സംവാദം:ദളവാകുളം കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൃത്തിയാക്കൽ[തിരുത്തുക]

@ഉ:Bichumannar വളരെ അതിഭാവുകത്വമുള്ള ഭാഷ. പൊലിപ്പിച്ച്, അതി-സാഹിത്യഭാഷയിൽ അതിവൈകാരികമായി എഴുതിയിരിക്കുന്നു. ദയവായി എല്ലാം ഒരു വിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ മാറ്റി എഴുതുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:11, 2 ഡിസംബർ 2015 (UTC)

@[[ഉ::Manuspanicker]] താങ്കൾ എങ്ങനെ ആണു ഭാഷ മാറ്റെണ്ടത് എന്നു പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും.സത്യസന്ധമായ വിവരണമാണു ഉള്ള്ത്.താങ്കൾക്കു രെഫരൻസ് പരിഷോധിക്കാം.അധികംആർക്കും അറിയാത്ത ഒരു ചരിത്ര സംഭവമാണു.സമാനമായ ലെഖനങ്ങൾ ലഭ്യവുമല്ല.ഇതു അധം ക്രിതരുടെ പൊരട്ടത്തിന്റെ ചരിത്രമാണു.ഇതിൽ അതി വൈകാര്യത എവിടേയാണു സുഹ്ർത്തെ— ഈ തിരുത്തൽ നടത്തിയത് Bichumannar (സംവാദംസംഭാവനകൾ) 12:57, ജൂൺ 5, 2016 (UTC)
@ഉ:Bichumannar ദയവായി ഫലകം നീക്കരുത്. വാചകങ്ങളെ ഒരു വിശ്വവിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ ആദ്യം മാറ്റിയെഴുതുക. ആരുടേയും പക്ഷത്തു നിന്നും ലേഖനമെഴുതാൻ ഇവിടെ കഴിയില്ല. അതു കീഴാളരായാലും മേലാളലായാലും ശരി. എല്ലാവരേയും ഒരുപോലെ കാണേണ്ടുന്നത് അത്യാവശ്യമാണ്. ആരേയും ചവിട്ടിത്താഴ്ത്തിയതോ വാഴ്ത്തിപ്പാടുന്നതോ നല്ലതായി ഇവിടെ കണക്കാക്കുന്നില്ല. ദയവായി ലേഖനം തിരുത്തുക. ഫലകത്തെ വെറുതേ വിടുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:55, 7 ജൂൺ 2016 (UTC)

ഇത് എപ്രകാരമാണു മാറ്റി എഴുതെണ്ട്ത് എന്നെ എനിക്കു മനസിലാകുന്നില്ല.കീഴാളരുടെ ചൊറുത്ത് നിൽപ്പിനെ നിസ്സരമായി എനിക്കു കാണാൻ കഴിയില്ല. ഇത് ഞാൻ മാറ്റി എഴുതില്ല. ഡിലീറ്റ് ചെയ്യണമെങ്കിൽ ആയിക്കൊലു. ഫലകം ഞാൻ നീക്കം ചെയ്യും ബിച്ചു ഖാൻ തറയിൽ അയൂബ് ഖാൻ 09:24, 11 ജൂൺ 2016 (UTC)

വിക്കിപീഡിയയിൽ വൈകാരികതക്കു സ്ഥാനമില്ല, ഇതു വിജ്ഞാനകോശമാണ്. ഈ ലേഖനം കുറച്ചൊന്നു മാറ്റിയെഴുതിയിട്ടുണ്ട്, ഇനി ഫലകങ്ങൾ നീക്കാം എന്നു തോന്നുന്നു. കുറച്ചു കൂടി അവലംബങ്ങൾ കൂടി ചേർത്താൽ നന്നായി. ബിപിൻ (സംവാദം) 11:09, 11 ജൂൺ 2016 (UTC)