സംവാദം:നങ്ങ്യാർകുളങ്ങര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ചേർക്കപ്പെട്ടിരിക്കുന്ന ഐതിഹ്യത്തിന്റെ ആധികാരികത (വാസ്തവികതയല്ല) പരിശോധിക്കേണ്ടിയിരിക്കുന്നു. 'കുളങ്ങര' ചേർത്ത് മറ്റനേകം സ്ഥലങ്ങൾ ആലപ്പുഴ ജില്ലയിലും സമീപപ്രദേശങ്ങളിലുമായി ഉള്ളതിനാൽ ഈ കുളംകുത്ത് കഥ കാര്യമായ സംശയം ജനിപ്പിക്കുന്നു. മാത്രമല്ല ഒരു അവലംബവും കൂടാതെ ഐതിഹ്യകഥകൾ വിക്കിയിൽ ചേർക്കുന്നത് സ്വാഗതാർഹമാണോ എന്നും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു നയരൂപീകരണം തന്നെ നടത്തുന്നതിൽ തെറ്റില്ല. ---ജോൺ സി. (സംവാദം) 03:00, 8 ജനുവരി 2013 (UTC)[മറുപടി]

യോജിക്കുന്നു. നാളെ "ഇത് വിക്കിപീഡിയയിൽ പറഞ്ഞിട്ടുള്ളതാണ്" എന്നും പറഞ്ഞായിരിക്കും ആളുകൾ കൊണ്ടാടുക. ഇങ്ങനെ കെട്ടുകഥകളും വിശ്വസിച്ചാലുമില്ലെങ്കിലും മോഡൽ സാധനങ്ങളും അനുവിദിക്കുക വഴി "ഐതിഹ്യമാലയിൽ വരെ ഉണ്ട് " എന്ന് ആളുകൾ പറയാറുള്ളതുപൊലത്തെ ഒരു നിലവാരത്തിലേക്ക് വിക്കിപഡിയപോകുന്ന ലക്ഷണമുണ്ട്. സ്ഥലങ്ങൾ, മതസംബന്ധിയായ കാര്യങ്ങൾ എന്നിവയിലെല്ലാം ഇത്തരം ഐതിഹ്യങ്ങളും കഥകളും ചേർക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം. അല്ലെങ്കിൽ സന്തുലനാവസ്തപാലിച്ച് അവയ്കെതിരായുള്ള വാദമുഖങ്ങളും വിമർശനങ്ങളും ഒരേസമയം ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിക്കണം. എന്തായാലും ഈ ലേഖനഭാഗം ഒന്ന് ട്രിം ചെയ്യണം. അത് ഇപ്പോൾ തന്നെ ചെയ്യുന്നു. --Adv.tksujith (സംവാദം) 01:08, 10 ജനുവരി 2013 (UTC)[മറുപടി]
വളരെ നന്ദി സുജിത്ത് അഭിപ്രായം പങ്കുവെച്ചതിന് . അവലംബമില്ല എങ്കിൽ ഈ വിഭാഗം മുഴുവൻ മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. അവലംബത്തോടെ ചേർക്കട്ടെ. വിക്കിപീഡിയ വിഡ്ഡിയാക്കിയെന്ന് പറയാൻ നാം എന്തിന് ഇടകൊടുക്കണം. ഐതിഹ്യങ്ങളുടെ യുക്തി നോക്കണമെന്നില്ല, പക്ഷേ അങ്ങനെ ഒരു ഐതിഹ്യം പ്രബലമായി നിലനിൽക്കുന്നുണ്ട് എന്നതിന് തീർച്ചയായും അവലംബം വേണം. ---ജോൺ സി. (സംവാദം) 01:12, 10 ജനുവരി 2013 (UTC)[മറുപടി]

ഇപ്പോൾ ഒരു സാധാരണ സ്ഥലത്തെപ്പറ്റിയുള്ള ലേഖനമായിട്ടുണ്ട്. ഇനി ഫലകം മാറ്റാമോ?--Vinayaraj (സംവാദം) 16:57, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

checkY ചെയ്തു --Adv.tksujith (സംവാദം) 17:04, 8 ഫെബ്രുവരി 2013 (UTC)[മറുപടി]