സംവാദം:പൊന്നാനി വലിയ ജുമുഅത്ത് പള്ളി
Jump to navigation
Jump to search
ഇസ്ലാം മതത്തിലേക്ക് മാറുന്നതിന്, പൊന്നായിൽ പോയി തൊപ്പിയിടുക എന്ന ഒരു ചൊല്ലുതന്നെയുണ്ടല്ലോ. അത് ഈ പള്ളിയുടെ പ്രാധാന്യം ഉയർത്തിക്കാണിക്കുന്നതാണല്ലോ. ഈ വിവരങ്ങൾ ലേഖനത്തിൽ ചേർക്കുന്നത് നല്ലതല്ലേ? --Vssun (സുനിൽ) 06:10, 16 ജൂലൈ 2010 (UTC) ഇസ്ലാമിലേക്ക് മാറാൻ പൊന്നാനി പോവേണ്ട 'സര്‌വ്വശക്തനല്ലാതെ ആരാധനക്കർഹ നില്ല' എന്ന് മനസ്സിലുറപ്പിച്ച് പ്രഖ്യാപിച്ചാൽ മതി--188.51.87.68 10:12, 16 ജൂലൈ 2010 (UTC)
ഇസ്ലാമത വിശ്വാസം സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി ഇസ്ലാമിക വിജ്ഞാനങ്ങളും മറ്റു ആരാധനാ പരിശീലനങ്ങളും നൽകിവരുന്ന 'മൗനത്തുൽ ഇസ്ലാം സഭ' എന്ന ഒരു പുരാതന സ്ഥാപനം പൊന്നാനിയിലുണ്ട് എന്നത് ശരിയാണങ്കിലും പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിക്ക് അതുമായി ബന്ധമില്ല. അതിനാലാണ് അക്കാര്യം ഈ താളിൽ പരാമർശിക്കാതിരുന്നത്.--വിചാരം 10:40, 16 ജൂലൈ 2010 (UTC)
- നന്ദി വിചാരം. --Vssun (സുനിൽ) 11:02, 16 ജൂലൈ 2010 (UTC)