സംവാദം:പാർവ്വതി മേനോൻ

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  പാർവ്വതി മേനോൻ എന്നല്ല തന്റെ പേരെന്ന് 2015ലും 2014ലും പറയുന്നു. ലിങ്കുകൾ താഴെ. മനോരമ വാർത്ത പത്രം ഓൺലൈൻ വാർത്ത പാർവതി തിരുവോത്ത് കോട്ടുവറ്റ (PARVATHY Thiruvothu Kottuvatta). പാർവ്വതി ടി.കെ. എന്നാണ് ഓഫീഷ്യൽ പേര്. അതുകൊണ്ട് വിക്കിയിലും പാർവ്വതി ടി.കെ. എന്ന് ഉപയോഗിക്കുന്നതല്ലേ ശരി. അവരുടെ പേര് തെറ്റായി ഉപയോഗിക്കാൻ നമുക്കവകാശമില്ലല്ലോ. Shijan Kaakkara (സംവാദം) 14:05, 22 ഡിസംബർ 2015 (UTC)Reply[മറുപടി]

  Yes check.svg പേരു മാറ്റിയിട്ടുണ്ട് ബിപിൻ (സംവാദം) 14:56, 22 ഡിസംബർ 2015 (UTC)Reply[മറുപടി]

  പക്ഷേ തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയത് ശരിയായില്ല.--Vinayaraj (സംവാദം) 17:47, 27 ഡിസംബർ 2015 (UTC)Reply[മറുപടി]
  Vinayaraj , ബിപിൻ മാറ്റിയപ്പോൾ തിരിച്ച് വിടൽ ഉണ്ടായിരുന്നു. പിന്നീട് ഇന്നലെ നോക്കിയപ്പോൾ പാർവ്വതീ മേനോൻ എന്ന താളിൽ ആരൊക്കെയോ തിരുത്തലുകൾ വരുത്തിയിരിക്കുന്നു. അതായത്, പാർവ്വതീ മേനോൻ ഇപ്പോഴും ലൈവായി നിൽക്കുന്നു. അങ്ങനെ ഒരു പേര് തനിക്കില്ലെന്ന് ജീവിച്ചിരിക്കുന്ന വ്യക്തി പറയുമ്പോൾ വിക്കിയിൽ അതിനുവിരുദ്ധമായി പ്രതിഫലിപ്പിക്കേണ്ടേ എന്ന് കരുതി ഇല്ലാതാക്കിയതാണ്. അങ്ങിനെ വേണമെന്ന് കാണുകയാണെങ്കിൽ പുനസ്ഥാപിക്കാം.--Adv.tksujith (സംവാദം) 01:45, 28 ഡിസംബർ 2015 (UTC)Reply[മറുപടി]
  പേര് വീണ്ടും മാറിയോ?.--ഇർഷാദ്|irshad (സംവാദം) 12:05, 11 ജനുവരി 2016 (UTC)Reply[മറുപടി]

  ഈ ലേഖനം പാർവ്വതി മേനോനെക്കുറിച്ചുള്ളത് തന്നെയാണെന്ന് തോന്നുന്നു. പാർവ്വതി ടി.കെ എന്ന ലേഖനം ഇംഗ്ലീഷ് വിക്കിയിൽ കാണുന്നുണ്ട്.--ഇർഷാദ്|irshad (സംവാദം) 12:10, 11 ജനുവരി 2016 (UTC)Reply[മറുപടി]

  പാർവ്വതി ടി.കെ എന്ന് തെറ്റായി കൊടുത്തിരുന്ന തലക്കെട്ടാണ് തിരുത്തിയത്. അത് മറ്റൊരു നടിയുടെ പേരാണ്. മറുദാഷാ ലിങ്കുകളും ശരിയാക്കിയിട്ടുണ്ട്. Menon Manjesh Mohan (സംവാദം) 14:18, 11 ജനുവരി 2016 (UTC)Reply[മറുപടി]
  പേരുമാറ്റാനുള്ള കാരണം മുകളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, അതു ശ്രദ്ധിക്കാതെ ഏകപക്ഷീയമായി തലക്കെട്ടു മാറ്റിയത് ശരിയായില്ല. അതേ പേരിൽ മറ്റൊരു അഭിനേത്രി ഉണ്ടെങ്കിൽ വിവക്ഷാ താളുണ്ടാക്കിയാൽ പോരേ ബിപിൻ (സംവാദം) 14:28, 11 ജനുവരി 2016 (UTC)Reply[മറുപടി]
  അല്ല ബിപിൻ, മനോരമയിലും പത്രം ലിങ്കിലും കാണുന്ന പാർവതി അല്ല ഈ പാർവതി മേനോൻ.--ഇർഷാദ്|irshad (സംവാദം) 15:31, 11 ജനുവരി 2016 (UTC)Reply[മറുപടി]
  ഏകപക്ഷീയമായി മാറ്റിയതല്ല, പത്രത്തിൻ്റെ ലിങ്കിൽ പറയുന്ന നടി മറ്റൊരാളാണ്. ലിങ്കിൽ പറയുന്ന പാർവ്വതി ടി.കെ എന്ന നടിയുടെ പേരിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ നിലവിലില്ല (തിരുത്തൽ ഹിസ്റ്ററി നോക്കിയാൽ ബോധ്യപ്പെടും). ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണികളും തെറ്റായിരുന്നു. അതെല്ലാം ശരിയാക്കിയിട്ടുണ്ട്. നന്ദി Menon Manjesh Mohan (സംവാദം) 16:04, 11 ജനുവരി 2016 (UTC)Reply[മറുപടി]
  ഷിജൻ നൽകിയ ലിങ്കുകൾ ആശയക്കുഴപ്പമുണ്ടാക്കി. ബാംഗ്ലൂർ ഡേയ്സിലും മറ്റുമഭിനയിച്ച പാർവ്വതിയാണെന്നു കരുതി ബിപിൻ (സംവാദം) 04:01, 12 ജനുവരി 2016 (UTC)Reply[മറുപടി]
  മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2015 ലഭിച്ച പാർവ്വതിയെക്കുറിച്ചുള്ള വിവരങ്ങൾ പാർവ്വതി ടി.കെ. എന്ന താളിൽ ചേർത്തു. --Anoopan (സംവാദം) 08:30, 2 മാർച്ച് 2016 (UTC)Reply[മറുപടി]
  "https://ml.wikipedia.org/w/index.php?title=സംവാദം:പാർവ്വതി_മേനോൻ&oldid=2319987" എന്ന താളിൽനിന്ന് ശേഖരിച്ചത്