സംവാദം:തിരുവിതാംകൂറിലെ നികുതികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓ, നികുതികൾ - തലക്കെട്ടു കണ്ട് എന്തെല്ലാമോ വിചാരിച്ചുപോയി. ;) --Vinayaraj (സംവാദം) 01:15, 27 ഏപ്രിൽ 2013 (UTC)[മറുപടി]

ആശയക്കുഴപ്പമൊഴിവാക്കാൻ തലക്കെട്ട് തിരുവിതാംകൂറിലെ നികുതികൾ എന്നാക്കിയാലോ?--സിദ്ധാർത്ഥൻ (സംവാദം) 02:41, 27 ഏപ്രിൽ 2013 (UTC)[മറുപടി]
float + checkY ചെയ്തു --Vssun (സംവാദം) 03:04, 27 ഏപ്രിൽ 2013 (UTC)[മറുപടി]
float ഇവ എല്ലാം തന്നെ യഥാർത്ഥത്തിൽ നികുതികളായിരുന്നില്ല. സാമാന്യം എല്ലാർക്കും ഒരു പോലെ, ഒരേ നിരക്കിൽ ബാധകമായ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള നിരക്കുകളുള്ള രാജ്യാദായങ്ങളെയാണു് നികുതികൾ എന്നുദ്ദേശിക്കുന്നതു്. മറ്റുതരം വരുമാനങ്ങളാണു് കരങ്ങൾ, ചുങ്കങ്ങൾ,പാട്ടം, തലവരി, കാണം തുടങ്ങിയവ. (സൈറ്റേഷൻ തൽക്കാലം ഇല്ല!). ഈ അർത്ഥത്തിൽ വ്യത്യസ്തമാണു് എന്നതുകൊണ്ടാണു് അങ്ങനെ തലക്കെട്ടു കൊടുത്തിരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:05, 27 ഏപ്രിൽ 2013 (UTC)[മറുപടി]

പുലയാട്ടുപെണ്ണ്[തിരുത്തുക]

"അഗമ്യാഗമനംകൊണ്ടു ദൂഷിതരായ സ്ത്രീകളേയും പുരുഷന്മാരേയും വിലയ്ക്കുവിറ്റുകിട്ടുന്ന സംഖ്യയായിരുന്നു പുലയാട്ടുപെണ്ണു്. രാജാവിനു നേരിട്ടായിരുന്നു ഈ തുകയുടെ അവകാശം."

അഗമ്യാഗമനം = അഗമ്യയായവളോട് സംഗമിക്കൽ.

അഗമ്യഗമനം = അഗമ്യനായവനോട് സംഗമിക്കൽ. (ശബ്ദതാരാവലി നോക്കുക).

മുകളിൽ കൊടുത്ത വാചകം തിരുത്തേണ്ടതാണല്ലോ.--Chandrapaadam (സംവാദം) 14:48, 28 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിൽ വസ്തുതാപരമാായ തെറ്റുമില്ലേ? പുരുഷകേന്ദ്രീകൃതമായിരുന്നേക്കാവുന്ന അക്കലത്തേയും സമൂഹത്തിൽ അഗമ്യാഗമനം നടത്തിയാൽത്തന്നെ പുരുഷന്മാരെ ശിക്ഷിച്ചിരുന്നുവോ? വിറ്റിരുന്നുവോ?--Chandrapaadam (സംവാദം) 14:56, 28 ഏപ്രിൽ 2013 (UTC)[മറുപടി]

1933 ലെ ആർ., നാരായണപണിക്കർ (1933). "10-12" (മലയാളം ഭാഷയിൽ). തിരുവിതാംകൂർ ചരിത്രം. pp. 625. എന്ന താളിൽ നിന്നും കൂടാതെ തിരുവിതാംകൂർ അൽമാനാക്കുകളിൽനിന്നും നേരിട്ട് പകർത്തിയ വിധമാണു് മുകളിൽ എഴുതിച്ചേർത്തിട്ടുള്ളതു്. ന്യായമായും ഈ വരിയിലെ വ്യാകരണത്തേയും ലിംഗഭേദനിരാസത്തേയും എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്കു സംശയിക്കാം. എന്നാൽ ഇത്ര മാത്രം കൃത്യബദ്ധത നമ്മുടെ നാട്ടിലെ കൊട്ടാരം നിയമമെഴുത്തുകാർക്കും ചരിത്രാധാരമെഴുത്തുകാർക്കും ഉണ്ടായിരുന്നില്ല.

പ്രഭുക്കന്മാരടക്കം, പുരുഷന്മാരും ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടിരുന്നു എന്നതിനു് വേണ്ടുവോളം രേഖകളുണ്ടു്. വഴിയേ ചേർക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 15:18, 28 ഏപ്രിൽ 2013 (UTC)[മറുപടി]