സംവാദം:പച്ച വയലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം പേരിന് അവലംബമില്ലെങ്കിൽ വേട്ടക്കാരൻ തുമ്പി[1] എന്ന് മാറ്റാൻ ശുപാർശചെയ്യുന്നു.--മനോജ്‌ .കെ (സംവാദം) 15:24, 29 ജൂൺ 2013 (UTC)[മറുപടി]

ഞാൻ മനോരമ വായിച്ചു, താങ്കൾ മാതൃഭൂമിയും. ഇവർ ഇങ്ങനെ പരസ്പര ബന്ധമില്ലാത്ത കാര്യം എഴുതിയാൽ എനിക്കൊന്നും കൂടുതൽ പറയാനില്ല. തുമ്പി ലേഖന സംവാദത്തിൽ മുൻപ് ഞാൻ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. പേരിന് അവലംബം നൽകാൻ എന്റെ കൈയ്യിൽ പുസ്തകം ഇപ്പോൾ ഇല്ല. ആ താളിൽ ഉണ്ടായിരുന്നു മുഴുവൻ തുമ്പികളേയും ഞാൻ വിക്കിയിൽ ഇട്ടിട്ടുണ്ട്. പേര് എനിക്കു തെറ്റിയതാണെങ്കിൽ ശാസ്ത്രീയനാമത്തിൽ നിന്നും തിരിച്ചുവിടുമ്പോൾ അത് പരസ്പരം ബന്ധപ്പെട്ടു കിടക്കുമായിരുന്നു. അതിനാൽ ആങ്ങനെ സംഭവിച്ചു കാണുമെന്നും കരുതാൻ വയ്യ. പേരിന് അവലംബം എന്ന രീതിയിൽ താളുകൾ സൂക്ഷിച്ചിട്ടില്ല. അതിനാൽ ഇനി തെളിവ് നൽകുക സാധ്യമല്ല. ഈ കാര്യത്തിൽ എന്നെ വിശ്വസിക്കാൻ മാത്രമേ ഇപ്പോൾ എനിക്കു പറയാൻ സാധിക്കൂ. താങ്കൾക്ക് ഉചിതമായ തീരുമാനമെടുക്കാം.--റോജി പാലാ (സംവാദം) 05:38, 30 ജൂൺ 2013 (UTC)[മറുപടി]

എന്തായാലും തുമ്പിയുടെ ചിത്രവും ലേഖനത്തിലെ വിവരണവും തമ്മിൽ നിലവിൽ ബന്ധമുണ്ടല്ലോ? മറ്റു തുമ്പികളെ ഭക്ഷണമാക്കുന്നതിനാൽ വേട്ടക്കാരൻ എന്നും വിളിക്കുന്നു എന്നു കരുതേണ്ടി വരും. (താങ്കൾ ഇട്ട അവലംബ ചിത്രം മാറിയെന്നു തോന്നുന്നു. അതിൽ സഞ്ചാരിത്തുമ്പി എന്നാണ് കാണുന്നത്)--റോജി പാലാ (സംവാദം) 05:45, 30 ജൂൺ 2013 (UTC)[മറുപടി]

ഫേസ്ബുക്കിലെ സി സുഷാന്തിന്റെ ആല്ബത്തിൽ നിന്നാണ് കണ്ടത്. സൂം ചെയ്ത് വലുതാക്കി വായിച്ച ശേഷം ലിങ്ക് എടുത്തപ്പോൾ പിഴവ് പറ്റി. മാതൃഭൂമിയിൽ എഴുതുന്നതിന്റെ കുറിപ്പുകൾ ഇവിടെ അദ്ദേഹം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. മലയാളം പേരിന്റെ കാര്യം ഞാനാദ്യം അധികം കാര്യമായി എടുത്തില്ലെങ്കിൽ ആലോചിക്കുമ്പോൾ ഭാവിയിൽ തർക്കങ്ങളുണ്ടാകാനിടയുണ്ട്. സംഘടനയുടേയും വ്യക്തികളുടേയും താല്പര്യങ്ങളുടെ പുറത്താണ് ഓരോ പേരുകളുടെ പ്രചാരണത്തിന്റെ പൊളിറ്റിക്സ് (ഈ ലേഖനമെഴുതുന്ന സുശാന്തുമായി ഒരു ശലഭത്തിന്റെ പേര് പലയിടത്തും ഇതാണല്ലോ എന്ന് പറഞ്ഞപ്പോൾ അത് തർക്കമായി കാണുകയും പിന്നീട് അദ്ദേഹം അതിന്റെ പുറത്ത് ഫേസ്ബുക്കിൽ നിന്ന് അൺഫ്രന്റ് ചെയ്ത് പോകുകയുമാണ് ഉണ്ടായത്. പിന്നീട് പറഞ്ഞ് സോൾവ് ചെയ്തെങ്കിലും ഇതൊക്കെ ഭാവിയിൽ ഇവിടെ നടക്കാവുന്ന കാര്യങ്ങളാണ്. :) ഏത് പേര് തിരഞ്ഞെടുക്കണമെന്നത് എങ്ങനെയാണ് മറികടക്കുക ? ഇവയെല്ലാം അടുത്ത കാലത്ത് വന്നിട്ടുള്ള പേരുകളായതിനാൽ പ്രചാരം ഏതെന്ന് കണ്ടെത്തുക വിഷമകരമാണ്.--മനോജ്‌ .കെ (സംവാദം) 06:24, 30 ജൂൺ 2013 (UTC)[മറുപടി]
ലേഖനം എഴുതിയ ശേഷം സോഴ്സ് ഉപേഷിച്ചതിൽ ഇപ്പോൾ അതിയായി ദുഖിക്കുന്നു. സ്കാൻ ചെയ്ത് എവിടെങ്കിലും സൂക്ഷിച്ചാൽ മതിയായിരുന്നു.--റോജി പാലാ (സംവാദം) 16:55, 30 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പച്ച_വയലി&oldid=1790708" എന്ന താളിൽനിന്ന് ശേഖരിച്ചത്