സംവാദം:നിക്കോസ് കസൻ‌ദ്സക്കിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാ‍രൻ എന്നത് അവലംബത്തിലില്ലല്ലോ.. പ്രധാനപ്പെട്ടവരിലൊരാൾ എന്നല്ലേ? --Vssun 14:54, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തലക്കെട്ടിലെ കസൻ‌ദ്സക്കിസ് എന്നത്, കസന്ദ്സക്കിസ് എന്നോ കസന്ത്സക്കിസ് എന്ന രീതിയിലോ ലളിതമാക്കിക്കൂടേ? അതല്ല, ഉച്ചാരണത്തിൽ ൻ മുഴച്ചുനിൽക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ തലക്കെട്ടായാലും മതി. --Vssun 15:00, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

"ഏറ്റവും പ്രധാനപ്പെട്ടതും", തലക്കെട്ടും[തിരുത്തുക]

ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ "ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനും ചിന്തകനും" എന്നാണ്‌(arguably the most important and most translated Greek writer and philosopher of the 20th century). അതാണ്‌ ശരിയും എന്നാണ്‌ എനിക്കും തോന്നുന്നത്.

തലക്കെട്ടിന്റെ കാര്യം എനിക്കു നിശ്ചയമില്ല. അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് കസൻ‌ദ്സക്കിസ് എഴുതിയ "ദൈവത്തിന്റെ നിസ്വൻ" (God's Pauper) എന്ന പ്രസിദ്ധരചനയുടെ മലയാളം പരിഭാഷ ഈയിടെ വായിച്ചപ്പോഴാണ്‌ അദ്ദേഹത്തെക്കുറിച്ച് മലയാളം വിക്കിയിൽ ലേഖനമില്ല എന്നു ഞാൻ ശ്രദ്ധിച്ചതും ഈ ലേഖനം തുടങ്ങിയതും. ആ മലയാളം പരിഭാഷയിൽ മുലരചന എഴുതിയ ആളിന്റെ പേരു കൊടുത്തിരിക്കുന്നത് ഞാൻ കൊടുത്തിരിക്കുന്നതു പോലെയാണ്‌. എം.ലീലാവതിയുടെ അവതാരികയും, കെ.പി.അപ്പന്റെ ഉപോദ്ഘാതവും, ഒ.വി. വിജയൻ, ഒ.എൻ.വി.കുറുപ്പ്, എം.കെ.സാനു, സുഗതകുമാരി തുടങ്ങിയവരുടെ ആസ്വാദനങ്ങളുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ആ പരിഭാഷയിൽ എല്ലായിടത്തും "കസൻ‌ദ്സക്കിസ്" എന്നാണ്‌ എഴുതിക്കാണുന്നത്. Georgekutty 01:17, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

float --Vssun 04:57, 17 ഫെബ്രുവരി 2010 (UTC)[മറുപടി]