സംവാദം:ദേശജം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശ്യം എന്നല്ലാതെ ദേശജം എന്ന വാക്ക് കേട്ടിട്ടില്ല. നവീനസൃഷ്ടിയാണോ?

കുടിശിക (കുടിശ്ശികയല്ലേ?) എന്ന വാക്കിന്റെ ഉദ്ഭവം എങ്ങനെയാ? ദ്രാവിഡത്തിനു പൊതുവായതും മറ്റു ദ്രാവിഡങ്ങളിൽനിന്ന് സ്വീകരിച്ചതുമല്ലാതെ മലയാളത്തിന്‌ സ്വന്തമായവ വളരെ ചുരുങ്ങും. കുറേ പദങ്ങൾക്ക് അർത്ഥ-രൂപഭേദങ്ങൾ വന്നിട്ടുണ്ട്. മലയാളത്തിലെ പരകീയപദങ്ങൾ എന്ന പുസ്തകത്തിൽ പി.എം. ജോസഫ് മലയാളത്തിന്റെ സ്വന്തമാകാവുന്ന ഏതാനും പദങ്ങൾ ഊഹിക്കുന്നുണ്ട്.
പിന്നെ, അർത്ഥശങ്ക ഒഴിവാക്കാൻ തദ്ഭവപദം, തത്സമപദം എന്നിങ്ങനെ ആയിക്കൂടേ? ഇവ രണ്ടും പരകീയപദം(loan words) എന്ന പദത്തിന്റെ അധോനാമങ്ങളാണ്‌.--തച്ചന്റെ മകൻ 19:17, 1 ജൂൺ 2010 (UTC)[മറുപടി]
പണ്ട് വായിച്ച ഓർമയിൽ നിന്ന് എഴുതിയതാ. കുടിശിക/കുടിശ്ശിക എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നറിയില്ല. ഇത് മലയാളത്തിന് സ്വന്തമായ പദം എന്ന രീതിയിലായിരുന്നു ഞാൻ വായിച്ച ഏതോ പുസ്തകത്തിൽ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് ആ വാക്ക് ഓർമവന്നതിനാൽ അതെഴുതി. എനിക്കുറപ്പില്ല. 'ഉറപ്പില്ലാതെ എന്തിനെഴുതി?' എന്ന് ചോദിക്കരുത്. എഴുതിത്തുടങ്ങുക എന്ന നയം സ്വീകരിച്ചു എന്നുമാത്രം. ദേശജം എന്ന വാക്കും അങ്ങനെ തന്നെ. തെറ്റാണെങ്കിൽ തിരുത്തിയേക്കൂ. പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ, എന്റെ അധ്യാപിക, സംസ്കൃതത്തിൽ നിന്നും വന്ന പദങ്ങളെയാണ് തത്‌സമം എന്നും തദ്‌ഭവം എന്നും തരം തിരിച്ച് പഠിപ്പിച്ചത്. ഇംഗ്ലീഷ്, അറബി തുടങ്ങിയവയിൽ നിന്ന് വന്നവയെ വൈദേശികപദങ്ങൾ എന്നായിരുന്നു പറഞ്ഞുതന്നിരുന്നത്.ഇംഗ്ലീഷ്, അറബി, പോർച്ചുഗീസ് പദങ്ങളെ തത്സമം, തദ്‌ഭവം എന്നിവയുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. അങ്ങനെയൊക്കെ തരം തിരിക്കണോ? കൺഫ്യൂഷൻ! കൺഫ്യൂഷൻ!--Naveen Sankar 05:06, 2 ജൂൺ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദേശജം&oldid=724344" എന്ന താളിൽനിന്ന് ശേഖരിച്ചത്