സംവാദം:ദത്തപഹാരനയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർവവിജ്ഞാനകോശത്തിൽ ഈ നയം (ഡോക്ട്രീൻ) ദത്താപഹാര നയം എന്നാണ് പറയപ്പെടുന്നതെങ്കിലും ദത്തവകാശ നിരോധന നയം എന്ന പേരിലായിരുന്നു ഇത് ഞാൻ കേട്ടിട്ടുള്ളത്. ഇവിടെ ചോദ്യോത്തര പംക്തിയിലും ഇത് ദത്തവകാശനിരോധന നയം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഞാൻ എന്തായാലും ഒരു തിരിച്ചുവിടൽ താൾ ഉണ്ടാക്കുന്നു. താളിന്റെ പേരുമാറ്റണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:28, 4 ഏപ്രിൽ 2013 (UTC)[മറുപടി]

അതെ സ്കൂളിൽ ഞാൻ ഒക്കെ പഠിച്ചത് ദത്തവകാശ നിരോധന നയം എന്നായിരുന്നു. ചില ചരിത്ര പുസ്തകങ്ങളിൽ ദത്താപഹാര നയം എന്ന് കൊടുത്തിട്ടുണ്ട് ഉദാ: എ ശ്രീധരമേനോൻ ന്റെ ഇന്ത്യ ചരിത്രം എന്ന പുസ്തകത്തിൽ . അത് കൊണ്ട് പേര് മാറ്റേണ്ട, തിരിച്ചു വിടൽ താൾ ഉണ്ടാക്കിയത് നന്നായി. ആമുഖത്തിൽ അത് കൂടി കൊടുത്താൽ കുറച്ചു കൂടി ഉചിതമാകുമെന്നു --Devgowri (സംവാദം) 09:38, 4 ഏപ്രിൽ 2013 (UTC)തോന്നുന്നു.[മറുപടി]

വലയത്തിനുള്ളിൽ ദത്തവകാശനിരോധന നയം എന്നുകൂടി ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:16, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ഡൽഹൗസി[തിരുത്തുക]

ഡൽഹൗസി ആവിഷ്കരിച്ചതാണ് ഈ നയമെന്നു പറയുന്നുണ്ടെങ്കിലും ഡൽഹൗസിയുടെ കാലത്തിനുമുമ്പേ ഈ നയം നടപ്പാക്കിയിരുന്നതായി കണ്ടിട്ടുണ്ട്. 1843-ലെ സംഭവം ഹെൻറി ലോറൻസ്#അംബാല, കൈഥൽ എന്ന താളിൽ കാണുക. --Vssun (സംവാദം) 11:45, 4 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി പുതിയൊരു കാര്യം പറഞ്ഞു തന്നതിന്. ഒരുപക്ഷെ അത്തരമൊരു നയം അക്കാലത്ത് താൽക്കാലികമായി ,ഒരു പ്രത്യക പ്രദേശത്തിന്റെ കാര്യത്തിൽ നിലവിൽ വന്നിരിക്കാം. പക്ഷെ വ്യാപകമായി ഈ നയത്തിന്റെ പേരിൽ പ്രദേശങ്ങൾ കൈയ്ടക്കിയാതിനാലാവാം ഡൽഹൌസിയുടെ പേര് ഇതൊനോട്പ്പം ചേർത്ത് പറയുന്നത്. എന്തായലും നമുക്ക്‌ അത് കൂടി ഉൾപ്പെടുത്താം. ഞാൻ ഇപ്പോൾ സേർച്ച്‌ ചെയ്തപ്പോ കുറച്ചു വിവരങ്ങള കൂടി കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലും കൂടി അത് ചേർക്കാം. --Devgowri (സംവാദം) 01:57, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ഞാൻ കുറച്ചു വിവരങ്ങൾ നെറ്റിൽ കിട്ടിയത് വെച്ച് ചേർത്തിട്ടുണ്ട്. ദയവായി പരിശോദിക്കുക--Devgowri (സംവാദം) 03:36, 6 ഏപ്രിൽ 2013 (UTC)[മറുപടി]

നന്നായി. കൈഥൽ അതിൽ ചേർക്കണോ? --Vssun (സംവാദം) 02:02, 7 ഏപ്രിൽ 2013 (UTC)[മറുപടി]


ചേർത്താൽ നന്നായിരുന്നു. അവലംബം ഉണ്ടെങ്കിൽ അതും..--Devgowri (സംവാദം) 11:11, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ചേർത്തു. --Vssun (സംവാദം) 12:06, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ദത്ത് + അപഹാരം = ദത്തപഹാരം പോരേ? --Vssun (സംവാദം) 15:27, 5 മേയ് 2013 (UTC)[മറുപടി]

മറ്റഭിപ്രായങ്ങൾ വരാതിരുന്നതിനാൽ പേര് മാറ്റിയിരിക്കുന്നു. --Vssun (സംവാദം) 07:28, 7 മേയ് 2013 (UTC)[മറുപടി]

Doctrine of Lapse[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ Doctrine of Lapse എന്ന താളിലേക്കാണല്ലോ ഇതിനെ നേരെ കണ്ണി ചേർത്തിരിക്കുന്നത്. ഈ നയത്തിന് രണ്ട് വ്യവസ്ഥകൾ അവിടെപ്പറയുന്നുണ്ട്. //automatically be annexed if the ruler was either "manifestly incompetent or died without a direct heir"//. ഇതിലെ ഭരണാധികാരിയുടെ കഴിവുകേടിനെപ്പറ്റി ഇവിടെപ്പറയുന്നേയില്ല. --Vssun (സംവാദം) 15:56, 5 മേയ് 2013 (UTC)[മറുപടി]

ഈ വ്യവസ്ഥ ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നതായിക്കണ്ടു. അങ്ങനെയാകുമ്പോൾ ഈ താളിന്റെ പേര്, ദത്തപഹാരനയം എന്നത്, പൂർണ്ണമല്ലല്ലോ. --Vssun (സംവാദം) 00:55, 7 മേയ് 2013 (UTC)[മറുപടി]

സുനിൽ സന്ദേശമിട്ടപ്പോൾ ഞാനാണ് കൂട്ടിച്ചേർത്തത്. ഈ രണ്ടു വകുപ്പുമുള്ള നയത്തിനു തന്നെയല്ലേ മലയാളത്തിൽ ദത്താപഹാരനയം എന്ന് വിളിക്കുന്നത്? വേറെന്തെങ്കിലും പേര് മലയാളത്തിലെ ചരിത്രകാരന്മാർ ഈ നയത്തിനെ വിവരിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ? പുതിയ വാക്ക് ഇക്കാര്യത്തിൽ നിർമിച്ചെടുക്കുന്നതിലും നല്ലത് പ്രയോഗത്തിലുള്ളവ ഉപയോഗിക്കുന്നതാണ് എന്നു കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:27, 7 മേയ് 2013 (UTC)[മറുപടി]

ok --Vssun (സംവാദം) 04:40, 7 മേയ് 2013 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

ഈ നയമുപയോഗിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങളുടെ ഒരു പട്ടിക കൂടിയുണ്ടായിരുന്നെങ്കിൽ ലേഖനം വളരെ നന്നായേനേ. --Vssun (സംവാദം) 07:32, 7 മേയ് 2013 (UTC)[മറുപടി]

ചരിത്രം[തിരുത്തുക]

//1848-ൽ മഹാരാഷ്ട്രയിലെ സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഇപ്രകാരം ജയ്പൂർ, സാമ്പൽപൂർ, ഉദയപുരം, നാഗ്പൂർ, ഝാൻസി എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് അധീനതയിലായി. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡൽഹൗസി കൈക്കലാക്കിയത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്.//

ഈ വാചകങ്ങൾ നോക്കുക. ദത്തപഹാരനയം ഡൽഹൗസി ആദ്യമായി പ്രയോഗിച്ചത് സത്താറയിലാണോ? ഝാൻസിയുടെയും സാമ്പൽപൂറിന്റെയും കാര്യം (അവസാനത്തെ രണ്ടു വാചകങ്ങൾ) തൊട്ടുമുമ്പത്തെ വാചകത്തിൽത്തന്നെ ഉള്ളതുകൊണ്ട് ഒഴിവാക്കാവുന്നതല്ലേ? ഉദയപുരം, ഉദയ്പൂർ ആണല്ലോ അല്ലേ? --Vssun (സംവാദം) 07:40, 7 മേയ് 2013 (UTC)[മറുപടി]

ചെറിയ ഒരു മാറ്റം വരുത്തിയാൽ ആ പ്രശനം പരിഹരിക്കാം. മാറ്റം വരുത്തിയിട്ടുണ്ട് നോക്കുക.--Devgowri (സംവാദം) 06:10, 28 മേയ് 2013 (UTC)[മറുപടി]

മാറ്റം നന്നായിട്ടുണ്ട്. --Vssun (സംവാദം) 07:33, 28 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദത്തപഹാരനയം&oldid=1760989" എന്ന താളിൽനിന്ന് ശേഖരിച്ചത്