സംവാദം:തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തഞ്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം എന്ന പേരിൽ പ്രശസ്തതമായത്. ഈ പേരിനൊപ്പം, തലക്കെട്ടിൽ തളിപ്പറമ്പ് എന്നു കൂട്ടിച്ചേർക്കുന്നതും ഈ തലക്കെട്ട്, ബൃഹദ്ദേശ്വരക്ഷേത്രത്തിന്റെ താളിലേക്ക് തിരിച്ചുവിടുന്നതും നന്നായിരിക്കും.--Vssun (സുനിൽ) 17:59, 1 ഫെബ്രുവരി 2011 (UTC)[മറുപടി]

ബൃഹദീശ്വരക്ഷേത്രം പേർ[തിരുത്തുക]

ക്ഷേത്രത്തിന്റെ ശരിക്കുള്ള പേർ ബൃഹദീശ്വരം എന്നാണ്, രാജരാജേശ്വരം എന്നമറ്റൊരു പേരും ഉണ്ട്, സംശയമില്ല. രാജരാജ ചോഴൻ പണികഴിപ്പിചതിനാൽ രാജരാജേശ്വര ക്ഷേത്രമെന്നറിയപ്പെടുന്നു എന്നുമാത്രം. രാജാവിന്റെ സ്ഥാനപേർ രാജരാജനായതിനാൽ ദേവനെ അദ്ദേഹത്തിന്റെ ഈശ്വരൻ എന്ന സങ്കല്പത്തിൽ രാജരാജ+ഈശ്വരൻ =രാജരാജേശ്വരൻ എന്നു വിളിച്ചിരുന്നു.

തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം: ഇവിടെയും പ്രതിഷ്ഠാമൂർത്തി രാജരാജേശ്വരനായി അറിയപ്പെടുന്നു. പുരാതന കൃതികളിൽ പലതിലും ഈ പേർ വന്നിട്ടില്ല എങ്കിലും (പെരുംചെല്ലൂർ എന്നാണ് കാണുന്നത്) ക്ഷേത്രത്തിന്റെ യഥാർത്ഥപേർ രാജരാജേശ്വരക്ഷേത്രം എന്നുതന്നെ. --രാജേഷ് ഉണുപ്പള്ളി Talk‍ 11:00, 25 ജൂലൈ 2011 (UTC)[മറുപടി]

തളിപ്പറമ്പിലെ ക്ഷേത്രത്തിന്റെ പേരിനൊപ്പം സ്ഥലപേരും ചേർക്കാം --രാജേഷ് ഉണുപ്പള്ളി Talk‍ 11:21, 25 ജൂലൈ 2011 (UTC)[മറുപടി]