സംവാദം:തിടമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിടമ്പും കോലവും തമ്മിലുള്ള വ്യത്യാസമെന്താണ് ?--മനോജ്‌ .കെ (സംവാദം) 15:52, 4 ജൂൺ 2013 (UTC)[മറുപടി]

ആനപ്പുറത്ത് വലിയ “റ” ആകൃതിയിൽ കാണുന്ന സാധനത്തെ ആണ് കോലം എന്ന് പറയുന്നത്. അതിനു ഏറ്റവും താഴെ ആയി അമ്പലങ്ങളിൽ എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറിയ വിഗ്രഹം / വാൽക്കണ്ണാടി ആണ് തിടമ്പ്.. ഉദാഹരണത്തിന് മനോജ്‌ ചേർത്ത ഈ ചിത്രത്തിൽ ചുവട്ടിൽ ഒരു കൊച്ച് ചുവന്ന മാല അണിയിച്ചിട്ടില്ലേ? അതാണ്‌ തിടമ്പ്.. പക്ഷേ ഈ രണ്ടു പേരുകളും സാധാരണ മാറി മാറി ഉപയോഗിക്കാറുണ്ട് (മിക്കവാറും അറിവില്ലായ്മ കൊണ്ട്. ഈ രണ്ടു പദങ്ങളും ഒരേ സാധനം ആണെന്നാണ് തൊണ്ണൂറു ശതമാനം ആളുകളും ഇപ്പോഴും കരുതുന്നത്). 90% എന്ന് പറഞ്ഞതിന് അവലംബം ചോദിക്കരുത് ട്ടോ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:30, 4 ജൂൺ 2013 (UTC)[മറുപടി]
നന്ദി.ഞാൻ രണ്ടും ഒരേ അർഥത്തിലാണെന്നാണ് ധരിച്ചിരുന്നത്. അപ്പൊ ഇതിന് യോജിച്ച ഒരു ചിത്രം ഇതാണ്. ആനകളെ പരമാവധി ഉത്സവങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണല്ലോ എല്ലാവരും ആലോചിക്കുന്നത്. --മനോജ്‌ .കെ (സംവാദം) 16:44, 4 ജൂൺ 2013 (UTC)[മറുപടി]
ഇത് പോലും അറിയാത്ത ഇയാള് എന്തൂട്ട് തൃശ്ശൂർക്കാരനാടോ? :) ഈ പടം വേണ്ട.. ഇത് അമ്പലത്തിലെ നിത്യ ശീവേലി എന്നുള്ള Context-ൽ വേണേൽ ചേർക്കാം. കോലത്തിലുള്ള തിടമ്പിന്റെ പടം ക്രോപ് ചെയ്തു അപ്‌ലോഡ്‌ ചെയ്‌താൽ മതി, അതാണ്‌ കാണാൻ ഭംഗി. ഞാൻ ഒന്ന് നോക്കട്ടെ.. HDD-ൽ ഉണ്ടാവും. താമസിയാതെ അപ്‌ലോഡ്‌ ചെയ്യാം. പിന്നെ, ഉത്സവങ്ങളിൽ നിന്ന് മാത്രം അല്ല.. ശ്രദ്ധേയത എന്നും പറഞ്ഞ് വിക്കിയിൽ നിന്നും ഒഴിവാക്കാൻ ശ്രമം നടക്കുന്നുണ്ട്.. :) എന്തായാലും നമ്മൾ സമ്മതിക്കൂലാ.. :) ഞാൻ ഒരു മൂന്ന് നാല് ആനകളെ (ലേഖനങ്ങളെ) ഇത് വരെ അവലംബം ചേർത്ത് രക്ഷപ്പെടുത്തിയിട്ടുണ്ട് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:03, 4 ജൂൺ 2013 (UTC)[മറുപടി]
അറിയാത്തതല്ലേ ചോദിച്ച് മനസ്സിലാക്കുക. :) കുറച്ച് നാൾ മുമ്പ് ആനലേഖനങ്ങൾ എഴുതിയ ഒരുത്തന് താരകം കൊടുത്തവനാണ് ഞാൻ. നിർത്തി. :))--മനോജ്‌ .കെ (സംവാദം) 17:31, 4 ജൂൺ 2013 (UTC)[മറുപടി]
ഹ ഹ..ചോദിച്ചോളൂ.. :) താരകം തന്നാലും ഇല്ലേലും നമ്മൾ എഴുത്ത് നിർത്തില്ല.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:33, 5 ജൂൺ 2013 (UTC)[മറുപടി]


കോലത്തിന്റെ ഉള്ളിൽ ശ്രീബലി/ഘോഷ വിഗ്രഹം വെക്കാൻ വേണ്ടി ഇടമില്ല. (“റ” ആകൃതിയിൽ കാണുന്ന സാധനത്തെ അലങ്കരിച്ചത്) എന്നാൽ തിടമ്പിനു അതിവേണ്ടി അറയുണ്ട്. (സ്പേസ് ഉണ്ട്.) ചട്ടം എന്നാൽ തിടമ്പ് എഴുന്നള്ളിക്കുന്നതിനായി അലങ്കരിച്ച തടിക്കൂട്, ജീവതയുടെ മുന്നിലെ “റ” ആകൃതിയിൽ കാണുന്ന സാധനത്തെയും ചട്ടം എന്നാണു (എന്റെ നാട്ടിൽ) പറയുക. കൂടാതെ കോലം(അലങ്കാരം) ആർക്കും എടുക്കാം. പക്ഷെ തിടമ്പ് പുരോഹിതന്മാരാണ് എടുക്കുക. ചിലയിടത്ത് കോലത്തിൽ ബിംബം ഉറപ്പിച്ചു എഴുന്നള്ളത്ത് നടത്താറുണ്ട്‌. (http://maneezreview.blogspot.in/2009_03_01_archive.html പേജിലെ ചില ചിത്രങ്ങൾ കാണുക)

http://ml.wikipedia.org/wiki/Thidambu_Nritham ഇതിനും തിടമ്പ് എന്നാണ് പറയുക. ഇവിടെ തിടമ്പ് = അലങ്കരിച്ച ശ്രീബലി/ഘോഷ വിഗ്രഹം. --♥Aswini (സംവാദം) 07:48, 6 ജൂൺ 2013 (UTC)[മറുപടി]

@ ♥Aswini - കേരളത്തിന്റെ തെക്ക് നിന്നും വടക്കോട്ട് വരുമ്പോൾ ക്ഷേത്രാചാരങ്ങളിൽ ഉണ്ടാവുന്ന ചില വിത്യാസങ്കൾ മാത്രം ആണ് ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ. രണ്ടും എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്ന രീതികൾ തന്നെ ആണ്. കോലം എന്ന പേരിൽ കൊടുത്ത ചിത്രത്തിന്റെ ചുവട്ടിൽ നോക്കിയാൽ കാണാം വട്ടത്തിൽ മുണ്ട് കൊണ്ട് അലങ്കരിച്ച തിടമ്പ്. അനുഷ്ഠാനങ്ങൾ തെക്കും വടക്കും ഒരേ പോലെ തന്നെയാണ്. തിടംബ്‌ വെച്ച കോലം പുരോഹിതന്മാർ തന്നെയാണ് എടുക്കുന്നത്. പിന്നെ ചില സ്ഥലങ്ങളിൽ നടക്കുന്ന മൽസര പൂരങ്ങളിൽ മാത്രം ആണ് തിടമ്പും ദൈവവും ഒന്നും ഇല്ലാത്ത കോലങ്ങൾ കാണാറുണ്ട്‌ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:49, 6 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തിടമ്പ്&oldid=1773625" എന്ന താളിൽനിന്ന് ശേഖരിച്ചത്