സംവാദം:പരവൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐപിയിൽ നിന്നുള്ള ഒരു തിരുത്ത്

പരവര് അല്ലെങ്കില് ഭരതര്,ഭരതകുല ക്ഷത്രിയര് കേരളത്തിലും തമിഴ്നടിലും കണ്ടുവരുന്ന ഒരു ജാതിയാണ് .ഇവര് ഈ പ്രദേശത്തെ പുരാതനമായ ഒരു കടല് യോദ്ധാക്കള് ആണ്. ഇവര് പാണ്ട്യന് രാജാവിന്റെ തലമുറക്കാര് ആണെന്ന് കരുതപെടുന്നു .ഇവരുടെ ഉല്പത്തി ചന്ദ്രവംസത്തിലെ ഭരത വംശം ആണ്

നിലവിലുള്ള ഉള്ളടക്കവുമായി പൊരുത്തക്കേട് തോന്നിയത് കൊണ്ടും തെളിവ് ചേർക്കാത്തത് കൊണ്ടും സംവാദം താളിലേക്ക് പകർത്തുന്നു.--മനോജ്‌ .കെ 06:06, 11 മാർച്ച് 2012 (UTC)[മറുപടി]

Paravar they are ancient warrier tribes,found in Kerala ,tamilnadu.karnataka.we are adding data.please read caste and tribes of south india by thruston— ഈ തിരുത്തൽ നടത്തിയത് 115.184.33.6 (സംവാദംസംഭാവനകൾ)

എന്റെ നാട്ടിൽ 'പരവർ' എന്നത്, തെങ്ങുകയറ്റം തൊഴിലാക്കിയവരുടെ ജാതിപ്പേരാണ്.ജോർജുകുട്ടി (സംവാദം) 10:45, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ജോർജുകുട്ടി താങ്കൾ വായന കുറവുള്ള ഒരു വ്യക്തി ആണെന്ന് തോനുന്നു ദയവായി ഈ പുസ്തകം വായിച്ചു നോക്കുക Kshatriya, Including: Maratha, Rajput, Somvanshi Kshatriya, Newa People, Nair, Bisht, Kodava, Chauhan, Paravar, Saini People, Lunar Dynasty, Rathore, Bunt (Community), Kachwaha, Shekhawat, Agnivansha, Chhetri, Menon, Bhati, Chadar, Datla, Thampi, Thakur . Author Hephaestus Books ഇവിടെ സൂചിപിക്കുന്നത് 40-50 വർഷത്തെ ചരിത്രമല്ല 300-400 വർഷത്തെ മുൻപുള്ള ചരിത്രമാണ്‌ .ഇതെല്ലം വയിച്ചുപടിച്ചിട്ടു വിക്കിപീഡിയ edit ചെയ്യാൻ വാ ...... എന്റെ നാട്ടിൽ ഒരു മുസ്ലിം സമുദായത്തിൽ പെട്ട ഒരാൾ മുടി വെട്ടുനുണ്ട് .അദ്ദേഹം വിലകിതല നായർ സമുദായത്തിൽ പെടുമോ ? —ഈ തിരുത്തൽ നടത്തിയത് 115.241.65.96 (സം‌വാദംസംഭാവനകൾ)

ദൈവമേ, ഈവിധമുള്ള ഒരാക്രമണത്തിന് ഈയുള്ളവൻ എന്തു പിഴച്ചു? വായനയും പഠിപ്പും കുറയുന്നത് ഇത്രവലിയ പാപമോ?ജോർജുകുട്ടി (സംവാദം) 09:36, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംവാദം നല്ലതല്ലേ ജോർജുകുട്ടി ?? നിങ്ങളുടെ നാട്ടിൽ മാത്രമല്ല ഈ ജാതിക്കാർ ഉള്ളത് .115.241.65.96 (സം‌വാദംസംഭാവനകൾ)

സംവാദം നല്ലതു തന്നെ. എന്റെ നാട്ടിൽ പരവന്മാർ എന്നറിയപ്പെടുന്നവർ തെങ്ങു കയറ്റം തൊഴിലാക്കിയവർ ആണെന്നല്ലാതെ എന്റെ നാട്ടിൽ മാത്രമാണ് പരവന്മാർ ഉള്ളതെന്നോ, പരവന്മാർ എല്ലായിടത്തും തെങ്ങു കയറ്റക്കാർ ആയിരിക്കും എന്നോ ഒന്നും ഞാൻ പറഞ്ഞില്ല. പിന്നെ, മുകളിൽ സൂചിപ്പിച്ച മഹദ്ഗ്രന്ഥം വായിക്കാൻ എനിക്കു വലിയ ആഗ്രഹമുണ്ട്. അതു തേടിപ്പിടിക്കാൻ ശ്രമിച്ചു. Hephaestus Books അതിന്റെ Author ആണെന്നാണല്ലോ പറയുന്നത്. പ്രസാധകർ എന്നാകും ഉദ്ദേശിച്ചതെന്നു കരുതുന്നു. വിക്കിപ്പീടിയയിലെ content ഉൾപ്പെടെ അവിടുന്നും ഇവിടുന്നും അടിച്ചെടുക്കുന്ന വസ്തുക്കൾ തുന്നിക്കെട്ടി കേമത്തിൽ അവതരിപ്പിച്ചു വിറ്റഴിക്കുന്ന ഒരു തട്ടിപ്പു സ്ഥാപനം ആണ് Hephaestus Books എന്നാണ് ഈ ലിങ്ക് നോക്കിയിട്ട് എനിക്കു മനസ്സിലായത്. അമേരിക്കയിൽ ടെക്സസിൽ ഇരുന്നാണത്രെ ഇവർ ഈ പണി പറ്റിക്കുന്നത്:)ജോർജുകുട്ടി (സംവാദം) 10:29, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]


അതിനു അത് മഹദ്ഗ്രന്ഥം അല്ലലോ.പലരും അതുപോലെ അടിച്ചുമാടിയാണ് പലതും എഴുതുന്നത്‌ 115.241.65.96 (സം‌വാദംസംഭാവനകൾ)

എന്നാൽ അടിച്ചുമാറ്റലുകൾക്ക് ഇവിടെ സ്ഥാനമില്ല. പിന്നെ നിങ്ങൾ ലോഗിൻ ചെയ്തു സംവദിക്കുന്നതാണ് നല്ലത്. ഇതൊരു ഒളിച്ചുകളിയല്ല. ആരെയും ഭയക്കേണ്ടതില്ല. എന്റെ നാട്ടിലും തെങ്ങു കയറുന്നവർ പരവന്മാരാണ്. --Roshan (സംവാദം) 12:30, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

കുറിപ്പുകൾ[തിരുത്തുക]

കുറിപ്പുകൾ എന്ന ഖണ്ഡികയിൽ //അവരെ 'ചെട്ടി'കളെന്നും പരവർ മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.// എന്ന അവസാന വരി ഒഴികെ ബാക്കി മുഴുവൻ കുടുംബി സമുദായത്തെക്കുറിച്ചാണ്. നിലവിൽ പരവരും കുടുംബികളും രണ്ട് വ്യത്യസ്ത ജാതികളാണ്‌. പരവർ പട്ടിക വിഭാഗത്തിലും, കുടുംബികൾ മറ്റ് പിന്നോക്ക വിഭാഗത്തിലും ആണ് ഉള്ളത്. മേൽ സൂചിപ്പിച്ച അവലംബമില്ലാത്ത വരി ഒഴികെ ഈ രണ്ട് സമുദായത്തെയും ബന്ധിപ്പിക്കുന്നതെളിവുകൾ ഇല്ലാത്ത പക്ഷം തെറ്റിദ്ധാരണാജനകമായ ആ ഖണ്ഡിക മുഴുവനായും ഒഴിവാക്കുന്നതാവും നല്ലത്. Ajeeshkumar4u (സംവാദം) 07:42, 17 ഒക്ടോബർ 2020 (UTC)[മറുപടി]

ഒഴിവാക്കി. --Vijayan Rajapuram {വിജയൻ രാജപുരം} 08:20, 17 ഒക്ടോബർ 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പരവൻ&oldid=3459264" എന്ന താളിൽനിന്ന് ശേഖരിച്ചത്