സംവാദം:പയ്യമ്പള്ളി ചന്തു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയോധന കലയോടെയുള്ള പുറപ്പാടും വെള്ളാട്ടവും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്.— ഈ തിരുത്തൽ നടത്തിയത് Sreejithkadirur (സംവാദംസംഭാവനകൾ)

പയ്യമ്പള്ളി ചന്തുവും പയ്യവെള്ളി ചന്തു കുറുപ്പും തെറ്റിധാരണ ചർച്ച[തിരുത്തുക]

ചില edit കൾ കണ്ടതിനാൽ ആണ് വിശദീകരണം. വടക്കൻ പാട്ടിൽ പറയുന്ന പയ്യമ്പള്ളി ചന്തു.. കുറുപ്പോ, ചന്തു ചോഴനോ അല്ല. വടക്കൻ പാട്ടിൽ അങ്ങനെ ഒരു വാക്ക് എവിടെയും പറയുന്നുമില്ല. കതിരൂർ മാണിക്ക കാവ് ഉൾപ്പടെ കെട്ടിയാടുന്നത് മറ്റൊരു നായകൻ ആയിമാറിയ പയ്യമ്പള്ളി ചന്തു കുറുപ്പ് ആണ്. അദ്ദേഹം നമ്പ്യാർ സമുദായത്തിലെ വീര നായകൻ ആണ്. എന്നാൽ പേരുകൾ സമാനതകൾ ഉള്ളതിനാൽ ഒരു പേജിൽ തന്നെ രണ്ടും ഇടകലർത്തി എഴുതുന്നത് ഉചിതമല്ല. വടക്കൻ പാട്ടിലെ ചന്തു മരണപ്പെടുന്നത് കൂടെ ഉള്ള സുഹൃത്തിനെ അറിയാതെ വാൾ കൊണ്ട് കൊന്ന ചന്തു ദുഃഖത്താൽ സ്വയം കുത്തി മരിക്കുന്നു എന്ന് വടക്കൻ പാട്ടിൽ പറയുന്നുണ്ട്. എന്നാൽ പഴശ്ശിയുടെ സേനാനായകൻ താമരശ്ശേരി ചുരം കോട്ടയം കോവിലകത്തിനു പിടിച്ചു കൊടുത്തതിന് പ്രതികാരമായി ശത്രുക്കൾ ഒളിച്ചിരുന്ന് വെടി വച്ചു കൊന്നു എന്നാണ് ചരിത്ര ബുക്കുകളിൽ പറയുന്നത്.

[1] പി. ജെ രാജേന്ദ്രൻ എഴുതിയ ബുക്കിൽ കൃത്യമായി പഴശ്ശി രാജയുടെ സേനനായകനെ പറ്റി പരാമർശം ഉണ്ട്. വടക്കൻ പാട്ടിൽ ഇങ്ങനെ ഒരു കഥയോ മറ്റോ ഇല്ല. മാത്രവുമല്ല തച്ചോളി ഓതേനൻ ജീവിച്ചത് പഴശ്ശിയുടെ കാലഘട്ടത്തിലുമല്ല എന്നത് ശ്രദ്ധിക്കണം. വടക്കൻ പാട്ട് ഇന്ന് pdf ആയി ഗൂഗിളിൽ ലഭ്യമാണ് ആർക്കും പരിശോധിക്കണം. ഇതിനെ പറ്റി ഒരു ചർച്ച നടത്താവുന്നത് ആണ്. പേജ് നശികരണം admin ന്റെ ശ്രദ്ധയിൽ പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

1 - കതിരൂരിൽ ഉള്ളത് മാണിക്ക കാവല്ല, അത് കണ്ണൂരില് ആണ്. കതിരൂരിൽ പയ്യമ്പള്ളി തിറ കെട്ടിയാടുന്നത് ചോഴൻ രയരോത്ത് ക്ഷേത്രത്തിൽ ആണ് . 2 - പയ്യമ്പള്ളി ചന്തു സേനാ നായകൻ ആയത് കോട്ടയം കോവിലകത്തിന്റെ ആണ് . 3 - കതിരൂർ പൊന്നിയം കോട്ടയംമലബാർ എന്നീ സ്ഥലങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത് .

കതിരൂർ പൊന്നിയം പ്രദേശത്തിൽ ഉള്ളവർക്ക് അറിയുന്ന ചന്തു തച്ചോളി ഒതേനന് പൂഴിക്കടകൻ പറഞ്ഞു കൊടുത്ത ചന്തുവിനെ ആണ് . കൂടുതല് അറിയാനും പറയാനും താത്പര്യം ഉണ്ട് . ഫോൺ 7902369972 ഈ ഭാഗത്തുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയ വസ്തുകള് വച്ച് ആണ് ഈ പേജ് ഉണ്ടാക്കിയായത് .

പയ്യമ്പള്ളി ചന്തു എന്ന പേര് പ്രത്യേകിച്ചും പയ്യവെള്ളി ഒരു സ്ഥാനപ്പേർ ആണ്. വടക്കൻ പാട്ടിൽ പറയുന്ന പയ്യമ്പള്ളി എന്ന ചന്തുവല്ല പഴശ്ശിയുടെ കാലഘട്ടത്തിൽ ഉള്ള പയ്യവെള്ളി ചന്തു എന്നതാണ് യാഥാർഥ്യം. അല്ലാതെ താങ്കളുടെ നമ്പറും മറ്റും ഇവിടെ സമർപ്പിച്ചിട്ട് യാധൊരു കാര്യവും ഇല്ല.. ഇത് വിക്കിപീഡിയ ആണ്, ഇവിടെ വേണ്ടത് ആധികാരികമായി തെളിയിക്കാൻ പറ്റിയ തെളിവോട് കൂടിയ ബുക്കോ മറ്റോ നൽകാൻ കഴിയുമോ നമ്പ്യാർ ആണ് എന്ന് തെളിയിക്കാൻ? പഴശ്ശിയുടെ യുദ്ധത്തിൽ പങ്കെടുത്ത സ്മൃതി മണ്ഡപം മറ്റൊരു പയ്യൻപള്ളി ചന്തു ആണ് എന്ന് മനസ്സിൽ ആക്കാൻ സാമാന്യം ഇവർ ജീവിച്ച കാലഘട്ടം മനസ്സിലാക്കിയാൽ മാത്രം മതി. ഈ സ്ഥാനപ്പേരിൽ ഒരുപാട് പയ്യമ്പള്ളി ചന്തു വിവിധ കാലഘട്ടത്തിൽ ജീവിച്ചിരുന്നു, ഉദാ:- കതിരൂർ ഗുരുക്കൾ പല കാലഘട്ടത്തിൽ വടക്കൻ പാട്ടുകളിലും പറയുന്ന പോലെ. പിന്നെ ഈ പയ്യമ്പള്ളി എന്നാ സ്ഥാനപ്പേർ നമ്പ്യാരും ഉപയോഗിച്ചിട്ടുണ്ടാവാം. തച്ചോളി ഓതേനനെ കളരി പഠിപ്പിച്ച പയ്യമ്പളി തീയ്യർ ആണ് എന്നതിന് രേഖ reference ആയി north africa to north malabar ബുക്ക് വച്ചിട്ടുണ്ട്. വേണമെങ്കിൽ തുറന്നു നോക്കാം.Lakbros (സംവാദം) 09:24, 23 ഓഗസ്റ്റ് 2023 (UTC)[മറുപടി]
നമ്പർ വച്ചത് നേരിട്ട് കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ആണ്. പല ബുക്കുകളും പല രീതിയിൽ പറയുന്നുണ്ട്.
നിങ്ങൾ പറയുന്ന രീതിയിൽ ആണ് കാര്യങ്ങൾ എങ്കിൽ ഇതിൽ പറയുന്ന മൂന്ന്ക്ഷേത്രങ്ങളിലും തെറ്റായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് തെയ്യം കെട്ടിയാടുന്നത്. തെയ്യ സമയത്ത് ചൊല്ലുന്ന തോറ്റതിൽ പറയുന്ന കാര്യങ്ങളിൽ പയ്യംവെള്ളി കാരണവർ തച്ചോളി ഒതേനനു പൂഴിക്കടകൻ പറഞ്ഞു കൊടുത്ത കാര്യവും ഉണ്ട്.
ഈ ക്ഷേത്രങ്ങൾ വളരെ പഴക്കം ചെന്ന പാരമ്പര്യം ഉള്ളവയാണ്.
ഈ ഭാഗത്തുള്ള ആരും തന്നെ ഇത്തരം ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതായി അറിയില്ല. 2409:40F2:1010:11ED:8000:0:0:0 12:15, 24 ഓഗസ്റ്റ് 2023 (UTC)[മറുപടി]
നിങ്ങൾക്ക് തോന്നുന്ന രീതിയിൽ എഴുതാൻ ഉള്ള ഇടമല്ല വിക്കിപീഡിയ. ഞാൻ മുൻപ് പറഞ്ഞു നമ്പ്യാർ ആണ് എന്ന് തെളിയിക്കാൻ ഏതെങ്കിലും വിശ്വസിനിയമായ ബുക്ക് സമർപ്പിച്ചാലും. അല്ലാതെ വാദിക്കാൻ പറ്റിയ ഇടമല്ലല്ലോ വിക്കി, പയ്യമ്പള്ളി ചന്തു എന്ന പേരിൽ വിവിധ കാലഘട്ടത്തിൽ ചന്തുമാരുണ്ടായിട്ടുണ്ട്. മാത്രവുമല്ല പയ്യമ്പള്ളി എന്നത് ഒരു സ്ഥലപ്പേര് കൂടിയാണ്.. വയനാട് പയ്യമ്പള്ളി ഉണ്ട് - ഈ സ്ഥലത്ത് തന്നെ വിവിധ സമുദായത്തിൽ ഉള്ളവർ തെയ്യം കാരണവരായി കൊണ്ടാടുന്നുണ്ടാകാം. എന്നാൽ അതിലുപരി തീയ്യ സമുദായത്തിൽ തന്നെ അനേകം കുടുംബങ്ങൾ പയ്യമ്പള്ളി എന്ന വീട്ടുപേര് ഇന്നും ഉപയോഗിക്കുന്നു. ഞാൻ ഇവിടെ ഒരു ബുക്ക് സമർപ്പിക്കാം {book|North Africa to North malabar|url=https://books.google.co.in/books?id=wYWVBQAAQBAJ&pg=PT149&dq=payyamvelli+chandu&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&sa=X&ved=2ahUKEwiNwJi8osz9AhWmVmwGHQobA6wQ6AF6BAgDEAM#v=onepage&q=payyamvelli%20chandu&f=false%7Cpublisher=google book|quote=Aromal Chevakar and Unniyarcha lived in early 1500 , many decades before Othenan . Othenan had to face his own teacher , Kadirur Gurikal , who was a great martial arts expert , for a duel under unusual circumstances . He received special training from Payyamvelli Chandu , who was a Thiyya master in martial arts and also Othenan's colleague . He taught Othenan a special technique known as the sand technique to defeat the grand master .} Dr. Shyamalan എഴുതിയ ഈ ബുക്കിൽ തീയ്യ സമുദായത്തിലെ വീരനാണ് ഓതേനനെ പൂഴികടകൻ പഠിപ്പിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.Lakbros (സംവാദം) 12:49, 24 ഓഗസ്റ്റ് 2023 (UTC)[മറുപടി]
ബുക്ക് ഓപ്പൺ ആകുന്നില്ല. Pdf ഉണ്ടെങ്കില് വാട്ട്സ്ആപ്പ് ചെയ്യുക. കാരണം കതിരൂർ, പൊന്നിയം ഭാഗത്തുള്ള തീയ്യ സമുദായക്കാരൊന്നും ഈ ഒരു വാദം ഉന്നയിക്കുന്നില്ല. ഇനി നിങൾ തിരുത്തിയതിൽ മാറ്റം ഉണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. എപ്പോഴെങ്കിലും താൽപര്യം ഉണ്ടെങ്കില് മകരം 10 11 തീയ്യതികളിൽ നടക്കുന്ന ചോഴൻ രയരോത് ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുത്ത് പയ്യാവെള്ളി കാരണവരുടെ അനുഗ്രഹം വാങ്ങിക്കുക. Sreejithkadirur (സംവാദം) 14:13, 24 ഓഗസ്റ്റ് 2023 (UTC)[മറുപടി]
Sreejithkadirur (സംവാദം) 21:31, 24 ഓഗസ്റ്റ് 2023 (UTC)[മറുപടി]
  1. P. J. Rajendran (2000). ക്ഷേത്രവിജ്ഞാനകോശം. p. 518. ISBN 9788126402540.