സംവാദം:പുഴക്കൃഷി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഴക്കൃഷി അല്ലേ ശരി?--ജേക്കബ് 20:09, 1 നവംബർ 2008 (UTC)[മറുപടി]

അതെ എന്നു തോന്നുന്നു. --ചള്ളിയാൻ ♫ ♫ 12:04, 6 നവംബർ 2008 (UTC)[മറുപടി]

ഇത മഹത്വവൽക്കരിക്കേണ്ട സംഗതിയല്ല. കയ്യേറ്റമാണ്. തടയപ്പെടെണ്ടതാണ്. പുഴകൃഷികൊണ്ട് സംസ്കാരങ്ങളൊന്നും ഉണ്ടാകുന്നില്ല. നദീതടങ്ങളിലെ കൃഷിയും നദി വറ്റുമ്പോഴുള്ള നദിയിലെ കൃഷിയും രണ്ടാണ്. ആറും കായലും വെട്ടിപ്പിടിക്കുന്നതിന്റെ ആദ്യപടിയാണ് അവിടെ കൃഷിയിറക്കുന്നത്. പിന്നെ മണ്ണെടുപ്പ് തുടങ്ങും. നികത്തലും റിസോർട്ട് നിർമ്മാണവും. ഏക്കർ കണക്കിന് നിലങ്ങൾ തരിശ് കിടക്കുമ്പോൾ പുഴകൃഷി വ്യാപകമാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. noble 06:53, 6 നവംബർ 2008 (UTC)[മറുപടി]

ഈ പറഞ്ഞതൊക്കെ വിമർശനം എന്ന ഒരു വിഭാഗം ഉണ്ടാക്കി ലേഖനത്തിൽ ചേർക്കാവുന്നതല്ലെ ഉള്ളൂ.--Shiju Alex|ഷിജു അലക്സ് 07:02, 6 നവംബർ 2008 (UTC)[മറുപടി]


നോബിൾ മേലെ പ്രസ്താവിച്ചത് ഇക്കാലത്ത് മാധ്യമങ്ങളിലൂടെ പ്രശസ്തമായ മണൽ/സ്ഥല മാഫിയയെപ്പറ്റിയാണ്‌. അത് കൃഷിയെന്ന രീതിയിൽ ഒരിടത്തും സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രവർത്തനമാണ്‌. എന്നാൽ ലേഖനത്തിൽ പറയുന്നത്,കേരളത്തിൽ നൂറ്റാണ്ടുകൾക്കു മുൻപേമുതൽ നടന്നുവരുന്ന/വന്നിരുന്ന ഒരു കൃഷി സമ്പ്രദായമാണ്‌(പുനംകൃഷി പോലെ). ആ കൃഷി വേനലിൽ മാത്രമേ നടക്കുന്നുള്ളൂ. മഴവെള്ളം വരുമ്പോൾ നിർത്തിപ്പോകും. അതിനായി പുറമേ നിന്നൊന്നും മണ്ണടിക്കാതെ പുഴയിലെ മണ്ണ് തന്നെ കൂനയായിട്ടാണ്‌ കൃഷി. ഈ കൃഷിക്കാർ ഏതെങ്കിലും സ്ഥലം കയ്യേറി റിസോർട്ട് വച്ചതായൊന്നും കേട്ടിട്ടില്ല, (ഇക്കാലത്ത് അത് ആരും ചെയ്തുകാണുന്നില്ല. അന്യം നിന്നു പോയിരിക്കാം അതിനാലാണ്‌ നോബിൾ പോലും കേട്ടിട്ടില്ലാത്തത്). ഇതിൽ വിമർശനം എന്ന പേരിൽ പോലും നോബിൾ പറഞ്ഞ കാര്യം കയറ്റാൻ സാധിക്കില്ല. ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് രണ്ടിനും. --ചള്ളിയാൻ ♫ ♫ 07:46, 6 നവംബർ 2008 (UTC)[മറുപടി]

ഞാൻ മണൽ മാഫിയായെ അല്ല ഉദ്ദേശിച്ചത്. മാദ്ധ്യമങ്ങളിൽ‍ക്കുടെ വന്നത് കണ്ടുമല്ല. ഒരു നദിയുടെ തീരത്ത് അതിന് ഏതാനും മീറ്റർ അടുത്തുള്ള വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ആൾ എന്ന നിലയിൽ ഞാൻ കണ്ട കാര്യങ്ങളാണ് എഴുതിയത്. ആദ്യം വേനലിൽ മാത്രമെ കൃഷി നടക്കുന്നുള്ളു.കൃഷി സ്ഥലം ഒരുക്കുന്നതിന് ആറ്റിലെ മണ്ണ് തന്നെ തോണ്ടി സ്ഥലമുയർ‍ത്തുന്നു. പിന്നീടത് കര ഭൂമിയായി മാറും. ഞാങ്ങണയും തെങ്ങും പിടിപ്പിക്കും. വീടുകൾ വെക്കും.കരപിടിപ്പിച്ചതിന്റെ ബാക്കി എക്കൽ മണ്ണ് മാന്തി വിപണനം ചെയ്യും. ആറിന്റെ വീതി കുറഞ്ഞ് ആഴം കൂടീ അവസാനം വേനലിൽ ഒരു തോടായി മാറും. മണല്പ്പുറങ്ങളായി പരന്നൊഴികിയിരുന്ന ആറിൽ ഇന്ന് പാറ തെളിഞ്ഞിരിക്കുന്നു. ഇതെല്ലാം എല്ലാക്കൊല്ലവും ആവർ‍‍ത്തിക്കും. അച്ചങ്കൊവിലാറിന്റെ ചിത്രത്തിൽ നോക്കുക. ആറ് പരന്നൊഴുകിയിരുന്ന ഇടം കര ഭൂമിയായി മാറിയത് കാണാം. നദിയുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി അതിന്റെ ദിശമാറ്റാനും തീരങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാക്കനും പുഴകൃഷി കാരണമാകുന്നു.

കൃഷിചെയ്യുക എന്ന ഉദ്ദ്യശ്യത്തൊടെ വേനൽക്കാലത്ത് ആറ്റിന്റെ തീരം ഉപയോഗിച്ചിരുന്ന പഴയ നല്ലകാലം ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. കയ്യേറ്റത്തിന്റെ മറമാത്രം. പടവലം,മത്തൻ തുടങ്ങിയുള്ള കൃഷി ആദ്യം. കരപിടീപ്പിച്ചെടൂത്ത് കഴിഞ്ഞാൽ തെങ്ങും തോട്ടം. അതും ഒരു കൃഷിയാണല്ലോ.!!!! noble 08:32, 6 നവംബർ 2008 (UTC)[മറുപടി]

പുഴകൃഷി പുഴയുടെ തീരത്തെ കൃഷിയല്ല. (അത് കരകൃഷി തന്നെ). പുഴയിലെ മണ്ണ് തോണ്ടി തീരത്ത് ഇട്ട് സ്ഥലമുണ്ടാക്കി ചെയ്യുന്ന കൃഷിരീതി താങ്കൾ പറഞ്ഞപോലെ കുറ്റകരമാണ്, ആ ഭൂമിക്കൊന്നും യാതൊരു പ്രമാണമോ കാണുകയുമില്ല.

എന്നാൽ പുഴകൃഷി എന്നു പറയുന്നത് പുഴ ഒഴുകിയിരുന്ന സ്ഥലത്ത് ചെയ്യുന്നകൃഷിയാണ്. പുഴ മലകളിൽ നിന്നു കൊണ്ടുവരുന്ന എക്കലിലാണ് കൃഷി ചെയ്യുന്നത്. അത് മണലിനടിയിലായതിനാൽ മണൽ കുഴിച്ച് അതിലായിരിക്കും കൃഷി. വാരുന്ന മണൽ കൂനയയായിടുകയും ചെയ്യും. ഇതിൻറെ പ്രത്യേകത എന്തെന്നാൽ വളം വേണ്ട എന്നതാണ്> എക്കൽ തന്നെ വളമായിമാറുന്നു എന്നതാണ്. പുഴ നിറഞ്ഞുഴുകുന്നതോടെ കുഴികൾ മൂടപ്പെടുന്നു. പുതിയ എക്കൽ വന്നു ചേരുകയും ചെയ്യും. കൂടുതൽ സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും കാർഷിക സർ‍വകലാശാലകളിൽ ഇതിനെക്കുറിച്ചുള്ള ഗവേഷണ പഠന രേഖകൾ ലഭിക്കും അതു റഫർ ചെയ്യാവുന്നതാണ്--ചള്ളിയാൻ ♫ ♫ 11:27, 6 നവംബർ 2008 (UTC)[മറുപടി]

“നദിയുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി അതിന്റെ ദിശമാറ്റാനും തീരങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാക്കനും പുഴകൃഷി കാരണമാകുന്നു“ എന്നത് താങ്കൾടെ മാത്രം അഭിപ്രായമാണ് എന്നു കരുതട്ടേ.

നോബിൾ പടത്തിൽ കാണിച്ചിരിക്കുന്ന പ്രതിഭാസം, കൃഷിക്കാരായി ഉണ്ടാക്കിയതല്ല. ഡാമുകൾ നിർമ്മിച്ചതുമൂലമുണ്ടായ പ്രതിഭാസമാണത്. പെരിയാറിൻറെ പോഷകനദികളിലും ഭാരതപ്പുഴയിലുമെല്ലാം ഇങ്ങനെ കര കാണപ്പെടിന്നത് ഡാമുകൾ മൂലമാണ്.ഏതെങ്കിലും കാലത്ത് ഡാമുകൾ പൂർണ്ണമായും ഷട്ടറുകൾ ഉയർത്തി വിടുമ്പോഴാണ് പുഴ നിറയുന്നത് തന്നെ. അല്ലാത്ത കാലത്തെല്ലാം ഒരു നേർത്ത വര പോലെ വേനൽക്കാലത്തെന്ന പോലെ ഒഴുകുന്നു. ഡാമുകൾ വന്നശേഷമുള്ള മറ്റൊരു പ്രശ്നം എക്കൽ ലഭ്യമല്ല എന്നതാണ്. മലകളിൽ നിന്നു വരുന്ന എക്കൽ ഡാമിൻറെ റിസർവോയറുകളിൽ അടിഞ്ഞു കൂടുന്നു. തെളിഞ്ഞ വെള്ളമേ പുറത്തേക്ക് വിടുന്നുള്ളൂ. പെരിയാറിൻറെ തീരത്തും താങ്കൾ പറഞ്ഞ രീതിയിലുള്ള കരകൃഷി കാണപ്പെടുന്നുണ്ട്. അത് കുറ്റകരമാണുതാനും. ചള്ളിയാൻ ♫ ♫ 12:09, 6 നവംബർ 2008 (UTC)[മറുപടി]


"പുഴകൃഷികൊണ്ട് സംസ്കാരങ്ങളൊന്നും ഉണ്ടാകുന്നില്ല." ഇതും താങ്കൾടെ വ്യക്തിപരമായ അഭിപ്രായമാണെന്നു കരുതുന്നു. കാരണം ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സംസ്കാരങ്ങളും അവയുടെ പിറകിൽ നദികളിൽ നിന്ന് ലഭ്യമായ എക്കൽ മണ്ണിന്റേയും സംഭാവനകളെക്കുറിച്ചും അറിയുമായിരുന്നു എങ്കിൽ ഒരു പക്ഷെ താങ്കൾ അങ്ങനെ അഭിപ്രായപ്പെടില്ലായിരുന്നു. സിന്ധുവും നൈലും കര കവിഞ്ഞൊഴുകുമ്പോൾ കിട്ടുന്ന പോഷകസമൃദ്ധമായ എക്കലായിരുന്നു നദീ തീരങ്ങളിൽ കൃഷി ചെയ്യാൻ ജനങ്ങൾക്ക് പ്രചോദനം. അശ്വാൻ അണക്കെട്ട് വന്നതിനു ശേഷം വളപ്രയോഗത്തിന്റെ തോത് വളരെ കൂടിയത് നൈലിന്റെ പ്രതിഭാസം മാത്രമല്ല. കേരളത്തിലുമുണ്ട് അത്തരം പ്രശ്നങ്ങൾ. --ചള്ളിയാൻ ♫ ♫ 12:13, 6 നവംബർ 2008 (UTC)[മറുപടി]

draw-down cultivation[തിരുത്തുക]

പുഴ കൃഷിയുടെ ആംഗലേയം..

“........fishing, collection of driftwood and draw-down cultivation (river bed farming) of melons, cucumbers, vegetables and wild rice ensured a living for all. The Nimad region in the plains of the Narmada is just one example of this prosperity.....”ഫ്രണ്ട്‌ലൈൻ, മേയ് 6, 2005

“........... both employment opportunities and wages have gone up. Some farmers whose lands have been acquired practice draw-down cultivation [cultivation of the land when the waters recede] ....” ഫ്രണ്ട്‌ലൈൻ, ഒക്റ്റോബർ-നവമ്പർ, 2006 Arayilpdas 16:43, 6 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുഴക്കൃഷി&oldid=674397" എന്ന താളിൽനിന്ന് ശേഖരിച്ചത്