സംവാദം:തൈപ്പൂയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറിയനാട്ട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കിടന്നാണല്ലോ വിക്കിയിലെ പല ലേഖനങ്ങളഉം ഇപ്പോൾ കളിക്കുന്നത്. ഈ ക്ഷേത്രത്തിനു ഇത്രയധികം പ്രാധാന്യം അതിനെ കുറിച്ചുള്ള ലേഖനത്തിൽ മാത്രം കൊടുത്താൽ പോരേ. തൈപ്പൂയത്തെ കുറിച്ചുള്ള ലേഖനത്തിൽ അതിനെ പറ്റി വേണമെങ്കിൽ ഒന്നു സൂചിപ്പിക്കാം. അതിനപ്പുറം ഒരു വിഭാഗം തന്നെ തൈപ്പൂയത്തെ കുറിച്ചുള്ള ഈ ലേഖനത്തിൽ വേണോ. --Shiju Alex 11:59, 18 മേയ് 2007 (UTC)[മറുപടി]

ഷിജുവിനെ പിന്താങ്ങുന്നു.--Vssun 17:45, 18 മേയ് 2007 (UTC)[മറുപടി]

ചെറിയനാട്ടെ തൈപ്പൊയാഘോഷം മറ്റിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം. അതിനാൽ തൈപ്പൂയത്തിന്റെ താളിൽ ഒരു റെഫറൻസ് ആയിക്കോട്ടെ എന്നു കരുതി. അരുചി തൊന്നുന്നുവെങ്കിൽ എങ്ങിനെ മാറ്റുന്നതിനും വിരോധമില്ല. Sumanbabud 13:35, 21 മേയ് 2007 (UTC)[മറുപടി]

ചെറിയനാട്ടെ ആഘോഷങ്ങൾ തൽക്കാലം ഇവിടെയിടുന്നു. ലേഖനത്തിൽ ലിങ്ക് ചേർക്കുന്നു.

--Vssun (സുനിൽ) 08:11, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സുബ്രഹ്മണ്യനും മുരുകനും[തിരുത്തുക]

സുബ്രമണ്യനും ആദിദ്രാവിഡ ദേവനായ മുരുകനും രണ്ടാണ്‌. സുബ്രമണ്യൻ ആര്യ വത്കരിക്കപ്പെട്ട, ഉണ്ടാക്കിയെടുത്ത ദേവനാണ്‌. എന്നാൽ തൈപൂയം ദ്രാവിഡ ദേവനായ മുരുകനാണ്‌ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ചരിത്ര വശങ്ങളൊന്നും പരാമർശിക്കാതെ ഈ ലേഖനം പൂർണ്ണമാവില്ല. --202.83.54.74 12:03, 3 ജൂൺ 2008 (UTC)[മറുപടി]

പൂയ്യവും ശ്രിബുദ്ധന്റെ പിറന്നനാളായ പൂരവും കേരളത്തിലെ പൂരം ആഘോഷങ്ങളുമായുള്ള ബന്ധമെന്താണ്‌? --202.83.54.75 04:26, 8 ജൂലൈ 2008 (UTC)[മറുപടി]
അതെ, സുബ്രഹ്മണ്യനും മുരുകനും രണ്ടാണ്. (ആര്യനും ദ്രാവിഡനും). അതിന്റെ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും --രാജേഷ് ഉണുപ്പള്ളി Talk‍ 09:27, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]
പൂയ്യവും ബുദ്ധനുമായി ബന്ധമുള്ളതായി വായിച്ചറിവില്ല. അതുപോലെതന്നെ ബുദ്ധന്റെ ജന്മദിനം പൂരം ആണന്നു എവിടെയെങ്കിലും റെഫറൻസ് കിട്ടിയിരുന്നോ. ഉണ്ടേൽ പറയുക. ബുദ്ധൻ വൈശാഖമാസത്തിലെ പൗർണ്ണമി ദിനത്തിൽ ജനിച്ചുവെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. (പൂരം, കെട്ടുകാഴ്ച തുടങ്ങീയ ആഘോഷങ്ങളിലെ ചിലചടങ്ങുകൾ (ചിലക്ഷേത്രങ്ങളിൽ) ബുദ്ധമതവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.)--രാജേഷ് ഉണുപ്പള്ളി Talk‍ 09:27, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഷഷ്ടി എന്നു പറയുന്നത്, തൈപ്പൂയത്തെത്തന്നെയാണോ? --Vssun (സുനിൽ) 08:16, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഷഷ്ടി (മാസത്തിൽ രണ്ടു ഷഷ്ടി) - ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾക്കനുസരിച്ചുള്ള പ്രതിപദം, ദ്വിതീയ, തൃതീയ.... തുടങ്ങിയ പതിനഞ്ചു ദിവസങ്ങളിലെ ഒരു ദിനം.
തൈപ്പൂയം (വർഷത്തിൽ ഒരിക്കൽ മാത്രം) - മകരമാസത്തിലെ പൂയം നാൾ (ഷഷ്ടി ആവണം എന്നില്ല). സാധാരണയായി ആവാറുമീല്ല.
രണ്ടും രണ്ടാണ്. രണ്ടും സുബ്രഹ്മണ്യനു (മുരുകൻ) പ്രധാന ദിവസങ്ങൾ എന്നുമാത്രം.--രാജേഷ് ഉണുപ്പള്ളി Talk‍ 09:18, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നന്ദി രാജേഷ്; കൊടകര ഷഷ്ടി, തൈപ്പൂയത്തിനാണോ എന്ന് സംശയമുണ്ടായിരുന്നു. --Vssun (സുനിൽ) 09:35, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സുബ്രഹ്മണ്യനെക്കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

സുബ്രഹ്മണ്യനെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം തലക്കെട്ടായി ഈ ലേഖനത്തിൽ നൽകേണ്ടതില്ലെന്ന് കരുതുന്നു. സുബ്രഹ്മണ്യൻ എന്ന ലേഖനത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത്, ആ വിഭാഗം ഇവിടെനിന്ന് ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 08:47, 26 ജനുവരി 2013 (UTC)[മറുപടി]

സുബ്രഹ്മണ്യന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണോ ഇത്? ഒന്നുകിൽ ഒരു റീ.ഡ. ഒഴിവാക്കുക. അല്ലെങ്കിൽ വേറെ ഏതെങ്കിലും പേരിനോട് ചേർത്ത് നൽകുക.--സുഗീഷ് (സംവാദം) 18:21, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തൈപ്പൂയം&oldid=2950512" എന്ന താളിൽനിന്ന് ശേഖരിച്ചത്