സംവാദം:പരശുറാം എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവലംബമായി ചേർത്തത് ഇന്ത്യൻ റെയിൽ‌വെയുടെ ഔദ്യോഗിക വെബ്സൈറ്റല്ല, അതുകൊണ്ടു തന്നെ വണ്ടി സമയം തെറ്റായിട്ടാണ് ചേർത്തിട്ടുള്ളത്, ഔദ്യോഗിക വെബ്സൈറ്റിൽ http://www.indianrail.gov.in/train_Schedule.html വണ്ടി നമ്പർ 16650 നോക്കിയാൽ യഥാർത്ഥ സമയം കിട്ടും... അതുപോലെ തന്നെ പരശുറാം എക്സ്പ്രസ്സ് എന്നു പറയുമ്പോൾ മംഗലാപുരം തിരുവനന്തപുരം വണ്ടിയും കൂടിയാണ്. അതിന്റെ സമയ വിവരവും നൽകേണ്ടതല്ലെ? ബാബുരാജ് 07:39, 28 സെപ്റ്റംബർ 2011 (UTC)

ഔദ്യോഗിക വെബ്‌സൈറ്റ് മാത്രമല്ലല്ലോ അവലംബമായി കൊടുക്കാറുള്ളത്. ആ വെബ്‌സൈറ്റ് വിശ്വാസയോഗ്യമെന്ന് തോന്നിയതിനാലാണ് അവലംബമാക്കിയത്. ഔദ്യോഗിക വെബ്‌സൈറ്റിലേതുപോലെ സമയക്രമം മാറ്റാവുന്നതേയുള്ളൂ. ടൈം ടേബിൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഈ സമ്പ്രദായം എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. തത്കാലം കൊടുത്തു എന്നേയുള്ളൂ. ഇതിന് തത്കാലം ഒരു പദ്ധതിയും ഉണ്ടെന്ന് തോന്നുന്നില്ല. താളുകളുടെ എണ്ണം കൂടുമ്പോൾ ഒരു പൊതു ക്രമം വരേണ്ടതായിവരും. ശരിയെന്ന് തോന്നുന്നത് തിരുത്തിക്കോളൂ. --വൈശാഖ്‌ കല്ലൂർ 08:48, 28 സെപ്റ്റംബർ 2011 (UTC)
  1. ഡൈനാമിൿ ആയി ഔദ്യോഗികസമയവിവരപ്പട്ടിക നേരിട്ട് വിക്കിപീഡിയയിൽ ചേർക്കാൻ തൽക്കാലം സംവിധാനമില്ല.
  2. ഇന്ത്യൻ റെയിൽ‌വേയുടെ യാത്രാസംബന്ധമായ മിക്കവാറും എല്ലാവിവരങ്ങളും (മിക്കവാറും കൃത്യമായിത്തന്നെ) നൽ‌കുന്ന, ഇതിനകം വേണ്ടുവോളം ആധികാരികത ആർജ്ജിച്ചുകഴിഞ്ഞ അനൌദ്യോഗിക വെബ് സൈറ്റുകളും പലതുമുണ്ടു്. അവയെ അവലംബമാക്കിയെടുക്കുന്നതു് തെറ്റെന്നു പറഞ്ഞുകൂടാ.
  3. റെയിൽ‌വേ ടൈം ടേബിളുകൾ വിക്കിപീഡിയയിൽ കൊടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം അവ മലയാളത്തിൽ ലഭ്യമാക്കുക എന്നുള്ളതാണു്. എന്നിരുന്നാലും കാലാകാലങ്ങളിൽ ഈ വിവരങ്ങൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു് ഇത്തരം പട്ടികകൾ ഉള്ള എല്ലാ താളുകളിലും മുകളിൽ തന്നെ Disclaimer പോലെയുള്ള ഒരു ഫലകം പ്രദർശിപ്പിക്കാം. അതിൽ റെയിൽ‌വേയുടെ ഔദ്യോഗിക സൈറ്റിലേക്കുള്ള (പറ്റുമെങ്കിൽ തീവണ്ടി നമ്പർ അടക്കം) ലിങ്കും അടക്കം ചെയ്യാം.
  1. സാധാരണ വർഷത്തിൽ രണ്ടു പ്രാവശ്യം - ജൂലായിലും ജനുവരിയിലും- ആണു് ഈ മാറ്റങ്ങൾ ഉണ്ടാവുക. നിലവിലുള്ള പട്ടികയിൽ ശരാശരി 2മുതൽ 3 % വരെ മാറ്റങ്ങളേ സാധാരണ പതിവുള്ളൂ.
  1. ഏതെങ്കിലും ഒന്നോ അതിലധികമോ ട്രെയിനുകളുടെ പട്ടിക കാലാകാലം തിരുത്തൽ ഓരോ സ്വയം സന്നദ്ധരായ ഒരോ വിക്കിപീഡിയന്മാർക്ക് ദത്തെടുക്കാവുന്നതാണു്. സാധാരണ വർഷത്തിൽ രണ്ടു പ്രാവശ്യമേ ഈ ജോലി ചെയ്യേണ്ടതുള്ളൂ.
  1. ഇന്ത്യൻ റെയിൽ‌വേയുടെ എല്ലാ വിവരങ്ങളും (മലയാളത്തിൽ തന്നെ) സംഭരിക്കുക എന്നതു് ബൃഹത്തും അതേ സമയം തന്നെ രസകരവും ആയ ഒരു വൻ ദൌത്യമാണു്. മലയാളം വിക്കിപീഡിയയുടെ പൊതുജന ഉപയുക്തതയും പ്രചാരവും പതിന്മടങ്ങു വർദ്ധിപ്പിക്കാൻ ഈ ഒരൊറ്റ ഉദ്യമം മതിയാവും.
  1. റെയിൽ‌ / റോഡ് / വിമാനഗതാഗതത്തിനു് മലയാളം വിക്കിപീഡിയയിൽ അതിന്റേതായ ഒരു പോർട്ടൽ തന്നെ സൃഷ്ടിക്കാൻ അപാരമായ സാദ്ധ്യതകൾ ഉണ്ടു്.
  1. മുകളിൽ എഴുതിയ കാര്യങ്ങൾ വിക്കി പഞ്ചായത്തിലെ ഒരു ഉപശീർഷകമായി ചർച്ച ചെയ്താൽ നന്നായിരിക്കും. ViswaPrabha (വിശ്വപ്രഭ) 09:29, 28 സെപ്റ്റംബർ 2011 (UTC)

മറ്റ് കാര്യങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ റഫർ ചെയ്യാം. പക്ഷെ തീവണ്ടിയുടെ കാര്യത്തിൽ അങ്ങിനെയാവാൻ പറ്റില്ല. ഉദാഹരണമായി കാസർഗോഡ് സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ്സ് യഥാർത്ഥത്തിൽ എത്തേണ്ടത് 7.09നും അവീടുന്ന് 7.10ന് പുറപ്പെടേണ്ടതുമാണ്. മിക്കവാറും ദിവസങ്ങളിൽ അങ്ങിനെ തന്നെ വണ്ടി പോകാറുമുണ്ട്. വിക്കിപീഡിയ പ്രകാരം 7.14നു വന്ന് 7.15നു പോകും, അപ്പോൾ ഇതു നോക്കി പോയാൽ വണ്ടി ചിലപ്പോൾ കിട്ടിയെന്നു വരില്ല! അപ്പോൾ തീവണ്ടിയുടെ കാര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റിനെ തന്നെ അവലംബിച്ചേ മതിയാകൂ... എലാ തീവണ്ടി വിവരങ്ങളും ചേർക്കണമോയെന്ന വിഷയത്തിൽ ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും. ബാബുരാജ് 11:33, 28 സെപ്റ്റംബർ 2011 (UTC)