സംവാദം:പരിചമുട്ടുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഒരു ക്രിസ്തീയ കലാരൂപമാണ്‌. മാർഗ്ഗം കളിയുമായി ചേർന്നാണ്‌ (അതിന്റെ രണ്ടാം ഭാഗമായി) ആദ്യകാലങ്ങളിൽ അവതരിപ്പിച്ചിരുന്നത്. --ശ്രീകല 13:37, 25 മേയ് 2008 (UTC)

ഇത് ഒരു ക്രിസ്തീയ കലാരൂപമായിട്ടാണ്‌ ഞാനും കേട്ടിരിക്കുന്നത്. വി. ഗീവർഗീസിന്റെ വീരകഥകളെ പ്രശംസിക്കുന്ന ഈരടികളും. ഇതിനു കേരളത്തിലെ ആയോധനകലകളുമായുള്ള ബന്ധത്തെയും മാർഗ്ഗംകളിയുമായുള്ള ബന്ധത്തെയും‌പറ്റി നിശ്ചയമില്ല. --ജേക്കബ് 14:00, 25 മേയ് 2008 (UTC)

യഥാർത്ഥത്തിൽ ഇത് ദളിത് കലാരൂപമായിരുന്നു. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും പരിവർത്തനം ചെയ്തവരിലൂടെ അത് അതാത് സമൂഹത്തിലേക്ക് പകർന്നു. അതുകൊണ്ടാണ്‌ ഇന്ന് അതിനു ഹിന്ദു, ക്രിസ്ത്യൻ,മുസ്ലീം പാരമ്പര്യങ്ങൾ അവകാശപ്പെടാനാകുന്നത്, --ശ്രീകല 14:09, 25 മേയ് 2008 (UTC)


ക്രിസ്തീയ പാരമ്പര്യത്തിലുള്ള പരിചമുട്ടുകളിയിലെ ഏഴിനം കേളീശൈലികളെപ്പറ്റി ലേഖനത്തിൽ പറയുന്നു. അതിൽ അവാസ്തവമുണ്ടു്. സുറിയാനി, യാക്കോബായ, മലങ്കര, മാർതോമ എന്നിവ വ്യത്യസ്ത ശൈലികളാവാൻ ചരിത്രപരമായി നോക്കിയാൽ കാരണം കാണുന്നില്ല.

സുറിയാനി ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നതു് സുറിയാനി rite കുർബാനയിൽ പിന്തുടരുന്നവരാണു്. കോട്ടയത്തെ ദേവലോകം ആസ്ഥാനമായുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പ്രാദേശികാസ്ഥാനമായുള്ള സുറിയാനി (യാക്കോബായ) ഓർത്തഡോക്സ് സഭ, തിരുവല്ല ആസ്ഥാനമായ മാർത്തോമ സഭ, തിരുവനന്തപുരം പട്ടം പ്രാദേശികാസ്ഥാനമായുള്ള സീറോ മലങ്കര (കത്തോലിക്ക) സഭ എന്നിവയാണു് ആ പട്ടികയിലുള്ളതു്. ചിലർ കത്തോലിക്കാ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്ന റോമൻ കത്തോലിക്ക (സീറോ മലബാർ) റീത്തിനെയും ഇക്കൂട്ടത്തിൽ പെടുത്തുന്നു. മലങ്കര എന്നതു് കേരളത്തിനു സഭാപുസ്തകങ്ങളിൽ പറയുന്ന പേരുമാത്രമാണു്. മേൽപ്പറഞ്ഞ സഭകളെല്ലാം മലങ്കരയിലുള്ളവയാണു്. മേൽപ്പറഞ്ഞ സഭകളെല്ലാം മാർത്തോമ ശ്ലീഹായുടെ പാരമ്പര്യം പറയുന്ന സഭകളുമാണു്. -- Sebinaj 14:21, 4 ഓഗസ്റ്റ് 2010 (UTC)

അവതരണരീതിയിലെയും സാഹിത്യത്തിലെയും ചിട്ടകളെയും വ്യത്യാസങ്ങളെയും കുറിച്ചു പറഞ്ഞിരിക്കുന്നതിലും എതിരഭിപ്രായമുണ്ടു്. പരിചമുട്ടുകളി കളരിയിട്ടു പഠിച്ച ഒരാളാണു് ഇതെഴുതുന്നതു്. മാർത്തോമയുടെ അപദാനങ്ങൾ മാത്രമല്ല, പാട്ടുകളിലുള്ളതു്. ബൈബിൾ പഴയനിയമ കഥകളാണു് പരിചമുട്ടുകളിയിൽ കൂടുതലായും ഉപയോഗിക്കുന്നതു്. പുതിയ നിയമ കഥകളുമുണ്ടു്. കൂടാതെ കുത്തുപാട്ടുകൾ എന്ന വിഭാഗവുമുണ്ടു്. രണ്ടുകരക്കാർ ഒരേ വലയത്തിൽ കളിക്കുമ്പോൾ പരസ്പരം കളിയാക്കി പാടുന്ന പാട്ടുകളാവും ഇവ. പിന്നെ ബൈബിളുമായോ ആരാധനയുമായോ ഒരു ബന്ധവുമില്ലാത്ത സെക്യുലർ എന്നുപറയാവുന്ന പാട്ടുകളും ഉപയോഗിക്കാറുണ്ടു്. ക്ഷീണം തീർക്കാൻ കൽത്തുറ ചൊല്ലുക എന്ന പരിപാടിയുണ്ടു്. വൃത്തത്തിൽ കളിച്ചു ക്ഷീണിക്കുമ്പോൾ വിളക്കിനു ചുറ്റും സിഗ്സാഗായി നടന്നു് കളരിയാശാൻ ചൊല്ലുന്ന വാചകത്തിനു് ഈണത്തിൽ ഓഓഓ എന്നു് ഓരിയിട്ടു് സിംബലടിക്കുന്ന :) പരിപാടി. കൽത്തുറകൾ ബൈബിൾ സംബന്ധിയായതും അല്ലാത്തതുമുണ്ടു്. അല്ലാത്തവയിൽ കുത്തുകൽത്തുറകളും ഉൾപ്പെടും. Sebinaj 14:30, 4 ഓഗസ്റ്റ് 2010 (UTC)

സെബിൻ, ഈ വിഷയത്തെ കുറിച്ചു് അറിവുള്ള ആളാണെങ്കിൽ ലേഖനം ഉറപ്പായും ധൈര്യമായി തിരുത്താമല്ലോ. സംശയം/തർക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ സം‌വാദം നടത്തേണ്ടതുള്ളൂ. --ഷിജു അലക്സ് 01:45, 5 ഓഗസ്റ്റ് 2010 (UTC)

ഏഴുതരത്തിലുള്ള കളിരൂപങ്ങളുടെ ആധികാരികതയെപ്പറ്റി സെബിൻ പ്രകടിപ്പിച്ച അഭിപ്രായം ശരിയാണ്. തത്ക്കാലം ഏഴിനം കേളീശൈലികളുടെ പേരുകൾ ലേഖനത്തിൽ നിന്ന് ഒഴിവാക്കട്ടെ. പിന്നെ സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ നിലവിലുള്ളതിനാൽ ആ വിവരണവും ഇവിടെ നിന്ന് ഒഴിവാക്കാം. - Johnchacks 00:52, 3 ജൂൺ 2011 (UTC)

കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ഇനി കളരിപ്പയറ്റ് ക്രൈസ്തവരുടെ സംഭാവനയാണെന്നും, അത് കേരളത്തിലെത്തിച്ചത് തോമാശ്ലീഹയാണെന്നും വരുന്ന ഒരു മുപ്പത്-അമ്പത് കൊല്ലത്തിനുള്ളിൽ ചരിത്രപാഠപുസ്തകങ്ങളിൽ ഇടംപിടിക്കുമായിരിക്കും. Anoop Manakkalath (സംവാദം) 05:44, 12 ഒക്ടോബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പരിചമുട്ടുകളി&oldid=1444327" എന്ന താളിൽനിന്ന് ശേഖരിച്ചത്