സംവാദം:നീലംപേരൂർ പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പടയണി എന്നൊരു ലേഖനത്തിൽ കവിഞ്ഞ് പ്രാധാന്യം നീലം‌പേരൂർ പടയണിക്കുണ്ടോ? --ചള്ളിയാൻ ♫ ♫ 16:17, 1 മാർച്ച് 2009 (UTC)

പടയണി എന്ന ലേഖനത്തിൽ കവിഞ്ഞ് പ്രാധാന്യം നീലം‌പേരൂർ പടയണിക്കുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം. പടയണി എന്ന ലേഖനത്തിൽ ഇനിയും തിരുത്തുകൾ വേണം. കൂടാതെ നീലം‌പേരൂർ പടയണിയുടെ ഒരു ലിങ്ക് കൂടി ചേർക്കുകയും വേണം. പടയണി നേരിൽ കണ്ടിട്ടുള്ളവരാണെങ്കിൽ ഒരു കാര്യം ശരിക്കും മനസ്സിലാകും നിറങ്ങളുടെ സംഗമം ആണ് പടയണി. മറ്റു പടയണികളിൽ ക്രിത്രിമ നിറങ്ങളാണു ഉപയൊഗിച്ചിരിക്കുന്നതെങ്കിൽ നീലം‌പേരൂർ പടയണിയിൽ പ്രക്രിതയിലുള്ള നിറങ്ങൾ അതുപോലെ തന്നെ ഉപയോഗിച്ചിട്ടുൺട്. പടയണയിലെ പൊതുവായ നിറങ്ങൾ പച്ച, ചുവപ്പ്, വെള്ള, കറുപ്പ് എന്നിവയാണല്ലൊ. താമരയിലയുടെ പച്ചയും ചെത്തിപ്പൂവിന്റെ ചുവപ്പും വാഴപ്പോളയുടെ വെളുപ്പുമാണു നീലം‌പേരൂർ പടയണിയുടെ പ്രധാന ആകർഷണം.

നീലം‌പേരൂർ പടയണിയെക്കുറിച്ച് പ്രശസ്ത സാംസ്കാരിക നായകൻ കടമ്മനിട്ട വാസുദേവൻ പിള്ള മനോരമയിൽ എഴുതിയ ലേഖനത്തിൽ പരാമറ്ശിച്ചത് പടയണിയുടെ തുടക്കം നീലം‌പേരൂരിൽ നിന്നാണെന്നാണു. --നീലം‌പേരൂർ


തൽക്കാലം ഇതു പടയണി എന്ന ലേഖനത്തിന്റെ ഉപവിഭാഗമായി ചേർത്ത്, തനിയെ നില്ക്കാനുള്ള ഉള്ളടക്കമാകുമ്പോൾ വിടർത്തി വേറെ ലേഖനമാക്കിയാൽ മതി. --Shiju Alex|ഷിജു അലക്സ് 18:40, 2 മാർച്ച് 2009 (UTC)

ഈ താളിലെ ഉപവിഭാഗങ്ങൾ വിപുലീകരിച്ചാൽ തനിയേ നിർത്താമെന്നാണ്‌ എന്റെ അഭിപ്രായം. w:en:Patayani എന്ന ലേഖനത്തിൽ കടമ്മനിട്ടയിലെ പടയണിയെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്, എന്നാൽ w:en:Neelamperoor_Palli_Bhagavathi_Temple എന്ന ലേഖനത്തിൽ നീലം‌പേരൂർ പടയണിയെക്കുറിച്ചുള്ള വിവരങ്ങൾ കാണുന്നുണ്ട് - (2 ലേഖനങ്ങളിലും റഫറൻസുകൾ ഇല്ല)- --ഷാജി 22:43, 2 മാർച്ച് 2009 (UTC)

ശൂന്യതലക്കെട്ടുകൾ ഉണ്ടാക്കിയിടരുതു് എന്നൊരു അപ്രഖ്യാപിത നയം നമുക്കുണ്ടു് എന്നതു് ഓർക്കുക. ഉള്ളടക്കം ഇല്ലാത്തിടത്തോളം കാലം പടയണി എന്ന ലേഖനത്തിന്റെ ഭാഗമായി ഇതു നിലനിർത്തുന്നതിൽ എന്താണു് കുഴപ്പം എന്നു മനസ്സിലാവുന്നില്ല. ഇനി ലോകം നാളെ വല്ലതും അവസാനിക്കുകയാണോ? അതിനു മുൻപു് ഇതു തനിയെ ഒരു ലെഖനമായി നിൽക്കണം എന്ന് ഉണ്ടോ?--Shiju Alex|ഷിജു അലക്സ് 02:15, 3 മാർച്ച് 2009 (UTC)

ശൂന്യതലക്കെട്ടുകൾ അറിഞ്ഞുകൊണ്ട് ഉൺടാക്കിയതല്ല. തലക്കെട്ടു കാണുമ്പോഴെങ്കിലും അത് പൂർത്തീകരിക്കണമെന്നു അന്നാട്ടുകാർക്കെങ്കിലും തോന്നുമല്ലൊ എന്നു വിചാരിച്ചാണു. എന്റെ സമയപരിധി മൂലം എനിക്ക് ഇന്നത് സാധിച്ചില്ല എന്നത് നേരു തന്നെ. പക്ഷെ 2 ദിവസത്തിനുള്ളീൽ തന്നെ അത് പൂർത്തീകരിക്കാമെന്നു എനിക്ക് വിശ്വാസമുൺട്. --നീലം‌പേരൂർ
ഇപ്രാവശ്യത്തെ പടയണി കാണാൻ വരണമെന്നുണ്ട്. കുറച്ച് പടം പിടുത്തവും ആവാമല്ലോ. എന്നാണെന്നുള്ളത് അറിയിക്കുമോ? --ചള്ളിയാൻ ♫ ♫ 06:38, 6 മാർച്ച് 2009 (UTC)
ഇപ്രാവശ്യത്തെ പടയണി സെപ്റ്റംബർ 18നു ആണ്. തീർച്ചയായും വരിക. ഞാനും നാട്ടിലുൺടാവും. വരുന്നതിനു 2,3, ദിവസം മുമ്പ് ഒരു ഇമെയിൽ അയക്കുക. പിന്നെ പടയണി എന്ന താളിൽ നീലം‌പേരൂർ പടയണിയുടെകണ്ണീകൂടി കൊടുത്തിരുന്നെങ്കിൽ നന്നായേനെ. അതുപോലെ നീലം‌പേരൂർ പടയണി കന്നിമാസത്തിൽ മാത്രമല്ല. ചിലപ്പോൾ ചിങ്ങ മാസത്തിലും വരാം. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം ചിങ്ങമോ കന്നിയൊ എതായാലും അന്നാണു പൂരം. ‌--- ശ്രീകുമാർ 16:28, 6 മാർച്ച് 2009 (UTC)
"ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നിൽ മഹാദേവൻറെ ഭൂതഗണങ്ങൾ കോലങ്ങൾ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് ഹിന്ദുമതവുമായി ബന്ധപ്പെട്ട ഐതിഹ്യം." വെബ്ദുനിയായിലെ ഈ ഭാഗം തെറ്റാണു. അതെഴുതിയ ലേഖകൻ വേണ്ടത്രെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാവില്ല. ഒരു നീലംപേരൂർകാരനായ എന്റെ കൊച്ചിലെ മുതലെയുള്ള കേട്ടറിവു, പാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ പാഞ്ചാലി ആവശ്യപ്പെട്ട പ്രകാരം കല്യാണസൗഗന്ദികമെന്ന പൂവ് പറിക്കാൻ മാനസസരോവരത്തിൽ പോകുകയും അവിടെകണ്ട കാഴ്ചകൾ വർണ്ണീക്കുകയും ചെയ്യുന്ന രീതികളും മറ്റും ഈ പടയണിയിലെ പാട്ടുകളിലും ചടങ്ങുകളിലും കോലങ്ങളിലും കാണാം. വേണ്ടത്ര അവലംബം ഇല്ലാത്തത് കൊണ്ടാണു ഞാൻ ആ ഭാഗം ഒഴിവാക്കിയതും. ഇതു ആ രീതിയിൽ പൂർത്തിയാക്കാൻ ചള്ളിയാന്റെ സേവനം ക്ഷണിച്ചുകൊള്ളൂന്നു. ശ്രീകുമാർ 22:12, 6 മാർച്ച് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നീലംപേരൂർ_പടയണി&oldid=673500" എന്ന താളിൽനിന്ന് ശേഖരിച്ചത്