സംവാദം:തിരൂരങ്ങാടി
ദൃശ്യരൂപം
ഈ താൾ തിരൂരങ്ങാടി (ഗ്രാമപഞ്ചായത്ത്) എന്ന് പുനർ നാമകരണം ചെയ്യുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 12:37, 15 ഒക്ടോബർ 2008 (UTC)
അതിന്റെ ആവശ്യമുണ്ടോ അനൂപെ പ്രത്യേകിച്ച് ഗ്രാമപഞ്ചായത്ത് എന്നു നൽകണമെങ്കിൽ അതിൽ ലേഖനം മുഴുവനും പഞ്ചായത്തിലെ കാര്യങ്ങൾ ഉൾകൊള്ളണ്ടെ? -- ജിഗേഷ് സന്ദേശങ്ങൾ 12:42, 15 ഒക്ടോബർ 2008 (UTC)
ഗ്രാമ പഞ്ചായത്ത് എന്നാക്കാം. പക്ഷെ ഇതിൽ കൂടതലും ഇപ്പോ മണ്ഡലത്തെക്കുറിച്ചുള്ള വിവരങ്ങളാണു. അതു വേറെ ലേഖനം ഉണ്ട് താനും. --Shiju Alex|ഷിജു അലക്സ് 12:44, 15 ഒക്ടോബർ 2008 (UTC)
- "മലബാറിലെ ഹോങ്കോങ്ങ് എന്നറിയപ്പെടുന്ന ചെമ്മാട് അങ്ങാടിയുടെ വളർച്ച ഇതിന് ഉദാഹരണമാണ്. പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി. ഗൽഫ് പണം ഈപ്രദേശങ്ങളെ വലുതായി മാറ്റിയിരിക്കുന്നു" .
ഈ ഭാഗത്തിന്റെ പ്രസക്തി ഈ ലേഖനത്തിൽ എന്താണെന്ന് മനസിലായില്ല. കാരണം ഈ പ്രദേശം എനിക്ക് അറിവുള്ളതാണ്. -- ജിഗേഷ് സന്ദേശങ്ങൾ 12:45, 15 ഒക്ടോബർ 2008 (UTC)
- ലേഖനം ഒന്നു വായിച്ചു നോക്കൂ. ആ പ്രദേശത്തെ പറ്റി പറയുന്നതിനേക്കാൾ സമീപപ്രദേശങ്ങളെ പറ്റിയാണ് പറയുന്നത്. കൂടുതൽ ഉചിതം ഗ്രാമപഞ്ചായത്ത് എന്നാക്കുന്നതു തന്നെയാണ്. ഒരു സംശയം കൂടെ വിദ്യഭ്യാസം എന്നതിനു താഴെ കൊടുത്തിരിക്കുന്ന ഈ വാചകം ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്.കാലിക്കറ്റ് യൂണിവാഴ്സിറ്റി, പി.എസ്.എം.ഒ. കോളേജ് തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈസ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട് തിരൂരങ്ങാടി മണ്ഡലത്തെ പറ്റി ആണോ. --Anoopan| അനൂപൻ 12:52, 15 ഒക്ടോബർ 2008 (UTC)