സംവാദം:പൈതൽ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്റെ നാടിന്റെ പേർ ആർക്കൊക്കെ വ്യക്‌തമായി അറിയാം.--Gopalchristy (സംവാദം) 14:29, 16 ഡിസംബർ 2013 (UTC)[reply]

വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അല്പം അനുയോജ്യമായ രീതിയിൽ തിരുത്തുന്നത് നന്നായിരിക്കും എന്ന അഭിപ്രായം ഉണ്ട്. --സുഗീഷ് 17:11, 9 ഡിസംബർ 2009 (UTC)[reply]

ഒരു ഔഷധച്ചെടിയായ അങ്കര (തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ ,ശരീര വേദന ,കടുത്ത പനി എന്നിവ ഉണ്ടാകും ,ആനകളെപ്പോലും ഭയപ്പെടുത്തും ഈ ചെടി ,'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഉണ്ട് )എന്ന ഷോക്കുണ്ടാക്കുന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. ചെടിയിൽ സ്പർശിച്ചാൽ ശരീരമാകെ വൈദ്യുതാഘാതമേൽക്കുന്ന അവസ്ഥയാണുണ്ടാകുക. അങ്ങനെയൊരു മഹാദ്ബുദവും അവിടെ ഉണ്ടോ?—ഈ തിരുത്തൽ നടത്തിയത് ‎117.253.198.143 (സം‌വാദംസംഭാവനകൾ) മാർച്ച് 19, 2012

ലോഗിൻ ചെയ്ത് സംവദിക്കാൻ മടിക്കേണ്ടതില്ല. അങ്ങനെയൊരു മഹാദ്ബുദവും അവിടെ ഉണ്ട്. സംശയം തീർക്കാൻ താല്പര്യമെങ്കിൽ ചെന്നു പരിശോധിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 04:46, 19 മാർച്ച് 2012 (UTC)[reply]
ചെടി തൊട്ടാൽ ഷോക്കടിക്കും എന്നതിനു അവലംബം ആവശ്യമാണ്. --Anoopan (സംവാദം) 04:48, 19 മാർച്ച് 2012 (UTC)[reply]
ഏതാണീ നൊസ്റ്റാൾജിയ അവലംബം? -- റസിമാൻ ടി വി 11:28, 23 ഡിസംബർ 2012 (UTC)[reply]
ഹ ഹ ഹ! ഏതെങ്കിലും പുസ്തകമാവണം --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:35, 23 ഡിസംബർ 2012 (UTC)[reply]
എന്തായാലും എന്റെ ഭാവനാ സൃഷ്ടിയല്ല. ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക.--റോജി പാലാ (സംവാദം) 15:52, 23 ഡിസംബർ 2012 (UTC)[reply]
ഇത്തരം അവകാശവാദങ്ങൾക്ക് കുറച്ചുകൂടി വിശ്വസിനീയമായ അവലംബം വേണമെന്ന് കരുതുന്നു. നൊസ്റ്റാൾജിയ ലേഖനത്തിൽ വെറുമൊരു കേട്ടറിവായായിരുന്നോ എഴുതിയിരുന്നത്? -- റസിമാൻ ടി വി 16:07, 23 ഡിസംബർ 2012 (UTC)[reply]
ലേഖകൻ കേട്ടറിവായല്ല എഴുതിയിരുന്നത്. 2 പേജുള്ള ലേഖനമായിരുന്നു. എനിക്കു നേരിട്ടു പോയി പരിചയമില്ല. എന്തായാലും പരാമർശം ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഉ:Shajisn നീക്കം ചെയ്ത ഒഴിവാക്കൽ അതേ പുസ്തകത്തിൽ നിന്നും ഞാൻ ഉൾപ്പെടുത്തിയിരുന്നതാണ്. അതും ഇനി തിരിച്ചിടുന്നില്ല.--റോജി പാലാ (സംവാദം) 05:26, 24 ഡിസംബർ 2012 (UTC)[reply]

തലക്കെട്ട്[തിരുത്തുക]

വൈതൽ മലയാണോ ?? പൈതൽ മല ആണോ ?? തലക്കെട്ട് ഒന്നും ലേഖനത്തിൽ മറ്റൊന്നും ഉപയോഗിച്ചിരിക്കുന്നു സമാധാനം (സംവാദം) 10:51, 23 ഡിസംബർ 2012 (UTC)[reply]
വൈതൽ മലയാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:02, 23 ഡിസംബർ 2012 (UTC)[reply]
അപ്പോൾ പേരിന്റെ ഉത്ഭവമോ രാജേഷ്? ശിവൻ പൈതലായി കിടന്നതിനാൽ പൈതൽമല എന്നറിയപ്പെടുന്നു എന്നാണല്ലോ ലേഖനത്തിൽ -- റസിമാൻ ടി വി 11:05, 23 ഡിസംബർ 2012 (UTC)[reply]
റസിമാനേ അതും മാറ്റിയിട്ടുണ്ട്, ഈ അടുത്ത കാലത്ത് (75 വർഷക്കാലത്തിനുള്ളിൽ ) ഉണ്ടാക്കിയ ഐതിഹ്യമാണെന്നാണ് അറിഞ്ഞത്. അവിടേക്ക് കുടിയേറി പാർത്ത കൃസ്ത്യാനികളാണ് പേര് പൈതൽ മല എന്ന് പൊതുവേ ഉപയോഗിക്കുന്നത്... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:19, 23 ഡിസംബർ 2012 (UTC)[reply]
വൈതൽമലയാണ് ശരി Shajisn (സംവാദം) 11:55, 23 ഡിസംബർ 2012 (UTC)[reply]

വൈതൽകോൻ എന്ന രാജാവ് ഈ മല ആസ്ഥാനമാക്കി ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിൻറെ കോട്ടയുടെ അവശിഷ്ടങ്ങളാണ് മുകളിൽ ഒരു ചെറിയ കുളത്തിൻറെ കരയിൽ കാണുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതു കൊണ്ടാണ് ഇതിന് വൈതൽ മലയെന്ന പേരെന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് എന്തെങ്കിലും അവലംബം കാണിക്കാൻ ഉണ്ടാകുമോയെന്നറിയില്ല --tvn 16:32, 23 ഡിസംബർ 2012 (UTC)

മാതൃഭൂമി--റോജി പാലാ (സംവാദം) 05:33, 24 ഡിസംബർ 2012 (UTC)[reply]

ചുരുങ്ങിയ പക്ഷം പണ്ടുമുതലേ അവിടെ താമസമാക്കിയവരുടെ അഭിപ്രായമെങ്കിലും ചോദിച്ചിട്ട് വേണം ലേഖനം എഴുതാൻ Shajisn (സംവാദം) 06:12, 24 ഡിസംബർ 2012 (UTC)[reply]

പ്രായോഗികം!!!.--റോജി പാലാ (സംവാദം) 06:16, 24 ഡിസംബർ 2012 (UTC)[reply]
@Shajisn = താളിൽ വിക്കിക്കു യോജിക്കാത്തവിധം വിവരങ്ങൾ ഉൾപ്പെടുത്താനും മായ്ക്കാനും ശ്രമിക്കരുതെന്ന് അഭ്യർഥിക്കുന്നു--റോജി പാലാ (സംവാദം) 06:24, 24 ഡിസംബർ 2012 (UTC)[reply]
ഇപ്പോൾ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പൈതൽ മലയാണ്. തലക്കെട്ട് തിരിച്ചാക്കുന്നതായിരിക്കും നല്ലത്--റോജി പാലാ (സംവാദം) 06:30, 24 ഡിസംബർ 2012 (UTC)[reply]

ഒരു തെറ്റ് ഉപയോഗിക്കുന്നു എന്ന് കരുതി അത് ശരിയാകുമോ ? തെറ്റ് എഴുതി വച്ചത് മാത്രമാണ് ഞാൻ തിരുത്തിയത് @റോജി താങ്കളുടെ ഇമെയിൽ ഒന്ന് തരാമോ ? Shajisn (സംവാദം) 07:23, 24 ഡിസംബർ 2012 (UTC)[reply]

എന്റ ഉപയോക്തൃതാളിൽ നിന്നും നേരിട്ട് ഈമെയിൽ അയയ്ക്കാവുന്നതാണ്. (മലയാളത്തിൽ മാത്രം അയയ്ക്കുക.) മാതൃഭൂമിയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ വൈതൽ മലയാണ് പിന്നീട് പൈതൽ മലയായത്. എന്ന്?--റോജി പാലാ (സംവാദം) 07:46, 24 ഡിസംബർ 2012 (UTC)[reply]
വൈതൽ മലയാണു തലക്കെട്ടായി നല്ലത്. പൈതൽ മലയിൽ നിന്ന് തിരിച്ചു വിടലുകൾ നൽകാം. --Anoop | അനൂപ് (സംവാദം) 09:20, 24 ഡിസംബർ 2012 (UTC)[reply]
@ Shajisn, അതും ഒരു വ്യക്തിയുടെ തന്നെ അഭിപ്രായമല്ലേ? (ഈ-മെയിലിനു മറുപടി). പേരുമാറ്റം സർക്കാർ തലത്തിൽ തന്നെ വരേണ്ടതാണ്. എങ്കിലല്ലേ ഔദ്യോഗികമെന്നു പറയാനാകൂ. എനിക്കു തലക്കെട്ട് ഇന്നതാകണം എന്നു ബലം പിടുത്തമില്ല. കൂടുതൽ പ്രചാരത്തിലുള്ളത് ചൂണ്ടിക്കാണിച്ചെന്നു മാത്രം. ഇംഗ്ലീഷിലും paithalmala എന്നാണ് പ്രചാരം.--റോജി പാലാ (സംവാദം) 09:43, 24 ഡിസംബർ 2012 (UTC)[reply]

ഈ പേരുമാറ്റം ആ നാട്ടിലുള്ളവർ അറിഞ്ഞതല്ല മാത്രമല്ല വിദ്യാഭ്യാസ പരമായി കീഴോട്ടും അങ്ങനെയുള്ളപ്പോൾ ഏതോ ഒരു കുടിയേറ്റക്കാരന് പറ്റിയ തെറ്റ് തിരുത്താനെങ്കിലും നമ്മൾ ശ്രമിക്കണം Shajisn (സംവാദം) 12:31, 24 ഡിസംബർ 2012 (UTC)[reply]

ഉ:Shajisn എനിക്കയച്ച ഈ-മെയിൽ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുന്നു. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് സർക്കാർ രേഖകളിൽ പൈതൽമല എന്നാണ് ഉപയോഗിക്കുന്നതെന്ന്, അതിനാൽ തന്നെ സർക്കാർ തലത്തിൽ വരേണ്ട തീരുമാനത്തെ മാറ്റാൻ നമുക്ക് അവകാശമുണ്ടെന്നു കരുതുന്നില്ല. പുതിയ ഉപയോക്താവ് താളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്ത പൈതൽമല എന്ന പേരു ഞാൻ ആമുഖത്തിലും അദ്ദേഹം തന്നെ പെട്ടിയിൽ നിന്നും നീക്കം ചെയ്ത പേർ അവിടെയും തിരിച്ചിട്ടിട്ടുണ്ട്. ഇതും ഇതും വിക്കിക്കു യോജിക്കാത്തതിനാൽ നീക്കം ചെയ്തിട്ടുള്ളതാണ്.--റോജി പാലാ (സംവാദം) 08:04, 26 ഡിസംബർ 2012 (UTC)[reply]

എളുപ്പം തീരുമാനിക്കാവുന്ന ഒരു കാര്യമല്ല ഈ സ്ഥലത്തിന്റെ പേരു്. വൈതൽ എന്ന വാക്കും ദക്ഷിണേന്ത്യയിലെ ആദിദ്രാവിഡവർഗ്ഗങ്ങളുമായി വളരെ ബന്ധമുണ്ടു്. തക്കതായ രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞാൽ വൈതൽ മല എന്നുതന്നെയായിരുന്നു ശരിയായ പേരു് എന്നു സ്ഥാപിക്കാൻ കഴിഞ്ഞേക്കും. ഒരുദാഹരണത്തിനു് ഈ ലിങ്കും അതു് അടയാളപ്പെടുത്തിയ ആൾ എഴുതിയ ബ്ലോഗും നോക്കുക. ഏതെങ്കിലും ഗുമസ്തൻ എവിടെയെങ്കിലും എഴുതിച്ചേർത്തതുകൊണ്ടു മാത്രം എന്നെന്നേക്കുമായി പേരുമാറിപ്പോയ ഗതികേടുകൾ കേരളത്തിന്റെ സ്ഥലനാമചരിത്രങ്ങളിൽ ഇഷ്ടം പോലെയുണ്ടു്. മറ്റു പേരുകൾക്കും ചരിത്രവും പ്രാമുഖ്യവും പ്രചാരവുമുണ്ടെങ്കിൽ സർക്കാർ പേരു മാത്രമല്ല വിക്കിപീഡിയയ്ക്കു് അവലംബമായി കണക്കാക്കേണ്ടതു്. തൽക്കാലം രണ്ടു പേരുകളും ഈ പ്രദേശത്തിനുണ്ടെന്നു ചേർക്കുകയും ഒരു തിരിച്ചുവിടൽ സൃഷ്ടിക്കുകയുമാണു് നല്ലതു്. വിശ്വപ്രഭ ViswaPrabha Talk 08:33, 26 ഡിസംബർ 2012 (UTC)[reply]

ഏതോ ഒരു ഉദ്യോഗസ്ഥന് പറ്റിയ തെറ്റ് വിക്കി പീഡിയ എന്തിന് പിന്തുടരണം ?? സർക്കാർ തലത്തിൽ അങ്ങനെ പല തെറ്റുകളും സംഭാവിചിട്ടുണ്ടാവും അതുകൊണ്ട് വിക്കി അതാണ്‌ ശരി എന്ന് പറയാമോ ?ഈ നാടിൻറെ പേര് വൈതൽ എന്നാണ് അത് സർക്കാർ തലത്തിൽ തിരുത്തിക്കാനുള്ള സമയമില്ല അതുകൊണ്ടാണ് മെനക്കെടാത്തത് 117.213.27.180 14:58, 28 ഡിസംബർ 2012 (UTC)[reply]

കേരളത്തിലെ സ്ഥലനാമം തിരുത്തുന്നതിന് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ട് ഹവ്വാബീച് ,റാണിപുരം ,പൈതൽമല ,തുടങ്ങിയ പേരുകൾ ഇത്തരത്തിൽ ഉണ്ടായതാണ് .തോറ്റം പാട്ടുകളിലും ക്ഷേത്ര ഐതീഹ്യങ്ങളിലും തദ്ദേശിയരുടെ വാമോഴികളിലും വൈതലെന്ന് പറഞ്ഞിരുന്ന പ്രദേശം എൺപതുകൾക്ക് ശേഷമാണ് പൈതലെന്ന് കുടിയേറ്റക്കാർ വിളിക്കാൻ തുടങ്ങിയത് . റോജിയെ പോലുള്ളവർ നിർബന്ധം പിടിക്കുന്നത്‌ കാണുമ്പോൾ ഇക്കൂട്ടരിലെ ഒരു കണ്ണിയാണെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല .— ഈ തിരുത്തൽ നടത്തിയത് ‎117.213.27.180 (സംവാദംസംഭാവനകൾ)

LaughingOutLoad.gif--റോജി പാലാ (സംവാദം) 15:22, 28 ഡിസംബർ 2012 (UTC)[reply]

വില്ല്യം ലോഗനും (മലബാർ മാന്വൽ ) വാർഡും, കോർണറും (1828 മെമ്മറീസ് ഓഫ് മലബാർ ),വാണിദാസ് എളയാവൂർ (കോലത്ത് നാട്ടിലെ തെയ്യം കഥകൾ ) ടി കെ ഗോവിന്ദൻ (ചരിത്രകാരൻ ) ഇവരൊക്കെ ആര് ? റോജി പാലയെപ്പോലുള്ള മഹാന്മാർ ഉണ്ടാവുമ്പോൾ !! — ഈ തിരുത്തൽ നടത്തിയത് ‎117.213.27.180 (സംവാദംസംഭാവനകൾ)

മുകളിൽ ഒപ്പുവച്ചിട്ടുള്ള ആരെങ്കിലുമാകുമോ ഭയപ്പെടുന്ന ഈ ഐ.പി.--റോജി പാലാ (സംവാദം) 04:30, 29 ഡിസംബർ 2012 (UTC)[reply]
മുകളിൽ ഒപ്പുവച്ചിട്ടുള്ള ആരെങ്കിലുമാകുമോ ഭയപ്പെടുന്ന ഈ ഐ.പി. എന്തായാലും ഞാനാവില്ല, റോജീ. അഥവാ അറിയാതെ (ലോഗിൻ ചെയ്യാതെ) എഡിറ്റ് സേവായാൽ പോലും പിന്നീട് വന്നു് സ്വന്തം പേരു ചേർക്കുകയേ ഞാൻ പതിവുള്ളൂ. പോരാത്തതിനു് എങ്ങനെയൊക്കെ എവിടെയൊക്കെ വിമർശിച്ചിട്ടുണ്ടെങ്കിലും, മലയാളം വിക്കിപീഡിയയുടെ നിലനിന്നുപോരുന്ന സൗഭാഗ്യങ്ങളിൽ ഒന്നാണു് റോജിയുടെ പ്രയത്നങ്ങൾ എന്നു ഞാൻ എപ്പോഴും ആത്മാർത്ഥമായി വിശ്വസിക്കുന്നുമുണ്ടു്.
ഇനി, അതിനും പുറമേ, ലോഗിൻ ചെയ്തായാലും അല്ലാതെയായാലും, സംവാദത്തിൽ ആരാണു പറയുന്നതെന്നതിനു് എന്താണു പ്രസക്തി? എന്താണു പറയുന്നതെന്നല്ലേ പ്രസക്തം? പതുക്കെ ഒരു Smiley.svg. സസ്നേഹം, സാദരം, വിശ്വപ്രഭ ViswaPrabha Talk 10:25, 29 ഡിസംബർ 2012 (UTC)[reply]
Smiley.svgഎൺപതുകൾക്ക് ശേഷമാണ് പൈതലെന്ന് കുടിയേറ്റക്കാർ വിളിക്കാൻ തുടങ്ങിയത് . --റോജി പാലാ (സംവാദം) 10:41, 29 ഡിസംബർ 2012 (UTC)[reply]

ഒരു സമൂഹത്തെ അപമാനിക്കാൻ ആരാണ് അധികാരം നൽകിയത്. വിക്കിപീഡിയ നിങ്ങളുടെ സ്വന്തമല്ല.--59.161.177.179 17:12, 18 ഡിസംബർ 2013 (UTC)[reply]

ഞാൻ ആർക്കും ഓര് അങ്കരയാകാൻ ഉദ്ദേശിക്കുന്നില്ല ;)Shajisn (സംവാദം) 12:51, 29 ഡിസംബർ 2012 (UTC)[reply]

ഈ ലേഖനത്തിന്റെ തലക്കെട്ട് ഇനിയും മാറ്റിയില്ലല്ലോ... :( Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:06, 11 ഡിസംബർ 2013 (UTC)[reply]

ബഹുത് കഷ്ടം--14.195.35.23 17:00, 11 ഡിസംബർ 2013 (UTC)[reply]

കോമൺസിൽ നിന്നും--റോജി പാലാ (സംവാദം) 11:43, 14 മാർച്ച് 2018 (UTC)[reply]

സസ്യങ്ങൾ[തിരുത്തുക]

അംഗാര എന്നു് അവിടങ്ങളിൽ വിളിക്കുന്ന ചെടി യഥാർത്ഥത്തിൽ ചെറുതേക്കോ അതോ ചേരോ?. അംഗാര എന്നതിനു് ഈ രണ്ടു് അർത്ഥവും ഉണ്ടു്. ഇതിലേതായിരിക്കും? വിശ്വപ്രഭ ViswaPrabha Talk 00:53, 29 ഡിസംബർ 2012 (UTC)[reply]

അങ്കര ആണ് Shajisn (സംവാദം) 08:38, 29 ഡിസംബർ 2012 (UTC)[reply]
ചേരൽ എന്ന് ഞങ്ങളുടെ ഭാഗത്തൊക്കെ പറയുന്ന ഒരു മരമുണ്ട്. അതിന്റെ കറ കൊണ്ടാൽ ആകെ പൊള്ളിവരും... താന്നി മരത്തിന്റെ കായ് അരച്ച് വെച്ചാൽ അതിന് ആശ്വാസവും കിട്ടാറുണ്ട്. ഫോറസ്റ്റിൽ മരം വെട്ടാൻ പോകുന്നവർ അറിയാതെയെങ്ങാനും ഇതിനെ വെട്ടിയിട്ടാൽ ശരീരം മൊത്തം പൊള്ളിവീർത്തു വരാറുണ്ട്...,

താന്നി മരത്തിനു മുന്നിൽ പോയി നമിച്ച്, മൂന്നു പ്രാവശ്യം അതിനെ ചുറ്റി മരത്തിനോട് കാര്യം പറഞ്ഞിട്ടാണ് താന്നിക്കായ് പെറുക്കിയെടുക്കാറുള്ളത്.
ചേരലു മാമനെ തൊട്ടതിന്
താന്നിമാമനെ കുമ്പിടുന്നു - എന്നൊക്കെ പറഞ്ഞ് ഒരു സ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു താന്നിമരത്തിനെ നമിക്കാറുള്ളത്... -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:26, 30 ഡിസംബർ 2012 (UTC)[reply]

താളിന്റെ തലക്കെട്ട്[തിരുത്തുക]

താളിന്റെ പേർ പൈതൽമലയെന്നാണ് ഇപ്പോൾ. മുൻപായിരുന്നു വൈതൽ. അതിനാൽ തലക്കെട്ട് മാറ്റം നടത്തുന്നു.--പാപ്പൂട്ടി (സംവാദം) 16:34, 12 ഓഗസ്റ്റ് 2013 (UTC) എന്റെ "നാടാണിത്, ഞങ്ങളാരും സംസാരത്തിലും എഴുത്തിലും പൈതൽ മല എന്നുപയോഗിക്കുന്നില്ല. നാട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുകൾക്കുള്ള ബോർഡും കടകൾക്ക് എഴുതിയിരിക്കുന്ന ആഡ്രസ്സുകളും വൈതൽ മല എന്നുതന്നെ. ആരോ എവിടെയോ തുടങ്ങിവെച്ച തെറ്റിനെ പൊക്കിക്കൊണ്ട് നടക്കുകയാണ് നിങ്ങൾ... തെളിവ് കാണിക്കാൻ എത്രയോ എണ്ണമുണ്ട്. വേണമെങ്കിൽ കാണിക്കാൻ തയ്യാറാണ്Shajisn (സംവാദം) 15:21, 16 ഡിസംബർ 2013 (UTC)[reply]

എന്റെ നാടിന് ഞാനും തെളിവ് നൽകിയിട്ടുണ്ട്.--49.200.161.33 17:12, 16 ഡിസംബർ 2013 (UTC)[reply]

ഈ സ്ഥലം ഏത് പഞ്ചായത്തിൽ പെടുന്നതാണ്? --Vssun (സംവാദം) 01:40, 13 ഓഗസ്റ്റ് 2013 (UTC)[reply]
ഇവിടെയും പൈതൽ എന്ന് ഉപയോഗിച്ചിരിക്കുന്നു.--റോജി പാലാ (സംവാദം) 05:57, 17 നവംബർ 2013 (UTC)[reply]
പൈതൽ മലയുടെ അപരനാമമല്ല വൈതൽ മല. വൈതൽ മലയുടെ അപരനാമമായി പൈതലിനെ കാണുന്നതാവും ഭംഗി. ഇത് കാണുക നിലവിൽ നാടീനെ അറിയുന്നവരും നാട്ടൂകാരും ഉപയോഗിക്കുന്നത് വൈതൽ എന്നു തന്നെയാണ്.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -

(സംവാദം) 15:07, 18 ഡിസംബർ 2013 (UTC)[reply]

  1. ഇതും കാണാവുന്നതാണ്.
  2. കൂടെ ഇതും - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:13, 18 ഡിസംബർ 2013 (UTC)[reply]
അപരനാമം എന്ൻ പോലും പറയുന്നതിൽ അർത്ഥമില്ല കാരണം പേര് വന്നത് എങ്ങനെയെന്ൻ നമുക്കറിയാം അപ്പൊ ആർക്കോ തെറ്റ് പറ്റിയത് തന്നെ.സർക്കാർ രേഖകളിൽ തക്കാളിക്ക് ഉരുളക്കിഴങ്ങ് എന്ന് കണ്ടാൽ നമ്മളും അങ്ങനെ തന്നെ എഴുതിപ്പടിക്കണം എന്നാണോ?Shajisn (സംവാദം) 15:35, 18 ഡിസംബർ 2013 (UTC)[reply]

എന്നാൽ ഇതും കൂടി കാണൂ.സൈറ്റ്--Gopalchristy (സംവാദം) 16:53, 18 ഡിസംബർ 2013 (UTC)[reply]

ഇതും കൂടി കണ്ടോളൂ ഗൂഗ്ലിയത് ഫലത്തിൽ Showing results for paithalmala എന്നതും ചേർത്ത് ആദ്യം തന്നെ വായിക്കണം.--Gopalchristy (സംവാദം) 17:00, 18 ഡിസംബർ 2013 (UTC)[reply]

എന്തുകൊണ്ട് എന്ന് [ഇവിടെ] കാണാം.--Gopalchristy (സംവാദം) 17:02, 18 ഡിസംബർ 2013 (UTC)[reply]

നുമ്മ തോറ്റപ്പ!! അത് പൈതലുതന്നെ!! നാട്ടുകാരും തേനും പാലും കൊടുത്ത് സ്നേഹത്തോടെ വിളിക്കുന്നതല്ലേ!! വിളിക്കട്ട്... - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 17:21, 18 ഡിസംബർ 2013 (UTC)[reply]
ആദ്യം വൈതൽ ആണെന്ന് സമ്മതിക്കുന്നവർ പിന്നീട് എങ്ങനെ പൈതൽ ആയി എന്ന് പറയുന്നില്ല,ഒമാനിച്ചാലോന്നും ഒരു നാടിൻറെ പേര് മാറില്ല.ഗോപാലനെ ഒമാനിച്ചാൽ കോവാലനാകുമോ ???Shajisn (സംവാദം) 15:02, 19 ഡിസംബർ 2013 (UTC)[reply]
ഇതാ വൈതൽമല എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പൈതൽമലയിലേക്കു പോവുന്ന ഒരു ബസ്സിന്റെ ബോർഡ്. മെറ്റാഡാറ്റ നോക്കി എപ്പോൾ എടുത്തതാണെന്ന് ഒന്നു ഉറപ്പ് വരുത്തി ബോധ്യപ്പെടാവുന്നതാണ്.
വൈതൽ മല എന്ന അപരനാമത്തിലേക്ക് ഒരു ബസ്സ്

ലൈവായിട്ട് ഇപ്പോഴും ഇങ്ങനെ പലതരത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലനാമത്തെ ഇല്ലാതാക്കിയേ അടങ്ങു എന്ന പ്രതിജ്ഞ എടുത്തിട്ടൊന്നുമില്ലല്ലോ. ഒരു തെറ്റ് പല ആവർത്തി ഉരുവിട്ടാൽ ശരിയായി തോന്നുമെങ്കിലും വിക്കിപോലൊരു സംരംഭത്തിൽ പ്രത്യേകിച്ചും ഒരു തെറ്റു വരുന്നത് ആശാവഹമല്ല. ഇനിയും ആവശ്യമുണ്ടോ ചിത്രങ്ങൾ? നടുവിൽ ,എരുവേശി ,ആലക്കോട് പഞ്ചായത്തുകളിൽ ഉള്ള രേഖകളുടെ അറ്റസ്റ്റഡ് ഫോട്ടോസ്റ്റാറ്റ് കോപ്പി ഹാജരാക്കേണ്ടതുണ്ടോ ഇനി? ദയവായി പേര് പഴയപടിതന്നെയാക്കി ചരിത്രത്തോടും വിക്കിയോടും നീതി പുലർത്തുക-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:43, 19 ഡിസംബർ 2013 (UTC)[reply]

ഞാനും ഈ നാട്ടുകാരനാണ് എനിക്ക് ഈ ബസ്സിൻറെ ബോർഡ് വൈതൽ മല എന്ന് കണ്ടാലേ മനസ്സിലാവു അല്ലാതെ പൈതൽ എന്ന് കണ്ടാൽ അറിയില്ല .ഏതു പേര് മാറ്റത്തിനും ഒരു യുക്തി വേണം ഹിമാലയം,ആനമുടി അതൊക്കെ മലയുടെ ഗംഭീര്യത്തെയാണ് കാണിക്കുന്നത്.4500 അടി ഉയരമുള്ള വൈതൽ മലയെ പൈതലാക്കിയതിന്റെ യുക്തി എന്ത്????Shajisn (സംവാദം) 15:59, 19 ഡിസംബർ 2013 (UTC)[reply]

നാട്ടുകാർ രണ്ടുപേരും മൽസരിച്ച് ഈ ലേഖനം തിരുത്താൻ വരുന്നുണ്ടലോ. അതും എപ്പോഴും അര മണിക്കൂർ വ്യത്യാസത്തിൽ. നാട്ടിൽ വരുമ്പോൾ ഞാനും ബോർഡും ഫോട്ടോസ്റ്റാറ്റും ഒക്കെ തരാം. എന്നാൽ അതെല്ലാം പൈതൽ എന്നായിരിക്കുമെന്ന് മാത്രം. നിങ്ങൾക്കും ഈസിയായി കിട്ടും പൈതൽ. അതും വൈതലിനേക്കാൾ എണ്ണത്തിൽ. പിന്നെ ഒരു പിടിവാശി വൈതലിന്. അതു സ്ഥാപ്പിക്കാൻ പിൻവാങ്ങിയിട്ട് വീണ്ടും വരുന്നു. ഏറ്റവും അധികം ഉപയോഗത്തിലുള്ള പേർ വേണം ഹെഡ്ഡിങ്ങായി. അല്ലാതെ കുരിശു സ്ഥാപിച്ചു എന്നത് കാരണമായി ഉയർത്തരുത്. സൈറ്റ്, കാത്തിരിക്കുക.--Gopalchristy (സംവാദം) 19:03, 19 ഡിസംബർ 2013 (UTC)[reply]

ഉപയോഗത്തിലില്ലാത്ത ഒരു കാര്യത്തെ ഉണ്ടെന്നു സ്ഥാപ്പിക്കാൻ ] എഡിറ്റിങിലൂടെ നിങ്ങൾ ഇരുവരും ഒരുമിച്ച് ശ്രമിക്കുന്നു. ഫോട്ടോ എടുത്തു എന്നവകാശപ്പെട്ടയാൾ ഒന്ന്, ചേർത്തയാൾ വേറെ. അപ്പോൾ നിങ്ങൾ ഇരുവരും ആദ്യം മുതൽ ഒന്നിച്ചു ശ്രമിക്കുന്നു. ശരിക്കും ഒരു വ്യക്തി തന്നെയാണോ നിങ്ങൾ. അല്ലെങ്കിൽ തെറ്റായ ഒരു കാര്യത്തെ സ്ഥാപിക്കാൻ മറ്റൊരാളുടെ സഹായം തേടുന്നു. വിക്കിപീഡിയയ്ക്ക് പുറത്ത് എല്ലായിടത്തും പൈതൽ എന്ന് ഉപയോഗിക്കാം. ഇവിടെ മാത്രം വൈതൽ വേണം. അത് വാശി തന്നെ. പിടിവാശി.--Gopalchristy (സംവാദം) 19:10, 19 ഡിസംബർ 2013 (UTC)[reply]

'തെറ്റായ ഒരു കാര്യം സ്ഥാപിക്കാൻ'എന്നു കാണുന്നു .നിങ്ങളാണ് തെറ്റായ കാര്യം സ്ഥാപിക്കാൻ നോക്കുന്നത് കാരണം പണ്ട് വൈതൽ ആയിരുന്നു ഇപ്പോൾ പൈതൽ ആണെന്ന് നിങ്ങൾ തന്നെ പറയുമ്പോൾ എങ്ങനെ പൈതൽ ആയി എന്ന് പറയേണ്ടതുണ്ട്.നിങ്ങൾ പറഞ്ഞത് ഒമാനിച്ചും താലോലിച്ചും എന്നൊക്കെ അതൊന്നും ശരിയായ കാരണമല്ല.പണ്ട് കണ്ണൂരിനെ കാനന്നൂരും,കോഴിക്കോടിനെ കാലിക്കറ്റും ആക്കിയ ഇംഗ്ലീഷ് കാർ ചെയ്ത പണിയാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത്.അവർക്ക് ഉച്ചരിക്കാൻ കഴിയുന്നില്ലെന്ന ന്യായമുണ്ട് നിങ്ങൾക്ക് അതുമില്ല.പൈതൽ മല എന്നത് ഓമനിച് വന്നതല്ല ഏതോ ഒരു ഉദ്യോഗസ്ഥന് പറ്റിയ പിഴവ് തന്നെയാണ് അത് ആർക്കും എവിടെയും എഴുതാം പക്ഷെ വിക്കിപീഡിയ പോലുള്ള സർവ്വ വിജ്ഞാനകോശത്തിനെ യോജിച്ചതല്ലShajisn (സംവാദം) 15:23, 20 ഡിസംബർ 2013 (UTC)[reply]

വൈതൽ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ കൂടുതൽ ഉപയോഗത്തിൽ ആയിരിക്കുന്നത് പൈതൽ എന്നാണ്. ഇതാ ബോർഡ് കഷ്ടപെട്ട് ഒപ്പിച്ചു. ഒന്നാം ബോർഡ്, രണ്ടാം ബോർഡ്--Gopalchristy (സംവാദം) 19:28, 19 ഡിസംബർ 2013 (UTC)[reply]

എൻറെ പഞ്ചായത്തിലുള്ള സ്ഥലത്തിൻറെ പേര് മാറ്റുന്നതിൽ എനിക്ക് വിഷമമുണ്ട് ,അല്ലാതെ ഇതൊരു വാശിയല്ല.വിക്കിപീഡിയ ഒരു തെറ്റ് തിരുത്താനാണ് നോക്കേണ്ടത് മറിച്ചല്ല.മദ്രാസ് എങ്ങനെ ചെന്നൈ ആയെന്നും ,ഒറീസ്സ ഒഡിഷ ,കൽക്കത്ത കൊൽക്കത്ത ഏറ്റവും ഒടുവിൽ വിക്ടോറിയ ഫാൾസിൻറെ പേരും സിംബാവെ സർക്കാർ മാറ്റിയതും ഗോപാൽ 'ക്രിസ്റ്റിക്ക്' അറിയുമോ?കൂടുതൽ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മേൽപ്പറഞ്ഞ പേരുകൾ മാറ്റിയിരിക്കുന്നത്Shajisn (സംവാദം) 14:28, 20 ഡിസംബർ 2013 (UTC)[reply]
വൈതലിനാണ് ഞാൻ എന്റെ വ്യക്തിപരമായ വോട്ട്. പക്ഷേ ഇപ്പോഴത്തെ ഒഫീഷ്യൽ പേര് നിർണ്ണയിക്കുന്നത് സർക്കാരാണല്ലോ! അവരുടെ ഒരു കണ്ണി താഴെ കൊടുത്തിരിക്കുന്നു.

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:10, 21 ഡിസംബർ 2013 (UTC)[reply]

സർക്കാരിനെ പിഴപ്പിച്ചത് എന്ന് പറയേണ്ടിവരുംShajisn (സംവാദം) 14:25, 22 ഡിസംബർ 2013 (UTC)[reply]
കോമൺസിൽ നിന്നും--റോജി പാലാ (സംവാദം) 11:43, 14 മാർച്ച് 2018 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:പൈതൽ_മല&oldid=2745153" എന്ന താളിൽനിന്ന് ശേഖരിച്ചത്