സംവാദം:പി.ടി. കുഞ്ഞുമുഹമ്മദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഹമ്മദ് കുഞ്ഞിയാണോ കുഞ്ഞുവാണോ? മലയാള റെഫറൻസുകളിലൊക്കെ കുഞ്ഞു എന്നും ഇംഗ്ലീഷിൽ Kunhi എന്നുമാണ്‌. പത്രങ്ങളിലൊക്കെ കണ്ടിരിക്കുന്നത് കുഞ്ഞുമുഹമ്മദ് എന്നാണ്‌. തലക്കെട്ട് മാറ്റുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 09:13, 5 ഒക്ടോബർ 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 04:49, 6 ഒക്ടോബർ 2009 (UTC)[മറുപടി]


കുഞ്ഞിമുഹമ്മദാണോ, കുഞ്ഞുമുഹമ്മദാണോ എന്ന് ഒന്നുംകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. കുഞ്ഞു എന്ന ശൈലി തെക്കൻ കേരളത്തിലും, കുഞ്ഞി എന്ന ശൈലി വടക്കൻ കേരളത്തിലും കൂടുതലായി ഉപയോഗിച്ചുകാണുന്നു. ഇദ്ദേഹത്തിന്റെ സ്വദേശം ചാവക്കാട് താലൂക്കിലെവിടെയോ ആണെന്നാണ് എന്റെ അറിവ്. ആയതിനാൽ കുഞ്ഞിമുഹമ്മദായിക്കാനാണ് കൂടുതൽ സാധ്യത!--121.247.172.169 08:52, 6 ഒക്ടോബർ 2009 (UTC)[മറുപടി]


"തങ്ങൾ കുഞ്ഞു മുസലിയാർ എഞ്ചിനീറിംഗ് കോളെജ് "
ഇതിൽ പക്ഷേ കുഞ്ഞു എന്നാണല്ലോ. ഇദ്ദേഹം കൊല്ലത്തല്ലേ--വിചാരം 13:47, 6 ഒക്ടോബർ 2009 (UTC)[മറുപടി]

കൊല്ലം തെക്കല്ലേ?--121.247.172.169 05:52, 7 ഒക്ടോബർ 2009 (UTC)[മറുപടി]

ക്ഷമിക്കണം. താങ്കളുടെ വരികൾ നേർവിപരീതമായാണ്‌ വായിച്ചത്.--വിചാരം 14:28, 7 ഒക്ടോബർ 2009 (UTC)[മറുപടി]

  1. ഗൂഗിൾ സെർച്ചിൽ കുഞ്ഞുമുഹമ്മദിനാണ് ഭൂരിപക്ഷം എന്നുവച്ച് കുഞ്ഞിമുഹമ്മദ് ഒട്ടും കുറവല്ല് (2500/1500). ഇംഗ്ലീഷിൽ കുഞ്ഞി എന്നു സെർച്ച് ചെയ്താൽ കുഞ്ഞു എന്നാണോ എന്നു ചോദിക്കുന്നു.
  2. പത്രങ്ങൾ രണ്ടു രീതിയും മാറിമാറി ഉപയോഗിക്കുന്നുണ്ട്.
  3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ആർക്കൈവ് ഇത് വിശ്വസനീയമായ ഉറവിടമായി കരുതാം എന്നു തോന്നുന്നു. സ്ഥാനാർത്ഥി പൂരിപ്പിച്ചിച്ചു നൽകിയ പേരായിരിക്കണം. ഇതിൽ കുഞ്ഞുമുഹമ്മദ് എന്നാണ്.

അതുകൊണ്ട് കുഞ്ഞുമുഹമ്മദ് മതി എന്നഭിപ്രായപ്പെടുന്നു.--Vssun 08:51, 8 ഒക്ടോബർ 2009 (UTC)[മറുപടി]