സംവാദം:നോട്ട് ഔട്ട് (ക്രിക്കറ്റ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ക്രിക്കറ്റിലോട്ട് ലയിപ്പിച്ചൂടെ? --വൈശാഖ്‌ കല്ലൂർ 15:55, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

ക്രിക്കറ്റിലെ ഓരോ സാങ്കേതികപദത്തിനും പുതിയ ലേഖനം എന്ന രീതിയാണ് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്. ആ രീതി പിന്തുടരാം എന്നു വെച്ചതാണ്. ക്രിക്കറ്റ് എന്ന ലേഖനത്തിൽ പുറത്താകാതെ ഇരിക്കുന്നതിനെ പറ്റി ചെറിയൊരു വിവരണം നൽകിയാൽ പോരേ? വിശദമായി ഈ താളിലും എഴുതാം. അഭിപ്രായം അറിയിക്കൂ. --വിക്കിറൈറ്റർ : സംവാദം 23:47, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

സാങ്കേതിക പദങ്ങൾ മലയാളവത്കരിക്കുന്നതിനോട് എനിക്ക് യോജിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ട്(പ്രത്യേകിച്ച് ആ വാക്കുകൾ നമ്മെ സംശയിപ്പിക്കുമ്പോൾ). ഈ താളിന്റെ തലക്കെട്ട് നോട്ട് ഔട്ട് എന്നാക്കുന്നതല്ലേ നല്ലത്? അതല്ല, സാങ്കേതിക പദങ്ങൾ മലയാളവത്കരിക്കുകയാണ് വിക്കി നയമെങ്കിൽ അങ്ങനെയാവാം. പക്ഷേ, പുറത്താകാതെ എന്ന തലക്കെട്ടിനോട് യോജിപ്പില്ല.--വൈശാഖ്‌ കല്ലൂർ 07:37, 3 സെപ്റ്റംബർ 2011 (UTC)[മറുപടി]

എനിക്ക്ും ആ തലക്കെട്ടിനോട് യോജിപ്പില്ല --രാജേഷ് ഉണുപ്പള്ളി Talk‍ 07:43, 3 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇങ്ങനെ ഒരു പ്രത്യേക താൾ വേണോ? ക്രിക്കറ്റ് എന്ന ലേഖനത്തിന്റെ ഉപവിഭാഗം ആക്കുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. -- Ajaykuyiloor 07:56, 3 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതിന്റെ തലക്കെട്ട് നോട്ട് ഔട്ട് എന്ന് ആക്കുന്നത് എനിക്കും താല്പര്യമുള്ള കാര്യമാണ്. ഇപ്പോഴത്തെ തലക്കെട്ട് തീർച്ചയായും സംശയമുളവാക്കുന്നതാണ്. എന്നാൽ ക്രിക്കറ്റുമായി ലയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. --വിക്കിറൈറ്റർ : സംവാദം 05:34, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

പുറത്താകാത്തയാൾ (ക്രിക്കറ്റ്) --Vssun (സുനിൽ) 06:56, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]
float ലേഖനം വളരെ വലുതാണെങ്കിൽ മാത്രം. അല്ലെങ്കിൽ ലയിപ്പിക്കണം. --വൈശാഖ്‌ കല്ലൂർ 06:08, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
തലക്കെട്ട് മാറ്റി. --Vssun (സുനിൽ) 11:30, 21 ഒക്ടോബർ 2011 (UTC)[മറുപടി]

ക്രിക്കറ്റ് സാങ്കേതികപദങ്ങൾ[തിരുത്തുക]

ഈ താൾ ക്രിക്കറ്റ് എന്ന ലേഖനത്തോട് ലയിപ്പിച്ചാൽ മറ്റ് സാങ്കേതികപദങ്ങളുമായി ബന്ധപ്പെട്ട താളുകളും ലയിപ്പിക്കേണ്ടി വരില്ലേ?--Abin jv (സംവാദം) 16:10, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഈ വാചകം പോലുള്ളവ ക്രിക്കറ്റ് എന്ന ലേഖനത്തിൽ അധികപ്പറ്റായിരിക്കുമെന്ന് കരുതുന്നു. ഈ താളിനെ പ്രത്യേക ലേഖനമാക്കി നിർത്തുന്നതാണ് നല്ലതെന്നു കരുതുന്നു. --Vssun (സംവാദം) 17:15, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

നോട്ട് ഔട്ട്[തിരുത്തുക]

ഈ ലേഖനം ക്രിക്കറ്റുമായി ബന്ധപ്പെട്ട സാങ്കേതികപദത്തിന്റേതാകയാൽ ആ സാങ്കേതികപദം തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. നോട്ട് ഔട്ട് എന്ന് നാം ഉപയോഗിക്കുന്നില്ലെങ്കിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് പദങ്ങളെല്ലാം മലയാളീകരിക്കേണ്ടി വരും. ഉദാഹരണമായി പന്തടിക്കാരൻ (ബാറ്റ്സ്മാൻ), പന്തേറുകാരൻ (ബോളർ) എന്നിങ്ങനെ. അതുപോലെ വിക്കറ്റ്, പിച്ച്, റഫറി, അമ്പയർ... മലയാളത്തിൽ പ്രചാരത്തിലായ ഏതെങ്കിലും മലയാളപദങ്ങളുണ്ടെങ്കിൽ അത് നമുക്കും ഉപയോഗിക്കാം. ഇല്ലെങ്കിൽ പദം അതുപോലെത്തന്നെ ഉപയോഗിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 04:29, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

checkY ചെയ്തു --ജേക്കബ് (സംവാദം) 07:08, 20 ഫെബ്രുവരി 2013 (UTC)[മറുപടി]