സംവാദം:ദശാവതാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമലഹാസന്റെ സിനിമയും ദശാവതാരം എന്നു തന്നെയല്ലെ. ആ സ്ഥിതിക്ക് ഡിസാംബിഗുഏഷൻ വേണ്ടി വരില്ലേ. --FirozVellachalil 11:33, 6 ജൂൺ 2008 (UTC)

തീർച്ചയായും ഒരു നാനാർത്ഥതാൾ ആവശ്യമാണ്‌. --സുഗീഷ് 12:40, 6 ജൂൺ 2008 (UTC)

ബുദ്ധൻ[തിരുത്തുക]

ഒൻപതാമത്തെ അവതാരമായി ബുദ്ധനെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് ശരിയാണോ...? ഈ യുഗത്തിൽ, കലിയുഗത്തിലല്ലേ ബുദ്ധൻ ജീവിച്ചിരുന്നത് ? കലിയുഗത്തിൽ കൽക്കിയാണ് അവതാരമെന്നല്ലേ സങ്കൽപ്പം? ഇംഗ്ലീഷ് വിക്കിയിലും ഈ പരാമർശം കാണുന്നു. ബുദ്ധനെ സാധൂകരിക്കാനായി കൊടുത്തിരിക്കുന്ന ശ്ലോകവും അവലംബമില്ലാത്തതാണ്. ഹിന്ദുമത വിശ്വാസങ്ങളെക്കുറിച്ച് ആധികാരികമായി അറിയാവുന്നവർ ഇടപെടുമല്ലോ. ദയവായി സ്ഥാപിത താല്പര്യക്കാരുടെ സിദ്ധാന്തങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. --Adv.tksujith (സംവാദം) 02:32, 2 സെപ്റ്റംബർ 2013 (UTC)

ബുദ്ധമത അനുയായികളെ തങ്ങളിലേക്കാകർഷിക്കാനായാണ് ബുദ്ധനെ വിഷ്ണുവിന്റെ അവതാരാമാക്കാൻ ശ്രമിച്ചതെന്നാണല്ലോ ലേഖനത്തിൽ പറയുന്നത്. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് ബുദ്ധമതം നിലനിന്നിരുന്ന പ്രദേശങ്ങളിൽ ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായി കണക്കാക്കുന്നുണ്ട്. തെക്കേ ഇന്ത്യയിൽ അതേ സമയം അത് ബലരാമനാണ്. ഇവിടെ നോക്കൂ. ബിപിൻ (സംവാദം) 03:51, 2 സെപ്റ്റംബർ 2013 (UTC)

ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയം ലേഖനത്തിൽ വിവരിക്കാം. എന്തായാലും കേരളത്തിൽ കേട്ടിട്ടില്ലാത്തതും വായിച്ചിട്ടില്ലാത്തതുമായ ഒരു കാര്യം നാം ഇവിടെ എഴുതിവെച്ചാൽ എങ്ങനെയാണ്? സായിപ്പന്മാരുടെ പുസ്തകമല്ലല്ലോ ആധാരമാക്കേണ്ടത്, ഹൈന്ദവ ഗ്രന്ഥങ്ങളല്ലേ... വിഷ്ണുപുരാണമെന്നോ, ഭാഗവതമെന്നോ മറ്റോ ഒരു പുസ്തകമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലല്ലോ, അതിൽ എന്തുപറയുന്നു എന്നറിവുള്ളവരുണ്ടോ ? --Adv.tksujith (സംവാദം) 10:05, 2 സെപ്റ്റംബർ 2013 (UTC)

ബുദ്ധൻ ദശാവതാരങ്ങളിൽ ഒന്നായി കരുതപ്പെടുന്നു എന്നത് എനിക്കൊരു പുതിയ അറിവാണ് - അതിനു അവലംബമായി ചേര്ത്തിരിക്കുന്ന ശ്ലോകവും. ആ ശ്ലോകത്തിലാണെങ്കിൽ പതിനൊന്നു പേരുകൾ കാണുന്നു. (കൃഷ്ണൻ തന്നെയാണ് ജനാർദ്ദനൻ - എന്നാൽ ശ്ലോകത്തിൽ കൃഷ്ണനും ജനാർദ്ദനനും കടന്നു വന്നിട്ടുണ്ട്.) ആദ്യശ്ലോകം സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കാണാതെ പഠിച്ചിട്ടുള്ളതാണ്. ജോസ് ആറുകാട്ടി 16:35, 2 സെപ്റ്റംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ദശാവതാരം&oldid=1829104" എന്ന താളിൽനിന്ന് ശേഖരിച്ചത്