സംവാദം:പുനരുപയോഗ ഊർജ്ജങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

{{renewable energy sources}}

പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

പുനരുപയോഗ ഊർജങ്ങൾ ? ഊർജ്ജങ്ങൾ അല്ലേ ? വലതു വശത്തെ ടേബിൾ ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി സം‌വദിക്കൂ‍ 09:03, 27 സെപ്റ്റംബർ 2009 (UTC)

തലക്കെട്ട്[തിരുത്തുക]

ഊർജ്ജം എന്നോ ഊർജ്ജസ്രോതസുകൾ എന്നോ പോരേ? --Vssun 09:36, 27 സെപ്റ്റംബർ 2009 (UTC)
പുനരുപയോഗ ഊർജ്ജസ്രോതസുകൾ ഇങ്ങിനെയാണോ ? --എഴുത്തുകാരി സം‌വദിക്കൂ‍ 10:57, 27 സെപ്റ്റംബർ 2009 (UTC)
അതുപോലെ പുനരുപയോഗം എന്ന വാക്കിനും എന്തോ ഒരു കുഴപ്പമുള്ളതുപോലെ തോന്നുന്നു.. റീ യൂസ് എന്നതിന് തത്തുല്യമല്ലേ അത്? റിന്വ്യൂവബിൾ എന്ന വാക്കിനോട് നീതി പുലർത്തുന്നില്ലെന്നു തോന്നുന്നു. --Vssun 11:42, 27 സെപ്റ്റംബർ 2009 (UTC)
വേറെ വാക്കൊന്നും കിട്ടുന്നില്ല. അതല്ലേ അങ്ങനെ ചേർത്തത്. പുനരുപാദന ഊർജ്ജങ്ങൾ എന്നൊരു വാക്ക് പരിഗണയിലുണ്ടായിരുന്നു. --ജുനൈദ് (സം‌വാദം) 11:55, 27 സെപ്റ്റംബർ 2009 (UTC)

കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്‌ പവനോർജ്ജം എന്ന് പലയിടത്തും കണ്ടിട്ടുണ്ട്, എന്നാൽ വാതോർജ്ജം എന്നുപയോഗിച്ചത് കണ്ടിട്ടില്ല --ജുനൈദ് (സം‌വാദം) 03:13, 28 സെപ്റ്റംബർ 2009 (UTC)

എന്തായാലും ഊർജ്ജങ്ങൾ ശരിയല്ലാത്ത പ്രയോഗമാണ്.. പുനരുപയോഗ ഊർജ്ജം എന്നോ പുനരുപയോഗ ഊർജ്ജരൂപങ്ങൾ എന്നോ മാറ്റാൻ താല്പര്യപ്പെടുന്നു. --Vssun 04:35, 28 സെപ്റ്റംബർ 2009 (UTC)

@ജുനൈദ്. വാതോർജ്ജം എന്നാണ് പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളതെന്നാണ് ഓർമ്മ. ഇപ്പൊഴെങ്ങനാണെന്ന് അറിയില്ല. പവനനെക്കാളും നല്ലത് വാതമല്ലേ? വായവോർജ്ജം എന്ന് കേട്ടിട്ടുണ്ടോ എന്ന് ഒരു ഇത്. പക്ഷേ, വായു air മാത്രമല്ലേ. wind അല്ലല്ലോ. tidal power -ന്‌ വേലീയോർജ്ജം എന്നാണോ വേലോർജ്ജം എന്നാണോ പഠിച്ചിട്ടുള്ളതെന്ന് സംശയം. രണ്ടിലും തെറ്റില്ല. പുനസ്ഥാപിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ എന്നാണ് പഠിച്ചിട്ടുള്ളതെന്നും ഓർമ്മ --തച്ചന്റെ മകൻ 06:04, 28 സെപ്റ്റംബർ 2009 (UTC)

പവനൻ തന്നെയല്ലെ നല്ലത്, വെറുതെ വാതം പിടിക്കണോ? വാതം എന്നാൽ കാറ്റ് എന്നാണോ? --ജുനൈദ് (സം‌വാദം) 06:21, 28 സെപ്റ്റംബർ 2009 (UTC)

  • പുനസ്ഥാപിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ / ഊർജ്ജരൂപങ്ങൾ float
  • പവനോർജ്ജം float
  • ജലതരങ്കോർജ്ജം? ഇതെങ്ങനുണ്ട് ? --എഴുത്തുകാരി സം‌വദിക്കൂ‍ 06:41, 28 സെപ്റ്റംബർ 2009 (UTC)

@junaid.ആണ്. വായു എന്ന അർത്ഥവുമുണ്ട്. പവനനെക്കാൾ നമുക്ക് പരിചയം വാതമാണ്. അതിന്‌ ദൈവികതയുമില്ല. വാണിജ്യവാതം, ചക്രവാതം എന്നിങ്ങനെ. വാണിജ്യപവനൻ, ചക്രപവനൻ ഒക്കെ കാവ്യാത്മകമല്ലേ. പവനൻ - ഇത്ര മധുരതരമായ പദങ്ങളൊന്നും സാങ്കേതികപദങ്ങൾക്ക് ചേരില്ല.:) പദസ്വീകരണം അതിന്റെ വ്യുല്പാദനക്ഷമത(derivability) നോക്കിവേണം.വ്യുല്പാദനകാര്യത്തിൽ ഒതുക്കമില്ലാത്തതാണ്‌ പവനപദം. --തച്ചന്റെ മകൻ 07:09, 28 സെപ്റ്റംബർ 2009 (UTC)

float --ജുനൈദ് (സം‌വാദം) 07:13, 28 സെപ്റ്റംബർ 2009 (UTC)

  • പുനസ്ഥാപിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ Yes check.svg
  • വാതോർജ്ജം Yes check.svg
  • ജലതരങ്കോർജ്ജം Yes check.svg

തരഗം മാത്രമയാൽ അത് ശബ്ദമാകാം കാന്തികമാകാം അല്ലേ ? --എഴുത്തുകാരി സം‌വദിക്കൂ‍ 07:23, 28 സെപ്റ്റംബർ 2009 (UTC)

@എഴുത്തുകാരി. ജലതരംഗം ഒരു സംഗീതോപകരണമാണ്. തരംഗോർജ്ജത്തിന് എന്താ കുഴപ്പം? ഇംഗ്ലീഷിൽ wave energy അല്ലേ. തരംഗം, wave എന്നിവ ജലവുമായി ബന്ധപ്പെട്ടതു തന്നെയാണ്‌. പിന്നീടാണ്‌ പുതിയ അർഥം ആവശ്യാനുസാരം കല്പിച്ചത്. ഇവിടെ കോൺഫ്ലിക്റ്റിന്‌ സാധ്യതയൊന്നുമില്ലല്ലോ.--തച്ചന്റെ മകൻ 07:30, 28 സെപ്റ്റംബർ 2009 (UTC)
ഞാൻ തർക്കിക്കുകയല്ല കേട്ടോ, വേവ് തിയറി ഞങ്ങൾ പഠിക്കുമ്പോൾ വാട്ടർ വേവ്വ് കളെയും ഡയറക്ഷണൽ വേവുകളെയും മറ്റും പല വിധത്തിൽ പഠിക്കുന്നുണ്ട്. മാധ്യമം ആവശ്യമുള്ള തരംഗങ്ങൾ, സ്യയം മാധ്യമമാകുന്ന തരംഗങ്ങൾ, മറ്റൊന്നിന്റെ സഹായത്തോടുകൂടി സ്യയം മാധ്യമമാകുന്ന തരംഗങ്ങൾ, ട്യൂണിങ്ങ് ഫോർക്കിലുണ്ടാകുന്ന തരംഗങ്ങൾ, ഇവയെ എല്ലാം വ്യത്യസ്തമായാണ് വീക്ഷിക്കുന്നത്. ഉറപ്പായും എന്നെപ്പോലുള്ളവർ തരഗം എന്ന പദം മാത്രം ഉപയോഗിച്ചാൽ കോൺഫ്ലിക്റ്റിന്‌ സാധ്യതയുണ്ട്, അതുകൊണ്ടാണ് ജലതരംഗം എന്നു പറഞ്ഞത്.--എഴുത്തുകാരി സം‌വദിക്കൂ‍ 07:46, 28 സെപ്റ്റംബർ 2009 (UTC)
wave energy-ക്ക് കോൺഫ്ലിക്റ്റുണ്ടോ എന്നാണ്‌ ചോദിച്ചത്. ഇം.വിക്കിയിൽ അങ്ങനെ മാത്രമാണ്‌. മറ്റൊരർത്ഥത്തിന്‌ സാദ്ധ്യതയില്ലെന്ന് [1].സാങ്കേതികപദങ്ങളുടെ ദൈർഘ്യം അസൗകര്യമാണ്‌. വേവ് തിയറി വേറെയുംവേവ് എനർജ്ജി വേറെയുമാണെന്ന് മനസ്സിലാക്കാം എന്നാണ്‌ എന്റെ പക്ഷം--തച്ചന്റെ മകൻ 08:03, 28 സെപ്റ്റംബർ 2009 (UTC)