സംവാദം:പങ്കാളിത്ത പെൻഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പങ്കാളിത്തപെൻഷന്റെ ദോഷഫലങ്ങൾ മാത്രം എടുത്തുകാട്ടാൻ നിർമ്മിച്ചതുപോലെ തോന്നുന്നതിനാൽ താളിൽ {{POV}} ഫലകം ചേർക്കുന്നു -- റസിമാൻ ടി വി 06:40, 26 ജനുവരി 2013 (UTC)[മറുപടി]

പങ്കാളിത്തപെൻഷന്റെ ഗുണ ഫലങ്ങൾ അറിയാവുന്നവർ അതു ചേർക്കുകയല്ലേ വേണ്ടത് ? {{POV}} ഫലകം ഉചിതമോ ?--Fotokannan (സംവാദം) 06:52, 26 ജനുവരി 2013 (UTC)[മറുപടി]
ഗുണഫലങ്ങൾ ഒന്നുമില്ലാതെ ലോകത്ത് മിക്ക രാജ്യങ്ങളും ഏറ്റെടുത്ത ഒരു സംരംഭം പോലെയല്ലേ ഇപ്പോൾ ലേഖനം വായിച്ചാൽ തോന്നുക? രാജ്യങ്ങളുടെ കാര്യത്തിലും പങ്കാളിത്തപെൻഷന്റെ ചരിത്രം പോലും പറയാതെ ദോഷഫലങ്ങൾ മാത്രം എടുത്തുകാട്ടിയിരിക്കുന്നു. ഗുണഫലങ്ങളറിയാവുന്നവർ അത് ചേർക്കുന്നതുവരെ ഫലകം കിടന്നോട്ടെ -- റസിമാൻ ടി വി 07:31, 26 ജനുവരി 2013 (UTC)[മറുപടി]
ലേഖനത്തിന് നല്ല ഇടതു ചായ്‌വുണ്ട്. വെറുതെയല്ല റഫറൻസുകൾ മിക്കയിടത്തും ഒരു പ്രമുഖ ഇടത് പത്രത്തിന്റേതാണല്ലോ--സലീഷ് (സംവാദം) 14:58, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇടതു ചായ്‌വോ വലതു ചായ്‌വോ വിക്കിയിൽ നോക്കേണ്ടതുണ്ടോ ? വിക്കിപീഡിയയുടെ നയങ്ങൾക്കനുസരണമാണോ എന്ന് നോക്കിയാൽ പോരേ..? അങ്ങനല്ലെന്ന് തോന്നുന്നപക്ഷം, അവലംബങ്ങളുടെ സഹായത്തോടെ വേണ്ട മാറ്റം വരുത്തിക്കോളൂ... --Adv.tksujith (സംവാദം) 03:30, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

പെൻഷൻ വർദ്ധനവ് ഉണ്ടാകും എന്ന് പറഞ്കൊണ്ട നിലവിൽ ഉള്ള പദ്ധതിയെ ഇല്ലാതാക്കിയാൽ റവന്യു വരദ്ധനവ് ഉണ്ടാകുന്ന കാലത്ത് പഴയ പദ്ധതി തിരികെ കൊണ്ടു വരാൻ സർക്കാർ തയ്യാറാകുമോ.