഭംഗിയാക്കിയാൽ നന്നായിരുന്നു. ബിപിൻ (സംവാദം) 12:18, 21 ജൂൺ 2013 (UTC)[മറുപടി]

ഈ ശങ്കരമംഗലം എന്നത് രാധാകൃഷ്ണന്റെ പുസ്തകത്തിലുണ്ടോ? ദേവികയുടെ പുസ്തകത്തിൽ //തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ 1879ൽ പൊയ്കയിൽവീട്ടിൽ കുഞ്ഞുളേച്ചിയുടെയും മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടന്റെയും മകനായി അദ്ദേഹം ജനിച്ചു.// എന്നാണുള്ളത്. --Vssun (സംവാദം) 10:28, 22 ജൂൺ 2013 (UTC)[മറുപടി]
ശങ്കരമംഗലം എന്നത് രാധാകൃഷ്ണന്റെ പുസ്തകത്തിൽ നിന്നും ചേർത്തിട്ടുള്ളതാണ്. ബിപിൻ (സംവാദം) 10:31, 22 ജൂൺ 2013 (UTC)[മറുപടി]
അതുപോലെ, കുമാരൻ എന്നായിരുന്നോ ഇദ്ദേഹത്തിന്റെ ആദ്യപേര്? --Vssun (സംവാദം) 10:32, 22 ജൂൺ 2013 (UTC)[മറുപടി]
ക്രിസ്തുമതം സ്വീകരിച്ചപ്പോഴാണ് കുമാരൻ എന്ന പേര് യോഹന്നാൻ എന്നായതെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. ബിപിൻ (സംവാദം) 15:05, 22 ജൂൺ 2013 (UTC)[മറുപടി]

വിവരങ്ങളനുസരിച്ച് മാറ്റിയെഴുതിയിട്ടുണ്ട്. ശങ്കരമങ്കലം എന്നത് മുഴച്ചുനിൽക്കുന്നു. ഇത് മിക്കവാറും ജന്മിയുടെ വീട്ടുപേരാകാനാണ് സാദ്ധ്യത. ആധികാരികതാഫലകം ഒഴിവാക്കുന്നു. --Vssun (സംവാദം) 02:41, 23 ജൂൺ 2013 (UTC)[മറുപടി]

ഇനിയൊരു കാര്യത്തെക്കുറിച്ച് കൂടി വ്യക്തത കിട്ടാനുള്ളത് ഇദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാണോ അതോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണോ എന്നാണ്. അതുപോലെ അധഃസ്ഥിതർക്കായി സംവരണം ചെയ്ത സീറ്റിലേക്കായിരുന്നോ അദ്ദേഹം സഭയിൽ എത്തിയത് എന്നും. ഇക്കാര്യത്തെക്കുറിച്ച് രാധാകൃഷ്ണന്റെ പുസ്തകത്തിൽ വ്യക്തതയുണ്ടോ? --Vssun (സംവാദം) 02:53, 23 ജൂൺ 2013 (UTC)[മറുപടി]
രാധാകൃഷ്ണന്റെ പുസ്തകത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നാണെഴുതിയിരിക്കുന്നത്. സംവരണം ചെയ്ത നിയോജകമണ്ഡലമാണോ എന്നതിനെക്കുറിച്ചൊന്നും പറയുന്നില്ല. ബിപിൻ (സംവാദം) 15:12, 23 ജൂൺ 2013 (UTC)[മറുപടി]