സംവാദം:നറുനീണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്റെ നാട്ടിൽ‌ ഇതിന് നന്നാ'രി' എന്നാണ് പറയാറ്, ഇനി അതുതന്നെയാണോ ഇത് എന്ന് ഉറപ്പില്ല. നന്നാരി സർ‌ബത്ത് ഉണ്ടാക്കുന്നത് ഇതിൽ‌ നിന്നല്ലേ..

Baib 19:28, 21 ഒക്ടോബർ 2007 (UTC)[reply]

മലപ്പുറം ജില്ലയിൽ നന്നാരിയുണ്ട്,നന്നാറി ഇല്ല,അതോ സംഭാവന നൽകിയ ആളിൻറെ കംപ്യൂട്ടറിൽ ‘ര’ഇല്ലേ? ‘ൻറെ’ യുടെ പേരിൽ അടി നടത്തിയ ‘സിസൊപ്’ആണോ ആൾ Sidheeq 00:10, 24 ഒക്ടോബർ 2007 (UTC)

സിദ്ദിഖേ, കുറച്ചുകൂടി മാന്യമായി സംസാരിക്കണം--ജ്യോതിസ് 00:37, 24 ഒക്ടോബർ 2007 (UTC)[reply]

ലേഖനം അപൂർണ്ണമാണ് പക്ഷേ വൃത്തിയാക്കണം എന്ന് തോന്നുന്നില്ല Dhruvarahjs 10:54, 24 ഒക്ടോബർ 2007 (UTC)[reply]

തിരുവനന്തപരത്ത് ഇതിനെ നറുനീണ്ടി എന്നാണ്‌ പറയുന്നത്.--സുഗീഷ് 11:03, 24 ഒക്ടോബർ 2007 (UTC)[reply]

എന്തായാലും നമുക്കിത് പൂർണ്ണമാക്കാൻ ശ്രമിക്കാം നറുനീണ്ടിയിൽ നിന്നൊരു REDIRECT കൊടുക്കാമല്ലോ.. Dhruvarahjs 11:10, 24 ഒക്ടോബർ 2007 (UTC)[reply]

മാഷെന്മാരെ, ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രം എന്തിൻറേതാണ്‌. അല്പം വിശദമാക്കിയാൽ കൊള്ളാമായിരുന്നു.--സുഗീഷ് 11:32, 24 ഒക്ടോബർ 2007 (UTC)[reply]

ചിത്രത്തിലും വര്ഗ്ഗീകരണത്തിലും തെറ്റ് സംഭവിച്ചു ക്ഷമിക്കുക തിരുത്തിയിട്ടിണ്ട്. Dhruvarahjs 11:58, 24 ഒക്ടോബർ 2007 (UTC)[reply]

നറുനീണ്ടി എന്നാണ്‌ മദ്ധ്യകേരളത്തിലും ഉപയോഗിക്കുന്നത്.. --Vssun 18:29, 28 ഒക്ടോബർ 2007 (UTC)[reply]

ഇതൊരു കുറ്റിച്ചെടിയാണോ ?Mohanpn 01:27, 29 ഒക്ടോബർ 2007 (UTC)[reply]

'ശരിക്കുള്ള' മലയാളം നറുനീണ്ടി എന്നാണെന്ന് തോന്നുന്നു നന്നാറി തമിഴിലാണ്. Dhruvarahjs 05:47, 29 ഒക്ടോബർ 2007 (UTC)[reply]

എങ്കിൽ നറുനീണ്ടി എന്നു മാറ്റട്ടെ?--Shiju Alex 05:59, 29 ഒക്ടോബർ 2007 (UTC)[reply]

ധൈര്യമായി മാറ്റൂ Dhruvarahjs 09:37, 29 ഒക്ടോബർ 2007 (UTC)[reply]

ലേഖനത്തിൽ നിന്നും കുറ്റിച്ചെടി എന്ന പരാമർശം മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു. കുറ്റിച്ചെടികൾ എന്നാൽ കുറഞ്ഞത് ഒരു മീറ്ററിൽ കൂടുതൽ പൊക്കമുള്ള സസ്യങ്ങളാണ്‌. വള്ളിച്ചെടി എന്നോ മറ്റോ ആക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു. --സുഗീഷ് 10:52, 29 ഒക്ടോബർ 2007 (UTC)[reply]

ഒഔഷധച്ചെടി എന്നെഴുതാം

ശരി മാഷെ, ഔഷധമൂല്യം ഉള്ള സസ്യമാണ്‌ --സുഗീഷ് 11:11, 29 ഒക്ടോബർ 2007 (UTC)[reply]

പക്ഷേ ഇതിനെയൊരു semi-erect shrub എന്നാണ് ഇംഗ്ലീഷ് വിക്കിയിലും മറ്റും പറഞ്ഞിരിക്കുന്നത് Dhruvarahjs 11:49, 29 ഒക്ടോബർ 2007 (UTC)[reply]

മാഷെ, ഭൂമിയിലുള്ള സസ്യങ്ങളെ പ്രധാനമായും വൃക്ഷം, കുറ്റിച്ചെടി, ഓഷധി എന്നിങ്ങനെയാണ്‌ തിരിച്ചിട്ടുള്ളത് എന്ന് ഏതോ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ്‌ കുറ്റിച്ചെടിയല്ല എന്ന് തീർത്ത് പറഞ്ഞത്. കൂടാതെ എന്റെ വീട്ടിലും അതിനു പരിസരങ്ങളിലും ഇത് ധാരാളം ഉണ്ട്. --സുഗീഷ് 12:03, 29 ഒക്ടോബർ 2007 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:നറുനീണ്ടി&oldid=673178" എന്ന താളിൽനിന്ന് ശേഖരിച്ചത്