സംവാദം:നിലമ്പൂർ പാട്ടുത്സവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രം‍ എന്നാക്കി ഈ താളിന്റെ പേര് മാറ്റുകയല്ലേ നല്ലത് ? പാട്ടുത്സവത്തിന് ഒരു സ്വതന്ത്ര താളായി നിൽക്കാനും വികസിക്കാനും സാദ്ധ്യതയുണ്ടോ ? പാട്ടുത്സവം എന്നത് ക്ഷേത്രത്തെ കുറിച്ചുള്ള താളിലെ ഒരു ഉപതലക്കെട്ടായി നൽകി അതിന്റെ വിശദാംശങ്ങൾ കൊടുത്താലും സെർച്ചിലും മറ്റും കിട്ടും. ഈ താളിന്റെ തലക്കെട്ട് ക്ഷേത്രത്തിന്റെ തലക്കെട്ടാക്കി മാറ്റി, ക്ഷേത്രത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ചേർത്താലും മതി. --Adv.tksujith (സംവാദം) 00:01, 16 ഡിസംബർ 2015 (UTC)[മറുപടി]

പാട്ടുത്സവത്തിന് ഒരു സ്വതന്ത്ര താളായി നിൽക്കാനും വികസിക്കാനും സാദ്ധ്യതയുണ്ടെന്നാണ് തോന്നുന്നത്.കാരണം വർഷം തോറും നഗരസഭ ഇത് വിപുലമായി തന്നെ നിലമ്പൂർ പാട്ടുത്സവമെന്ന പേരിൽ വിവിധ പരിപാടികൾ നടത്താറുമുണ്ട്.മുസ്ലിം പള്ളികളോട് അനുബന്ധിച്ച് നടത്തുന്ന നേർച്ചകളെ പള്ളികളുടെ താളാക്കിയിട്ടാണോ ചെയ്യാറുള്ളത്. ?സെർച്ച് വരാൻ സാധ്യതയുള്ളത് നിലമ്പൂർ പാട്ടുത്സവത്തിന് തന്നെയല്ലേ? --ഉപയോക്താവ്:Akbarali (സംവാദം) 10:53, 16 ഡിസംബർ 2015 (UTC)[മറുപടി]

സ്വതന്ത്രമായി നിൽക്കാനാകും എന്ന് ഉറപ്പുണ്ടെങ്കിൽ അങ്ങനെ ആവുന്നതിൽ തെറ്റില്ല. പക്ഷേ, മുനിസിപ്പാലിറ്റി കുറേ പരിപാടികൾ അവിടെ സംഘടിപ്പിക്കുന്നുണ്ട് എന്നത് ഒരു കാരണമല്ല. ഈ ചടങ്ങിന് / ആചാരത്തിന് / ഉത്സവത്തിന് എന്തെങ്കിലും ചരിത്രപരമോ വിജ്ഞാനപ്രദമോ ഒക്കെയോ ഉള്ള പ്രാധാന്യം ഉണ്ടാവണം. വിക്കിപീഡിയ:ശ്രദ്ധേയത/സംഭവങ്ങൾ എന്ന താൾ ഒന്ന് വായിക്കുക. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് താളിന് ക്ഷേത്രം എന്ന രൂപത്തിൽ വികസിക്കാനേ സ്കോപ്പുള്ളു എന്ന് തോന്നുന്നു. അത്തരം ഒരു താൾ ഇല്ലതാനും. --Adv.tksujith (സംവാദം) 23:59, 16 ഡിസംബർ 2015 (UTC)[മറുപടി]