സംവാദം:നൂറ്റെട്ട് ശിവാലയങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരട്ടി / കൊരട്ടി[തിരുത്തുക]

  1. കുരട്ടിയാണോ അതോ കൊരട്ടിയോ..??? കൊരട്ടിയാണെങ്കിൽ തൃശൂർ ജില്ലയിലെ അന്നമനട ശിവക്ഷേത്രമാണ്.
  2. ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. രണ്ട് ശിവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ഒരെണ്ണം വിഗ്രഹരൂപത്തിലുള്ളതാണ്. തിരുവൈരാണിക്കുളം എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. അതിനാൽ ആ ലിങ്ക് മാറ്റിയിട്ടുണ്ട്.--Mithravishnu 14:39, 19 ഒക്ടോബർ 2010 (UTC)[മറുപടി]

വായ്മൊഴിയാണ് ശിവാലയസോത്രം. അതിനാൽ കുരട്ടിയാണോ കൊരട്ടിയാണോ ശരിയന്ന് അറിയില്ല. കുരട്ടി : ആലപ്പുഴ ജില്ല - മാന്നാർ - തൃക്കുരട്ടി ശിവക്ഷേത്രം. മഹാക്ഷേത്ര നിർമ്മിതി, അതിപുരാതനം, പ്രശസ്തം. ഉണ്ണുനീലി സന്ദേശത്തിൽ പറയുന്നു. കൊരട്ടി : തൃശ്ശൂർ ജില്ല - അന്നമനട - കൊരട്ടി മഹാദേവക്ഷേത്രം. മഹാക്ഷേത്ര നിർമ്മിതി, അതിപുരാതനം, പ്രശസ്തം. ഐതീഹ്യമാലയിൽ പറയുന്നു.

ഇതിൽ ഏതെന്ന് പറയാൻ ബുദ്ധിമുട്ടുള്ളതിനാൽ രണ്ടു എഴുതിയെന്നുമാത്രം. --രാജേഷ് ഉണുപ്പള്ളി 14:33, 5 ജനുവരി 2011 (UTC)[മറുപടി]

നൂറ്റെട്ട് / നൂറ്റിയെട്ട്[തിരുത്തുക]

നൂറ്റിയെട്ട് / നൂറ്റെട്ട് എതാ ശരി? --കിരൺ ഗോപി 04:37, 22 ഒക്ടോബർ 2010 (UTC)[മറുപടി]

നൂറ്റി‌എട്ട് >>നൂറ്റിയെട്ട് >>നൂറ്റെട്ട്. പറയാൻ എളുപ്പത്തിന് ഓരോ ദേശക്കാരും പലത് ഉപയോഗിക്കുന്നു.--Mithravishnu 07:51, 22 ഒക്ടോബർ 2010 (UTC)[മറുപടി]

മിത്രവിഷ്ണുവിനൊപ്പം ഞാനും ചേരുന്നു. --രാജേഷ് ഉണുപ്പള്ളി 14:33, 5 ജനുവരി 2011 (UTC)[മറുപടി]

108 ശിവാലയ സ്തോത്രം ചേർത്തിട്ടുണ്ട്. അതിൽതന്നെ ക്ഷേത്രങ്ങൾ തിരിക്കണമോ..???--Mithravishnu 06:24, 23 ഒക്ടോബർ 2010 (UTC) നിങ്ങൾ എല്ലാവരും മറുപടി പറയു, ഭൂരിപക്ഷത്തിനു വിടാം. എന്റെ ഹിതമനുസരിച്ച് എഴുതിയെന്നു മാത്രം. --രാജേഷ് ഉണുപ്പള്ളി 14:33, 5 ജനുവരി 2011 (UTC)[മറുപടി]

കൊട്ടാരക്കര ശിവക്ഷേത്രം[തിരുത്തുക]

കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്, ഗണപതിക്ഷേത്രവും മഹാദേവക്ഷേത്രവും. ഐതിഹ്യമാലയിലും മറ്റും പരാമർശിച്ച് കണ്ടിട്ടുള്ളത് മഹാദേവക്ഷേത്രമാണ്. ഇതിൽ ഏതാണ് നൂറ്റെട്ട് ശിവക്ഷേത്രത്തിൽ വരുന്നത്. --കിരൺ ഗോപി 02:50, 5 ജനുവരി 2011 (UTC)[മറുപടി]

കിരൺ; ഇതു രണ്ടുക്ഷേത്രങ്ങളും ഒന്നുതന്നെ. അവിടെ പ്രധാന മൂർത്തി പരമശിവൻ ആണ്. ക്ഷേത്രത്തിന്റെ പേർ കൊട്ടാരക്കര മഹാദേവക്ഷേത്രം എന്നാണ്. പക്ഷേ ഗണപതിയ്ക്കാണ് പ്രസിദ്ധം. അതുമൂലം പലരും കൊട്ടാരക്കര ഗണപതിക്ഷേത്രം എന്നു പറയുന്നു എന്നുമാത്രം. കൊട്ടാരക്കരയിൽ ശിവക്ഷേത്രത്തിന് പ്രാധാന്യം കൊടുത്താണ് ക്ഷേത്രനിർമ്മിതി നടത്തിയിരിക്കുന്നത്. ഗണപതി അമ്പലം ഉപദേവസ്ഥാനത്തു മാത്രമേ ഉള്ളു. പക്ഷേ മൂപ്പർ അങ്ങ് ആളായി പോയി എന്നുമാത്രം. മോനായതുകൊണ്ട് ഭഗവാനും പ്രശ്നമില്ല.

കേരളത്തിലെ പലക്ഷേത്രങ്ങളും അങ്ങനെയാണ്.[തിരുത്തുക]

പനയന്നാർകാവിൽ പ്രധാനമൂർത്തി ശിവനാണങ്കിലും ദേവിയ്ക്കാണ് പ്രശസ്തി. കൊടുങ്ങല്ലൂരിലും പ്രധാനമൂർത്തി ശിവനാണ്. പക്ഷേ ഇന്ന് ഇതാരും സമ്മതിക്കില്ല. തിരുമാന്ധാംകുന്നിലും അങ്ങനെതന്നെ. --രാജേഷ് ഉണുപ്പള്ളി 14:33, 5 ജനുവരി 2011 (UTC)[മറുപടി]

അങ്ങനെയല്ല, കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്.
  1. ഗണപതി ഉപദേവനും ശിവൻ പ്രധാന പ്രതിഷ്ഠയുമായ ഈ ക്ഷേത്രമാണ് ഉണ്ണിയപ്പത്തിനു പ്രശസ്തമായ ഗണപതിക്ഷേത്രം.
  2. ഗണപതി ക്ഷേത്രത്തിനു പടിഞ്ഞാറുമാറി (ഏകദേശം അരകിലോമീറ്റർ) ഒരു വലിയ ശിവക്ഷേത്രമുണ്ട്. ഇതിനെ പടിഞ്ഞാറ്റിങ്കര മഹാദേവർ ക്ഷേത്രം എന്നാണറിയപ്പെടുന്നത്. ഇവിടെയാണ് കൊട്ടാരക്കര ഗോശാലാ സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇതിൽ ഏതാണ് നൂറ്റെട്ട് ശിവക്ഷേത്രത്തിൽ ഉൾപ്പെടുന്നത് എന്ന് വ്യക്തമല്ല. ശിവന്റെ പ്രാധാന്യം കൂടിയ പടിഞ്ഞാറ്റിങ്കര ക്ഷേത്രമാവാനാണ് കൂടുതൽ സാധ്യത. പക്ഷെ ഉറപ്പില്ല.--കിരൺ ഗോപി 16:34, 5 ജനുവരി 2011 (UTC)[മറുപടി]


ശരിയാണ് കിരൺ; രണ്ടു ശിവക്ഷേത്രങ്ങളും കൊട്ടാരക്കരയിൽ തന്നെ. ക്ഷേത്ര വലിപ്പവും പഴക്കവും പടിഞ്ഞാറ്റിങ്കര ക്ഷേത്രത്തിനാണ് കൂടുതൽ; അതാവാനാണ് സാധ്യത. പക്ഷേ നമുക്ക് അറിയില്ല എന്നുമാത്രം. അതിനാൽ രണ്ടു ക്ഷേത്രങ്ങളും ഞാൻ ഉൾപ്പെടുത്തുന്നുണ്ട്. --രാജേഷ് ഉണുപ്പള്ളി 04:24, 6 ജനുവരി 2011 (UTC)[മറുപടി]

നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ വരുന്നത് പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രമാണ്. അത് ശ്രീ കുഞ്ഞിക്കുട്ടൻ ഇളയതിന്റെ പുസ്തകത്തിൽ പറയുന്നുമുണ്ട്. --Mithravishnu 08:28, 6 ജനുവരി 2011 (UTC)[മറുപടി]

പടിഞ്ഞാറ്റിങ്കര ശിവക്ഷേത്രത്തിന്റെ നിർമ്മിതിയാണ് ആദ്യം നടന്നതെന്ന് കേട്ടിട്ടുണ്ട്. അതാണ് നൂറ്റെട്ട് ശിവക്ഷേത്രത്തിന്റെ പട്ടികയിൽ വരുന്നതും. പിന്നീട് നടന്ന എന്തോ അധികാര വടംവലിയുടെ ഭാഗമായാണ് (ഇളയിടേത്ത് സ്വരൂപവും നമ്പൂതിരികളും തമ്മിലുള്ള) മണികണ്ഠേശ്വരം ശിവക്ഷേത്രം (ഇന്നറിയപ്പെടുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രം) നിർമ്മിച്ചത്. --അഖിലൻ‎ 10:55, 8 ജനുവരി 2011 (UTC)[മറുപടി]
സന്തോഷം എല്ലാവരുടെ മറുപടിക്കും; പടിഞ്ഞാറ്റിങ്കരക്ഷേത്രത്തിന്റെ ലേഖനം എഴുതിചേർക്കാം. അതിനുശേഷം നൂറ്റെട്ട്ശിവാലയങ്ങളിലെ തിരുത്ത് നടത്താം. പോരേ.

--രാജേഷ് ഉണുപ്പള്ളി 04:33, 10 ജനുവരി 2011 (UTC)[മറുപടി]

എഴുതി ചേർത്തിട്ടുണ്ട്. --രാജേഷ് ഉണുപ്പള്ളി 07:48, 1 ജൂൺ 2011 (UTC)[മറുപടി]

നൂറ്റെട്ട് ശിവാലയങ്ങൾ ഇന്നു തീർത്തു, പക്ഷേ ലേഖനം പലതും കൂടുതൽ ഭംഗിയാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ആധികാരികതയുടെ വെളിച്ചവും വേണമല്ലോ.... അതിനുള്ള ശ്രമമാവാം ഇനി. --രാജേഷ് ഉണുപ്പള്ളി 07:41, 1 ജൂൺ 2011 (UTC)[മറുപടി]

108 shiva temples എന്ന പേരിൽ ഒരുപാട് ക്ഷേത്രങ്ങൾ കാണുന്നു[തിരുത്തുക]

ഇംഗ്ലീഷ് വികിയിൽ 108 shiva temples എന്ന് സെർച്ച്‌ ചെയ്‌താൽ ഒരുപാട് ക്ഷേത്രങ്ങൾ കാണുന്നു, http://en.wikipedia.org/w/index.php?title=Special:Search&limit=20&offset=20&redirs=1&profile=default&search=108+shiva+temples ഓരോ പ്രദേശത്തും ഇതുപോലെ 108 ക്ഷേത്രങ്ങൾ നിർമിചിട്ടുണ്ടോ ? Ashok.tcr (സംവാദം) 11:45, 8 ഏപ്രിൽ 2012 (UTC)[മറുപടി]

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ (പഴയ മലയാളമായിരിക്കാം) ഉൾപ്പെടുന്ന പ്രദേശത്തെ 108 ശിവക്ഷേത്രങ്ങളെ മാത്രമെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നുള്ളു. അജ്ഞാതനായ കവി രചിച്ച സന്ധ്യാനാമ കീർത്തനമാണ് ഇത്. ആഴ്വാർമാരുടെ 108 തിരുപ്പതികൾ പോലെ 108 ശിവാലങ്ങൾ. --രാജേഷ് ഉണുപ്പള്ളി Talk‍ 16:53, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം[തിരുത്തുക]

ടേബിളിൽ ഇതിന്റെ ആവർത്തനം കാണുന്നു. കോപ്പി-പേസ്റ്റ് ചെയ്തപ്പോളോ മറ്റോ മാറിപ്പോയതാണോയെന്ന് കരുതിയത്കൊണ്ട് തിരുത്തിയില്ല. അത്പോലെ, അതിലൊരെണ്ണത്തിൽ ചെറുവത്തൂരിന്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്.--കുമാർ വൈക്കം (സംവാദം) 15:23, 12 ഏപ്രിൽ 2013 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്, സജക്ഷനു നന്ദി കുമാർ, --രാജേഷ് ഉണുപ്പള്ളി Talk‍ 08:10, 17 ഏപ്രിൽ 2013 (UTC)[മറുപടി]

തിരുവാലൂർ മഹാദേവ ക്ഷേത്രം[തിരുത്തുക]

തിരുവാലൂർ മഹാദേവ ക്ഷേത്രം തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലല്ല, എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ എന്ന ഗ്രാമത്തിലാണ്. കൊടുങ്ങല്ലൂരിലുള്ളത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രമാണ്.ബിപിൻ (സംവാദം) 03:59, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]

float--രാജേഷ് ഉണുപ്പള്ളി Talk‍ 04:58, 11 മേയ് 2014 (UTC)[മറുപടി]

ചേർത്തല, പഴയന്നൂർ, വൈറ്റില, ആലത്തൂർ[തിരുത്തുക]

ശിവാലയനാമസ്തോത്രത്തിൽ 'ചേർത്തല' എന്ന് രണ്ടുഭാഗങ്ങളായി കാണുന്നുണ്ടല്ലോ. കൂടാതെ, വേലോർവട്ടം ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠകളുണ്ടെന്നും പറയുന്നു. അപ്പോൾ ഈ രണ്ടു ശിവന്മാരെയാണോ രണ്ടാക്കി കാണിച്ചിരിയ്ക്കുന്നത്? പിന്നെ, 'പഴയന്നൂർ' എന്ന് കാണിയ്ക്കുന്നത് പഴയന്നൂരിനടുത്ത് കൊണ്ടാഴിയിയിലുള്ള തൃത്തംതളി ശിവപാർവ്വതീക്ഷേത്രത്തെയാണ്. എന്നാൽ, പ്രസിദ്ധമായ പഴയന്നൂർ ഭഗവതിക്ഷേത്രത്തിനടുത്ത് ഒരു ചെറിയ ശിവക്ഷേത്രമുള്ളതായി ഞാൻ അറിയാനിടയായി (അവിടെ പോയിട്ടില്ല). അതാണ് നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ടതെന്ന് ഉറപ്പാണ്. കൂടാതെ, വൈറ്റില എന്നതിന് കൂടുതൽ ചേർന്നത് അവിടെയുള്ള ശിവ-സുബ്രഹ്മണ്യക്ഷേത്രമാണെന്നും (കേട്ടറിഞ്ഞതാണ്, പോയിട്ടില്ല) തോന്നുന്നു. ആലത്തൂർ എന്ന് കാണിച്ചിരിയ്ക്കുന്ന സ്ഥലം, വാസ്തവത്തിൽ ആലത്തൂരിൽ നിന്ന് ഏറെ ദൂരെയാണ്.