സംവാദം:നെർവിലിയ ക്രോസിഫോർമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Nervilia aragoana എന്ന ശാസ്ത്രനാമമുള്ള ഓരിലത്താമര എന്ന സസ്യത്തെക്കുറിച്ച് ലേഖനമുണ്ട്. Nervilia crociformis എന്ന ചെടിക്കും 'ഓരിലത്താമര' എന്നാണോ പേര് ? രണ്ടും ഒരേ ജനുസ്സാണെങ്കിലും പേരിൽ വ്യത്യാസമുണ്ടാകില്ലേ ? തലക്കെട്ടിലെ ഇംഗ്ലീഷ് എഴുത്ത് മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? Deepa Chandran2014, ഇക്കാര്യം ശ്രദ്ധിക്കുമല്ലോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 02:45, 25 ഏപ്രിൽ 2018 (UTC)

ഈ ഇറ്റുവേഷൻ മാറാൻ പോകുന്നില്ല. മലയാളം പേരിൽ തന്നെ ലേഖനം വേണമെങ്കിൽ വേറെ ഒപ്‌ഷനുകളും ഇല്ല. ഇതു പറ്റില്ലാന്നുണ്ടെങ്കിൽ നേരെ ഇംഗ്ലീഷ് മലയാളീകരിച്ച് ഇടാം എന്നു മാത്രം നെർവിലിയ ക്രോസിഫോർമിസ് അദന്നെ.--Vinayaraj (സംവാദം) 02:48, 25 ഏപ്രിൽ 2018 (UTC)
മഹാലോകത്തെ എല്ലാ ചെടിക്കും മലയാളം പേരുവേണമെന്നു ശഠിക്കുന്നതേ തെറ്റ്, മലയാളം പേരുണ്ടെങ്കിലേ ലേഖനം പറ്റുമെന്നുള്ളത് രണ്ടാമത്തെ തെറ്റ്, തലക്കെട്ടിൽ ഇംഗ്ലീഷ് പാടില്ലാന്നത് മൂന്നാമത്തെ തെറ്റ്.--Vinayaraj (സംവാദം) 02:49, 25 ഏപ്രിൽ 2018 (UTC)

തലക്കെട്ടിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കിടക്കുന്നത് ഒഴിവാക്കാനാണ് ഞാൻ പറഞ്ഞത്. ശാസ്ത്രനാമം എല്ലായിടത്തും അംഗീകരിച്ചിട്ടുള്ളതിനാൽ അത് തലക്കെട്ടായി നൽകുന്നതിൽ ഒരു തെറ്റുമില്ല. അപ്പോഴും ഇംഗ്ലീഷ് ലിപി ഉപയോഗിക്കേണ്ടതില്ല എന്നാണ് ഞാനുദ്ദേശിച്ചത്. ഇപ്പോഴുള്ള തലക്കെട്ട് ഉചിതം തന്നെയാണ്. ഈ സസ്യത്തിനു മലയാളത്തിൽ എന്തെങ്കിലും പേരുണ്ടാകുമോ എന്നാണ് ചോദിച്ചത്. (ഓരിലത്താമര പോലെ). പേരില്ലാത്ത പക്ഷം ശാസ്ത്രീയനാമം ഉപയോഗിക്കുന്നതു തന്നെയാണ് രീതി.--അരുൺ സുനിൽ കൊല്ലം (സംവാദം) 05:38, 25 ഏപ്രിൽ 2018 (UTC)

സംവാദത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ലേഖനത്തിന്റെ പേര് മേൽക്കമ്മറ്റി തിരുത്തിയിട്ടുണ്ട്. അതുകൊണ്ട് എന്റെ കമന്റ് ഡിലീറ്റ് ചെയ്തു. Keep it up --Deepa Chandran2014 (സംവാദം) 06:16, 25 ഏപ്രിൽ 2018 (UTC)
(അരുൺ സുനിൽ കൊല്ലം നിർദ്ദേശം മാനിച്ച് ഡിലീറ്റ് ചെയ്ത കമന്റ് പുനഃസ്ഥാപിക്കുന്നു) ഓരിലത്താമര എന്നു തന്നെയാണ് Nervilia crociformis എന്ന ചെടിക്ക് പേര്. നിലവിൽ Nervilia aragoana എന്ന ചെടിക്ക് ഓരിലത്താമര എന്ന പേരിൽ ലേഖനം ഉള്ളത് കൊണ്ടാണ് തലക്കെട്ടിൽ ശാസ്ത്രനാമം ഇംഗ്ലീഷിൽ കൊടുത്തത്. കാട്ടുനാരകത്തിന്റെ (കാട്ടുനാരകം, കാട്ടുനാരകം (Atalantia racemosa)) കാര്യത്തിൽ ഇങ്ങനെ ഒരു രീതി കണ്ടിട്ടുള്ളത് കൊണ്ട് അത് പിന്തുടർന്നു. ഓരിലത്താമര എന്ന് തിരഞ്ഞാൽ രണ്ട് ചെടിയും കിട്ടാൻ വേറെ എന്താണ് വഴി എന്ന് അറിയില്ല. മലയാളം വിക്കിയിലെ കീഴ്വഴക്കങ്ങൾക്കനുസരിച്ച് വേണ്ട നടപടികൾ മേൽക്കമ്മറ്റിക്ക് സ്വീകരിക്കാം. --Deepa Chandran2014 (സംവാദം) 06:08, 25 ഏപ്രിൽ 2018 (UTC)

പ്രസ്തുത താളിന്റെ സംവാദം താൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താളിന്റെ പേര് മാറ്റിയിട്ടുള്ളത്.സാധാരണയായി ഒരു തലക്കെട്ടിൽ മറ്റു ഭാഷകൾ ഉപയോഗിക്കാറില്ല. ഇവിടെ ഈ താളിന്റെ മലയാളം നാമത്തിൽ വേറെ ഒരു താൾ നിലവിൽ ഉള്ളതിനാലും ഈ താളിന്റെ മലയാള ശാസ്ത്രീയ നാമത്തിൽ തർക്കങ്ങൾ ഉള്ളതിനാലുമാണ് സാധാരണ പിന്തുടരുന്ന രീതിയിൽ (വേഗത്തിൽ പേരു മാറ്റാനുതകത മതിയായ കാരണങ്ങൾ ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ) പേരു മാറ്റിയിട്ടുള്ളത്. ഇത് വേഗത്തിൽ ആയി പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, ഇത്തരം പേരു മാറ്റങ്ങൾ കേവലം സംവാദത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടതു കണ്ടതുകൊണ്ടും ഈ താളിനും ആ ഗതി വരരുത് എന്ന നിർബന്ധബുദ്ധി കൊണ്ടും മാത്രമാണ് ഇങ്ങനെ ചെയ്തിട്ടുള്ളത് എന്നും അറിയിച്ചു കൊളളുന്നു.-Akhiljaxxn (സംവാദം) 10:56, 25 ഏപ്രിൽ 2018 (UTC)