സംവാദം:നിത്യരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൂടുതൽ ഉദ്ധരണികളും തെളിവുകളും ചേർക്കുന്നതാണ് --Sijo Varghese, Maikave 12:45, 6 ഡിസംബർ 2010 (UTC)

പ്രധാന മതഗ്രന്ഥങ്ങളുടെയെല്ലാം സംഗ്രഹം. എന്നതിനു പകരം സെമിറ്റിക് മതഗ്രന്ഥങ്ങളുടെ എന്നാക്കേണ്ടേ? --Vssun (സുനിൽ) 02:44, 7 ഡിസംബർ 2010 (UTC)
നിർദ്ദേശിച്ച മാറ്റം വരുത്തിയിട്ടുണ്ട്.--Sijo Varghese, Maikave 06:25, 7 ഡിസംബർ 2010 (UTC)

നിത്യരക്ഷയെക്കുറിച്ചുള്ള ക്രിസ്തുമതത്തിന്റെ വീക്ഷണം, ഇത്ര വിശദീകരിക്കേണ്ടതുണ്ടോ? അത് വിജ്ഞാനകോശത്തിന്റെ ധർമ്മമാണോ? --Vssun (സുനിൽ) 06:53, 7 ഡിസംബർ 2010 (UTC)

ഇംഗ്ളീഷ് പതിപ്പിൽ നൽകിയിരിക്കുന്നതുപോലെ വിഷയം വിശാലമാക്കിയിട്ടില്ല എന്ന് ശ്രദ്ധിക്കുമല്ലോ. --Sijo Varghese, Maikave 08:08, 7 ഡിസംബർ 2010 (UTC)

http://en.wikipedia.org/wiki/Salvation http://en.wikipedia.org/wiki/Eternal_life#Christianity

"മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും അത് സ്വർഗ്ഗത്തിലാണെങ്കിൽ നിത്യരക്ഷയും നരകത്തിലാണെങ്കിൽ നിത്യശിക്ഷയും എന്നാണ് സെമിറ്റിക് മതഗ്രന്ഥങ്ങളുടെ സംഗ്രഹം"
സെമിറ്റിക് മതഗ്രന്ഥങ്ങളുടെ "സംഗ്രഹം" ഇപ്പറഞ്ഞതൊന്നുമല്ല. ആ മതങ്ങൾക്കിടയിലെ ഏറ്റവും പുരാതനവും ബൃഹത്തുമായ ഗ്രന്ഥപാരമ്പര്യം, നമ്മൾ സാധാരണ ഒഴുക്കൻ മട്ടിൽ പഴയ നിയമം എന്നു പറയുന്ന ഹീബ്രൂ ബൈബിളാണ്. അതിൽ മരണാനന്തര ജീവിതം എന്നൊരു പരിപടിയേ ഇല്ല. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന നിലപടാണ് അതിൽ ഉള്ളത്. ഹീബ്രൂ ബൈബിളിലെ വാഗ്ദാനങ്ങളൊക്കെ ഈലോകത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു. ക്രിസ്തുവർഷാരംഭത്തിനടുത്ത് ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ മാത്രമാണ് മരണശേഷമുള്ള ജീവിതത്തിന്റെ കാര്യം ചെറിയ തോതിൽ കടന്നു വരുന്നത്. ആ ഗ്രന്ഥങ്ങളെ യഹൂദരും, ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗവും വേദഗ്രന്ഥങ്ങളായി മാനിക്കുന്നുമില്ല.
പിന്നെ, രക്ഷയും ശിക്ഷയും ഉണ്ടെന്നു പറയുമ്പോൾ, ലേഖനത്തിന് നിത്യവിധി എന്ന പേരല്ലേ ചേരുക?Georgekutty 14:46, 8 ഡിസംബർ 2010 (UTC)


പുതിയ നിയമത്തിൽ മാത്രമല്ല, പഴയനിയമത്തിലും മരണാനന്തര ജീവിതത്തെക്കുറിച്ചും നിത്യശിക്ഷയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ബൈബിളിൽനിന്ന് തെളിവുകൾ നൽകാൻ തയ്യാറാണ്.) ബൈബിളിലെ അടിസ്ഥാന സത്യങ്ങളെക്കുറിച്ചെങ്കിലും അറിവുള്ളവർ അതിനെക്കുറിച്ച് ആധികാരികമായി എഴുതുന്നതല്ലേ അഭികാമ്യം.
"സാധാരണ ഒഴുക്കൻ മട്ടിൽ പഴയ നിയമം എന്നു പറയുന്നതിൽ മരണാനന്തര ജീവിതം എന്നൊരു പരിപടിയേ ഇല്ല. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന നിലപടാണ് അതിൽ ഉള്ളത്. ഹീബ്രൂ ബൈബിളിലെ വാഗ്ദാനങ്ങളൊക്കെ ഈലോകത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു. ക്രിസ്തുവർഷാരംഭത്തിനടുത്ത് ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ മാത്രമാണ് മരണശേഷമുള്ള ജീവിതത്തിന്റെ കാര്യം ചെറിയ തോതിൽ കടന്നു വരുന്നത്. ആ ഗ്രന്ഥങ്ങളെ യഹൂദരും, ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗവും വേദഗ്രന്ഥങ്ങളായി മാനിക്കുന്നുമില്ല"
ഇത്തരം ആനമണ്ടത്തരങ്ങൾ ഒരു സമൂഹത്തിന്റെ ആധികാരിക പ്രമാണമായി കുറിച്ചുവെയ്ക്കുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയക്ക് കളങ്കം ആയിരിക്കും. ലേഖകന്റെ സകല ക്രൈസ്തവ ലേഖനങ്ങളും സംശയ ദൃഷ്ടിയോടെയേ വീക്ഷിക്കപ്പെടുകയുള്ളു എന്നതും വിസ്മരിക്കരുത്. കൂടാതെ, ഭൂരിഭാഗം ക്രൈസ്തവസഭകളും വിശ്വാസികളും പൊതുവായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കുതന്നെയല്ലേ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ലേഖനത്തിൽ പ്രധാന്യം ലഭിക്കേണ്ടത്. എതിർ അഭിപ്രയങ്ങൾ മറ്റൊരു ശീർഷകത്തിനടിയിൽ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി കൊടുക്കുന്നതാകും ന്യായമായും ശരി എന്നതാണ് എന്റെ അഭിപ്രായം.
നിഗൂഡ ലക്ഷ്യങ്ങളോടെ വിക്കിപീഡിയയയിൽ ക്രൈസ്തവ പണ്ഡിതരായി ചമയുന്നവർ ഒഴുക്കൻമട്ടിൽ എന്തെങ്കിലും പറയുന്നതും, ബൈബിൾ വിമർശകരുടെയും ഉദാരവാദികളായ ക്രൈസ്തവ എഴുത്തുകാരുടെയും ഗ്രന്ഥങ്ങൾ മാത്രം അവലംബിക്കുന്നതും ഭൂരിപക്ഷം ക്രൈസ്തവ സഭകളും ക്രിസ്ത്യാനികളായി പരിഗണിച്ചിട്ടില്ലാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള ചെറുസമൂഹത്തിന്റെ അഭിപ്രായങ്ങൾക്ക് ഹിമാലയൻ പ്രാധാന്യം നൽകുന്നതും യുക്തിക്ക് നിരക്കുന്നതല്ല. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന ലളിതമായ കാഴ്ചപ്പാട് പുലർത്തുന്നവരാണ് പൊതുസമൂഹം എന്നതും വിസ്മരിക്കാൻ കഴിയില്ലല്ലോ.
ക്രൈസ്തവം എന്ന ഹോം പേജിലുള്ള നിത്യരക്ഷ എന്ന അപൂർണ്ണമായ ലേഖനത്തിന് മറ്റ് പേര് കൊടുക്കുന്നത് ഉചിതമാണോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:43, 9 ഡിസംബർ 2010 (UTC)


ലേഖനത്തിൽ ആവശ്യത്തിലേറെ ബൈബിൾ വാക്യങ്ങൾ അവലംബം ആയി കൊടുത്തിരിക്കുന്നുവോ എന്നൊരു സംശയം. ഉദാഹരണത്തിന് 'സ്വർഗ്ഗാരോഹണം ചെയ്തു' എന്നതിന് ഈ ലേഖനത്തിൽ ഒരു അവലംബം(അതും 8 വാക്യങ്ങൾ) ആവശ്യമുണ്ടോ?
എന്തായാലും 'ദൈവവചനം വ്യക്തമാക്കുന്നു' ,'ബൈബിൾ പ്രഖ്യാപിക്കുന്നത്' തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം..
മറ്റൊരു കാര്യം, 'ദൈവീക ത്രിത്വത്തിലെ മൂന്നാമനായ പുത്രൻ' എന്നുള്ളതു ശരിയല്ല. ത്രിത്വത്തിൽ രണ്ടാമനാണ് പുത്രൻ - Johnchacks 18:33, 8 ഡിസംബർ 2010 (UTC)

ഇനിയും ഒരുപാട് അവലംബങ്ങൾ ചേർക്കേണ്ടിവരും എന്നാണല്ലോ മുകളിലത്തെ സംവാദം സൂചിപ്പിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനാണ് പുത്രൻ. വളരെ നന്ദി, വീണുകിട്ടുന്ന സമയങ്ങളിൽ കുത്തിക്കുറിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ഗുരുതരമായ തെറ്റുകൾ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ നേരിട്ട് തിരുത്തുവാൻ ശ്രമിക്കുമല്ലോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:55, 9 ഡിസംബർ 2010 (UTC)

ഹീബ്രൂ ബൈബിളിൽ മരണാനന്തര ജീവിതത്തിന്റെ വാഗ്ദാനം ഇല്ലെന്ന് നിഷ്പക്ഷബുദ്ധിയോടെ അതു വായിക്കുന്ന ആരും സമ്മതിക്കും. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന മട്ടിലുള്ള വാക്യങ്ങൾ പലയിടത്തുമുണ്ടു താനും. ചില ഉദാഹരണങ്ങൾ ഇതാ: സങ്കീർത്തനം 6:5; 30:9; 88:10-12, 115:17; ഏശയ്യായുടെ പുസ്തകം 38:18; ഇയ്യോബിന്റെ പുസ്തകം 10:21-22. വെറുതേ, "ആനമണ്ടത്തരം", "നിഗൂഢലക്ഷ്യം", എന്നൊക്കെ എഴുതിയാൽ പോര.Georgekutty 09:22, 9 ഡിസംബർ 2010 (UTC)


ക്രൈസ്തവ സഭകളുടെ വിശ്വാസത്തെക്കുറിച്ച് ക്രിസ്ത്യാനികൾ ആരെങ്കിലും എഴുതട്ടെ എന്ന് വയ്ക്കരുതോ. താങ്കൾക്ക് വിമർശനമായി ചേർത്ത് എഴുതുവാനുള്ള സ്വാതന്ത്യ്രം ഉണ്ടല്ലോ? താങ്കളുടെ നിഷ്പക്ഷ ബുദ്ധിയുടെ 'പച്ച'പ്പ് തെളിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട്. അത്തരം ഒരു വേദിയ്ക്ക് പറ്റിയ സ്ഥലമല്ല ഇത് എന്ന് തോന്നുന്നു. സംവാദത്തിന് നമുക്ക് മറ്റൊരു സമയം നിശ്ചയിക്കാം. ഇംഗ്ളീഷ് പതിപ്പിന്റെ സ്റാൻഡേർഡിൽ മലയാളത്തെ എത്തിക്കാൻ ഇത്തരം നിഷ്പക്ഷ ബുദ്ധിക്കാരുടെ അതിബുദ്ധി തടസ്സമാകുമെന്ന് തീർച്ച. സ്വന്തം വ്യക്തിത്വം മറയ്ക്കുന്നവരിൽ നിന്നും ഇതിലധികമൊന്നും പ്രതീക്ഷിക്കുന്നുമില്ല. ക്രൈസ്തവനായി ഭാവിച്ച് ക്രിസ്ത്യാനികൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ ഔദ്യോഗിക പരിവേഷം നൽകി എഴുതുമ്പോൾ ആനമണ്ടത്തരങ്ങൾ ഒത്തിരി കടന്നുകൂടും. വായനക്കാരിൽ സംശയത്തിന്റെ വിഷവിത്ത് പാകുവാൻ താങ്കൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്.

വ്യക്തമായി എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വേണം അവ്യക്തമായ ഭാഗങ്ങൾ വ്യാഖ്യാനിക്കേണ്ടത് എന്നതാണ് ഏതൊരു ഗ്രന്ഥ വ്യാഖ്യാനത്തിന്റെയും അടിസ്ഥാന പ്രമാണം. ദാനീയേൽ 12:2 - നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. യെശയ്യാ 26:19 - നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ. സഭാപ്രസംഗി 12:14 - ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ. തെസ്സലൊനീക്യർ 1 4:14 - യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കൊരിന്ത്യർ 2 5:10 - അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. പ്രവൃത്തികൾ 17:31 - താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.-- സിജോ വർഗ്ഗീസ്, മൈക്കാവ് 10:22, 9 ഡിസംബർ 2010 (UTC)

സിജോ, ദയവായി അനാവശ്യമായ വ്യക്തിഹത്യ അവസാനിപ്പിക്കുക. --Vssun (സുനിൽ) 11:17, 9 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നിത്യരക്ഷ&oldid=866493" എന്ന താളിൽനിന്ന് ശേഖരിച്ചത്