സംവാദം:പഴയന്നൂർ ഭഗവതിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷേത്രവിജ്ഞാനകോശമോ ? ചിത്രങ്ങൾ ചേർക്കാനായി മാത്രം ഇത്തരം ഒറ്റവരി ലേഖനങ്ങളെ പ്രോത്സാഹിപ്പിക്കണോ ?? ഇതിൽക്കൂടുതൽ എഴുതാനുള്ള സ്കോപ്പുണ്ടോ ഈ ക്ഷേത്രത്തിന്‌ ? പണ്ട് ഏതോ ഒരു മദ്രസയുടെ പ്രശസ്തിയെച്ചൊല്ലി സം വാദങ്ങളുണ്ടായതായി ഓർക്കുന്നു.--പച്ച പീടിക 16:18, 22 ഏപ്രിൽ 2008 (UTC)[മറുപടി]


കുറച്ച് ഒന്നു ക്ഷമിക്കൂ പച്ച പീടികേ.... നാളെ തന്നെ വിവരങ്ങൾ ചേർക്കാം...Aruna 17:46, 22 ഏപ്രിൽ 2008 (UTC)[മറുപടി]

പള്ളി എന്നത് ബുദ്ധക്ഷേത്രത്തെ സൂചിപ്പിക്കുന്നു. ആദിയിൽ ഇതും ബുദ്ധക്ഷേത്രമായിരരന്നിരിക്കണം. അപ്പൻ, അയ്യപ്പൻ അയ്യൻ എന്നതും അതിനെ തന്നെയാണല്ലോ സൂചീപ്പിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയെ കാശിയിൽ നിന്ന് കൊണ്ടുവന്നു എന്നത് രസകരമായിരിക്കുന്നു, --ചള്ളിയാൻ ♫ ♫ 02:55, 23 ഏപ്രിൽ 2008 (UTC)[മറുപടി]

ആ കഥ പിൽക്കാലത്ത് കടന്നുവന്നതായിരിയ്ക്കും. ആദ്യകാലത്ത് ദേവി ഭദ്രകാളിയായിരുന്നിരിയ്ക്കും. പിന്നീട് അന്നപൂർണ്ണേശ്വരിയായി മാറിയതായിരിയ്ക്കും. പ്രതിഷ്ഠാസങ്കല്പം കാലാന്തരത്തിൽ മാറാൻ സാധ്യതയുള്ള ഒരു കാര്യമാണ്. 2405:201:F01E:8012:414C:38:97BD:764B 06:06, 11 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ തന്നെ അല്ലേ? ലേഖനത്തിൽ വ്യക്തമായി സ്ഥലം നൽകണം. മട്ടാഞ്ചേരി എന്ന ലേഖനത്തിലും പഴയന്നൂർ ഭഗവതിക്ഷേത്രം എന്ന ഒരു ചിത്രം (File:PazhayannurBhagavathyTemple,Mattancherry.JPG) ഉൾക്കൊള്ളിച്ചുകാണുന്നു. ഈ പേരിൽ ഒന്നിലധികം അമ്പലങ്ങളുണ്ടെങ്കിൽ തലക്കെട്ടിൽ തന്നെ സ്ഥലം നൽകുന്നതാവും ഭംഗി. --ശ്രീജിത്ത് കെ (സം‌വാദം) 07:14, 14 ജനുവരി 2011 (UTC)[മറുപടി]

ഇതു തൃശ്ശൂരാണ്. ഇതേ പേരിൽ തന്നെ മട്ടാഞ്ചേരിയിലും ഉണ്ട്--റോജി പാലാ (സംവാദം) 10:01, 17 ഫെബ്രുവരി 2013 (UTC)[മറുപടി]