സംവാദം:പറമ്പികുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറമ്പിക്കുളം അല്ലേ?--അനൂപൻ 16:58, 3 ജൂൺ 2008 (UTC)[മറുപടി]

പറമ്പിക്കുളം എന്നാണ്‌ കേട്ടിട്ടുള്ളത് - --ഷാജി 02:06, 4 ജൂൺ 2008 (UTC)[മറുപടി]

രണ്ടും ശരിയാണ് എന്ന് തോന്നുന്നു. പറമ്പി സമുദായക്കാരുടെ കുളമ് ആണ് പറമ്പി+കുളം ഇരട്ടിപ്പ് വരുമോ എന്ന് ഉറപ്പില്ല. പക്ഷെ പറമ്പിക്കുളം എന്ന് കൂടുതൽ പേരും തെറ്റായി ഉപയോഗിച്ച് പതം വന്ന് ശരിയായതാണ് എന്ന് തോന്നുന്നു. രാപ്പകൽ എന്ന് സിനിമക്ക് പേരിട്ടതു പോലെയാകണം ഇത്. (രാപകൽ ആണ് ശരി) --VC1975 04:33, 4 ജൂൺ 2008 (UTC)[മറുപടി]

ദിത്വസന്ധി പ്രകാരം പറമ്പിക്കുളവും രാപ്പകലും തന്നെയാണ് ശരി.--അനൂപൻ 05:31, 4 ജൂൺ 2008 (UTC)[മറുപടി]

എങ്കിൽ കൈ‌+കാലുകൾ എന്നത് കൈക്കാലുകൾ എന്നാകാത്തതെന്ത്. പറമ്പിക്കുളം ഒരു പക്ഷെ ശരിയായിരിക്കാം. പക്ഷെ രാപ്പകൽ ശരിയല്ല. കാരണം ഒരേ പ്രാധാന്യമുൾല രണ്ടണ്ണം സന്ധി ചേരുമ്പോൾ ഇരട്ടിപ്പിക്കില്ല. രാപകൽ എന്നാണ്‌ ശരി. മറിച്ചാണെന്നതിനു വല്ല തെളിവും ഉണ്ടോ?--VC1975 15:33, 4 ജൂൺ 2008 (UTC)[മറുപടി]

പൂർണ്ണമായും മലയാളം ആയ രണ്ടു പദങ്ങൾ കൂടിച്ചേരുമ്പോൾ ഇരട്ടിക്കും എന്നാണ്‌ ഞാൻ മനസിലാക്കിയത്. അത് പ്രകാരമാണ്‌ രാപ്പകൽ ശരി എന്ന് പറഞ്ഞത്. ഈ ഒരു നിയമത്തെ പറ്റി അറിയില്ലായിരുന്നു. ബഷീർ പറഞ്ഞതു പോലെ പറയേണ്ടി വരും ഇനി :) --അനൂപൻ 17:06, 4 ജൂൺ 2008 (UTC)[മറുപടി]
രാപകൽ , കൈകാലുകൾ എന്നിവയല്ലേ ശരി? പറമ്പികുളം, ഇരവികുളം എന്നൊക്കെ ഇരട്ടിക്കാതെ കേട്ടിട്ടുമുണ്ട്. ശരിയേതെന്നറിയില്ല. --ജേക്കബ് 17:27, 4 ജൂൺ 2008 (UTC)[മറുപടി]
രാപകൽ എന്നതാണ്‌ ശരി. ഇരട്ടിക്കുന്നില്ല. --സുഗീഷ് 18:03, 4 ജൂൺ 2008 (UTC)[മറുപടി]

ദിത്വ സന്ധി / ദിത്വസന്ധി / ദിത്വസ്സന്ധി? സുഗീഷേ ഒരു ലേഖനം പ്രതീക്ഷിക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 18:09, 4 ജൂൺ 2008 (UTC)[മറുപടി]

float എങ്കിൽ നമുക്കു തലക്കെട്ടു മാറ്റാൻ റെഫർ ചെയ്യാൻ ഒരു താളായി.സുഗീഷേ വേഗം.--ഷിജു അലക്സ് 18:12, 4 ജൂൺ 2008 (UTC)[മറുപടി]

ഉണ്ടല്ലോ .......[തിരുത്തുക]

ദേ കിടക്കുന്നു സന്ധി ശ്രദ്ധിക്കുക. --സുഗീഷ് 18:16, 4 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പറമ്പികുളം&oldid=673962" എന്ന താളിൽനിന്ന് ശേഖരിച്ചത്