സംവാദം:പാള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാള പട്ട എന്നൊക്കെ കേരളത്തിലെല്ലായിടത്തും പറയുമോ എന്നറിയില്ല. ഉചിതമായ മാറ്റം വരുത്തുവാൻ താത്പര്യം.Calicuter 08:20, 12 ജൂലൈ 2007 (UTC)[മറുപടി]

കോട്ടയം പ്രദേശത്ത് ഉപയോഗിക്കാറുൺട്. --Jacob.jose 08:28, 12 ജൂലൈ 2007 (UTC)[മറുപടി]
പാളയ്‌ക്ക് പാള എന്നും പട്ടയ്‌ക് പട്ട എന്നും തന്നെയാണ് ഞങ്ങളും (കണ്ണൂർ) പറയുന്നത്. ഉചിതമായ മാറ്റം എന്താണെന്ന് കൂടി പറയൂ. പട്ട എന്നത് റബറിന്റെ പട്ടയ്‌ക്കും പറയാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:39, 12 ജൂലൈ 2007 (UTC)[മറുപടി]
മറ്റു ദേശ്യം ഉണ്ടെങ്കിൽ ഉചിതമായ മാറ്റം വരുത്തണമെന്നാണ് ഉദ്ദേശിച്ചത്. കൊല്ലം മുതൽ കണ്ണൂരുവരെ ഇതുതന്നെ ആണെങ്കിൽ വേറെ പേരുവരാൻ സാദ്ധ്യത കുറവാണ്. Calicuter 16:50, 12 ജൂലൈ 2007 (UTC)[മറുപടി]
കൊല്ലത്തും (കവുങ്ങിൻ പട്ട, പാള). Simynazareth 09:30, 12 ജൂലൈ 2007 (UTC)[മറുപടി]

പാലക്കാടും പാള തന്നെ. പക്ഷെ കവുങ്ങ് എന്നും കമുങ്ങ് എന്നും പലയിടത്തും കാണുന്നു. ഏതാണ് ശരി. --Shiju Alex 09:43, 12 ജൂലൈ 2007 (UTC)[മറുപടി]

കവുങ്ങും കമുങ്ങും കൂടാതെ കമുക് എന്നും ഉപയോഗിച്ചു കേട്ടിട്ടുൺട്. --Jacob.jose 10:20, 12 ജൂലൈ 2007 (UTC)[മറുപടി]
കോഴിക്കോട്ട് സംസാരഭാഷ കഴുങ്ങ് എന്നാണ്.:)Calicuter 16:50, 12 ജൂലൈ 2007 (UTC)[മറുപടി]

പാളസ്സാർ എന്താണ് --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 10:44, 12 ജൂലൈ 2007 (UTC)[മറുപടി]

പാളത്താർ എന്നതിൻറെ അപപാഠമാവാം. അതിനു പാളയുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല, പാളയങ്കോടനുള്ളതിനെക്കാൾ. Calicuter 16:50, 12 ജൂലൈ 2007 (UTC)[മറുപടി]

തെയ്യത്തിന് പാള ഉപയോഗിക്കുമല്ലോ? --ചള്ളിയാൻ 05:31, 17 ജൂലൈ 2007 (UTC)[മറുപടി]

കലിക്കൂട്ടരെ എന്താണ്‌ ഞാൻ ചെയ്ത് ഡിസ്റപ്റ്റീവ് എഡിറ്റ് എന്നറിഞ്ഞൽ കൊള്ളാം. താങ്കൾ കയറ്റിയത് അടുക്കി ഒതുക്കിയതാണോ? --ചള്ളിയാൻ 08:21, 17 ജൂലൈ 2007 (UTC)[മറുപടി]

(മറ്റു ലേഖനങ്ങൾ -പാളയം‌കോടൻ പഴം പാളത്താർ പട്ടം പട്ടത്താനം പട്ട) അത്രയും നിങ്ങളുടെ വക. അതുംകൊണ്ട് പോവുക. Calicuter 16:07, 17 ജൂലൈ 2007 (UTC)[മറുപടി]
കവുങ്ങ് എന്നാണ്‌ പുസ്തകങ്ങളിൽ കണ്ടിട്ടുള്ളത്.. ഞങ്ങൾ അടക്കാമരം എന്നേ പറയാറുള്ളൂ.. ലോപിച്ച് അടക്കാരം എന്നു പറയാറുണ്ട്..--Vssun 09:09, 17 ജൂലൈ 2007 (UTC)[മറുപടി]

മറ്റു ലേഖനങ്ങൾ എന്ന് ലിങ്ക് കൊടുക്കാൻ പാടില്ല എന്നാണോ കലിക്കൂട്ടരേ? ഇതും കാണുക എന്ന് പല ലേഖനങ്ങൾ കാണുന്നുണ്ട്. അങ്ങനെ ലിങ്ക് കൊടുക്കുന്നത് ഹിറ്റുകൾ കൂട്ടുകയല്ലേ ഉള്ളൂ? ലേഖനത്തിനെന്തെങ്കിലും പ്രശ്നം തരുമോ? --ചള്ളിയാൻ 16:47, 17 ജൂലൈ 2007 (UTC)[മറുപടി]

എന്നാല് ദന്തവൈദ്യത്തിന്റെ കൂടെ കോണകം ലിങ്കായി കൊടുത്തോളൂ. എന്റെ വകതിരിവ് പറയുന്നത് അതു ശരിയല്ലെന്നാണ്. ഞാന് ശ്രദ്ധിക്കുന്ന ലേഖനത്തില് ആ വക കണ്ടാല് നീക്കം ചെയ്യും. Calicuter 16:56, 17 ജൂലൈ 2007 (UTC)[മറുപടി]

സന്തോഷം, .. താങ്കൾക്ക് കോണകവൂം പാളയുമാണ് ഇഷ്ടമെന്നറിഞ്ഞതിൽ - നന്ദി --ചള്ളിയാൻ 17:20, 17 ജൂലൈ 2007 (UTC)[മറുപടി]

അപ്പോള് നമ്മള് അങ്ങനെ ആണല്ലേ? തരക്കേടില്ല. Calicuter 17:28, 17 ജൂലൈ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പാള&oldid=674158" എന്ന താളിൽനിന്ന് ശേഖരിച്ചത്