സംവാദം:ദ്വന്ദ്വനക്ഷത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുഗ്മക നക്ഷത്രം എന്നെല്ലാം പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കണോ ?? ദ്വന്ദ്വനക്ഷത്രം എന്നങ്ങു പറഞ്ഞാൽ പോരേ ? --RanjithSiji@itpublic-org-in-Neon 04:09, 13 ജൂലൈ 2009 (UTC)[മറുപടി]

binary star, double star എന്നിങ്ങനെ രണ്ടു്സംഗതികൾ ഉണ്ടു്. രണ്ടും രണ്ടാണു്. അതിനാൽ ഓരോ വാക്കും സൂക്ഷിച്ചു വേണം പരിഭാഷപ്പെടുത്താൻ. double star നാനൂ് യുഗ്മക നക്ഷത്രം യോജിക്കുക എന്നു് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 04:16, 13 ജൂലൈ 2009 (UTC)[മറുപടി]

അയ്യോ യുഗ്മക നക്ഷത്രം എന്നത് എന്റെ പരിഭാഷയൊന്നുമല്ല. സ്കൂളിൽ പഠിക്കുന്ന സമയത്തു വായിച്ച ഒരു ജ്യോതിശാസ്ത്ര പുസ്ത്കത്തിൽ നിന്നുമുള്ളതാണ്‌ തമോഗർത്തങ്ങൾ എന്നോ മറ്റോ ആയിരുന്നു ആ പുസ്തകത്തിന്റെ പേര് അതിൽ ഉപയോഗിച്ചു കണ്ടതിനാലാണ്‌. binary star, double star എന്നിവ തമ്മിലുള്ള വ്യത്യാസം ആദ്യ ഖണ്ഡികയിൽ തന്നെ നൽകിയിട്ടുണ്ടല്ലോ --ജുനൈദ് (സം‌വാദം) 04:20, 13 ജൂലൈ 2009 (UTC)[മറുപടി]

യുഗ്മം എന്നു പോരെ? അതു തന്നെ അർത്ഥം പ്രതിഫലിക്കുന്നുണ്ടല്ലോ? --Anoopan| അനൂപൻ 13:34, 13 ജൂലൈ 2009 (UTC)[മറുപടി]
ഇതിന് യുഗ്മനക്ഷത്രം എന്നു മതി.. ഇരട്ടനക്ഷത്രത്തിന് (ഡബിൾ) ദ്വന്ദനക്ഷത്രമെന്നും പറയാം. --Vssun 15:26, 13 ജൂലൈ 2009 (UTC)[മറുപടി]
ചെയ്തു --ജുനൈദ് (സം‌വാദം) 15:35, 13 ജൂലൈ 2009 (UTC)[മറുപടി]

ശരി നല്ല കാര്യം --Ranjith Siji IT Public Neon 06:24, 14 ജൂലൈ 2009 (UTC)[മറുപടി]

binary star, double star[തിരുത്തുക]

binary star സ്റ്റാറിനാണു് ദ്വന്ദനക്ഷത്രം എന്ന പേരു് കൂടുതൽ യോജിക്കുക. double star ന്റെ കാര്യത്തിൽ രണ്ടു് നക്ഷത്രം ഒന്നിച്ചു കാണുന്നതു് ഉപകരണങ്ങളുടെ പരിമിതി മൂലമോ, ഭൂമിയിൽ നിന്നു് നോക്കുന്നതു് കൊണ്ടോ, നമ്മുടെ തോന്നൽ മൂലമോ ഒക്കെ കൊണ്ടാവാം . (a double star is a pair of stars that appear close to each other in the sky as seen from Earth when viewed through an optical telescope. This can happen either because the pair forms a binary system of stars in mutual orbit, gravitationally bound to each other, or because it is an optical double, a chance alignment of two stars in the sky that lie at different distances). രണ്ടിനും രണ്ടു് വ്യത്യസ്ത ലേഖനങ്ങൾ വേണം. തെറ്റിദ്ധാരനകൾ ഒഴിവാക്കാൻ 2 ലേഖനങ്ങളും ഇപ്പ്പോൾ തന്നെ തുടങ്ങുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാനൂ് നല്ലതു്. --Shiju Alex|ഷിജു അലക്സ് 06:32, 14 ജൂലൈ 2009 (UTC)[മറുപടി]

ഈ ലേഖനം binary star നാണ്. double star ന് ഒരു ലേഖനം വേണം --ജുനൈദ് (സം‌വാദം) 06:58, 14 ജൂലൈ 2009 (UTC)[മറുപടി]

അപ്പോൾ ഈ ലേഖനത്തിന്റെ പേരു് ദ്വന്ദനക്ഷത്രം എന്നാക്കണം. അതെ പോലെ എല്ലാ ശാസ്ത്രലെഖനങ്ങളുടേയും തുടക്കത്തിൽ തന്നെ (നിർവചനത്തിൽ തന്നെ) കറസ്പോണ്ടിങ്ങായ ഇം‌ഗ്ലീഷ് പദം കൊടുക്കണം. --Shiju Alex|ഷിജു അലക്സ് 07:44, 14 ജൂലൈ 2009 (UTC)[മറുപടി]

യുഗ്മനക്ഷത്രം എന്ന് binary star ന് മുൻപേ ഉപയോഗിച്ചതല്ലേ? --ജുനൈദ് (സം‌വാദം) 07:50, 14 ജൂലൈ 2009 (UTC)[മറുപടി]

എവിടെ ഉപയോഗിച്ചു? അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തന്നെ പോപ്പുലർ ശാസ്ത്രപുസ്തകമെഴുത്തുകാർ യാതൊരു ലോജിക്കും ഉപയോഗിക്കാതെ നടത്തിയ ഒരു പരിഭാഷ മാത്രാണു് അതു്. അതു് തെറ്റാണെന്നു് എന്റെ അഭിപ്രായം. കേശവൻ നായരെ പോലുള്ള ചില പുസ്തകമെഴുത്തുകാർ അവർക്കു് തോന്നിയപ്പോലെക്കെ പരിഭാഷകൾ ചെയ്തിട്ടുണ്ടു്. ഓരോ പുസ്തകത്തിലും ഓരോ പരിഭാഷയാകും. യുഗ്മം = ചേർന്നിരിക്കുന്നതു് എന്നതു് കൂടുതൽ ചേരുക double star നാണു്. കാരണം double star ചേർന്നിരിക്കൽ പലപ്പോഴും തോന്നലാണു്. പക്ഷെ binary starന്റെ കാര്യം അങ്ങനല്ല. അതു് അടുത്തടുത്ത നക്ഷത്രങ്ങൾ തന്നെയാണു്.double starനു് കുറച്ചു കൂടി നല്ല വാക്കു് ഇരട്ടനക്ഷത്രം ആണെനു് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 08:01, 14 ജൂലൈ 2009 (UTC)[മറുപടി]
ദൃശ്യദ്വന്ദങ്ങളെന്നും ഇരട്ടനക്ഷത്രങ്ങളെന്നുമാണ്‌ സാധാരണ ശാസ്ത്ര സാഹിത്യ പരിഷത് ഉപയോഗിച്ച് കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം 09:07, 14 ജൂലൈ 2009 (UTC)[മറുപടി]

(എനിക്കീ മലയാള വാക്കുകകളിലൊന്നും വല്യ പിടിയില്ല, ക്ഷമിക്കൂ), യുഗ്മം = ചേന്നിരിക്കുന്നത് എന്നാണ് അർത്ഥമെങ്കിൽ binary star നും ആ വാക്കാല്ലേ യോജിക്കുക, double star എന്നാൽ നമ്മൾ ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒരുമിച്ചുള്ള നക്ഷത്രങ്ങളെകുറിക്കുവാനാണ്‌, അവ ചിലപ്പോൾ binary star തന്നെയായിരിക്കാം അല്ലെങ്കിൽ കാഴ്ച്ചയിൽ അങ്ങനെ കാണപ്പെടൂന്നതുമാകാം ( അതായത് ബന്ധമില്ലാത്ത രണ്ട് അകലങ്ങളിലുള്ള നക്ഷത്രങ്ങൾ കാഴ്ചയിൽ ഒരുമിച്ചു കാണപ്പെടുന്നു എന്നു മാത്രം), അങ്ങനെയെങ്കിൽ ഇരട്ട നക്ഷത്രം എന്നത് double star നു വേണ്ടി ഉപയോഗിക്കാം. binary star ന് യുഗ്മനക്ഷത്രം എന്നോ ദ്വന്ദനക്ഷത്രം എന്നോ ഉപയോഗിക്കാം പോരെ? --ജുനൈദ് (സം‌വാദം) 09:50, 14 ജൂലൈ 2009 (UTC)[മറുപടി]

binary star ന് ദ്വന്ദനക്ഷത്രം എന്നും double star നു് ഇരട്ടനക്ഷത്രം എന്നും ഉപയോഗിച്ചാൽ തൽക്കാലം തെറ്റിദ്ധാരണ ഒഴിവാക്കാം. യുഗ്മനക്ഷത്രം എന്ന വാക്കു് ഞാൻ ഇതു് വരെ എവിടേയും കേട്ടിട്ടില്ല. ആ വാക്കിനു് 2 എന്നതിനേക്കാൾ ചേർന്നിരിക്കുന്നതു് എന്ന വാക്കാണു് ചേരുക. cluster of stars നോ മറ്റോ വേണമെങ്കിൽ യുഗ്മനക്ഷത്രങ്ങൾ എന്നു് പറയാമായിരിക്കും. --Shiju Alex|ഷിജു അലക്സ് 09:57, 14 ജൂലൈ 2009 (UTC)[മറുപടി]

ചെയ്തുകഴിഞ്ഞു --ജുനൈദ് (സം‌വാദം) 10:12, 14 ജൂലൈ 2009 (UTC)[മറുപടി]
ദ്വന്ത്വ അല്ലേ?? പിന്നെ ദൃശ്യ ദ്വന്ത്വമെന്നുദ്ദേശിച്ചത് കാഴ്ചയിൽ മാത്രം ഒരുമിച്ചാണെന്നു തോന്നുന്നത്, ഇരട്ട നക്ഷത്രമെന്നത് ഒരുമിച്ച് സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ. എക്ലിപ്സിങ് ബൈനറിയ്ക്ക് ഗ്രഹണ ജോഡി എന്ന് കണ്ടിട്ടുണ്ട്. എക്ലിപ്സിങ് ബൈനറിയായി കാണണല് ഇവ പരസ്പരം ഭ്രമണം ചെയ്യുന്ന അതേ തലത്തിൽ തന്നെയായിരിക്കണം ഭൂമി. അങ്ങിനെയല്ലേ??--പ്രവീൺ:സംവാദം 05:28, 15 ജൂലൈ 2009 (UTC)[മറുപടി]

ഈ ഖണ്ഡികയിൽ ഇതൊക്കെ നൽകിയിട്ടുണ്ടല്ലോ പോരെ, വിവരണത്തിൽ എന്തെങ്കിലും പിശക്? --ജുനൈദ് (സം‌വാദം) 05:44, 15 ജൂലൈ 2009 (UTC)[മറുപടി]

അവിടെ എന്തോ ഒരു കുഴപ്പം പോലെ തോന്നിയാരുന്നു. വാക്യം വിട്ടുപോയി വായിച്ചതുകൊണ്ടായിരിക്കണം, എന്റെ പിഴ :-(--പ്രവീൺ:സംവാദം 05:51, 15 ജൂലൈ 2009 (UTC)[മറുപടി]
ഇരട്ടനക്ഷത്രം, ദ്വന്ദ്വനക്ഷത്രം തുടങ്ങിയ പേരുകളെല്ലാം binary stars-നാണ് യോജിക്കുക. ഇരട്ടനക്ഷത്രം ഉചിതം. double stars-ന് നക്ഷത്രജോടി എന്ന പേരല്ലേ ചേർച്ച?നക്ഷത്രയുഗ്മവും ആകാം--തച്ചന്റെ മകൻ 10:12, 16 ജൂലൈ 2009 (UTC)[മറുപടി]

ദ്വന്ദ/ദ്വന്ദ്വ[തിരുത്തുക]

ഏതാണ്‌ ശരി? --Vssun 15:11, 15 ജൂലൈ 2009 (UTC) ദ്വന്ദ്വം ശരി.--തച്ചന്റെ മകൻ 10:12, 16 ജൂലൈ 2009 (UTC)[മറുപടി]