സംവാദം:തത്തപ്പനി
ദൃശ്യരൂപം
സിറ്റക്കോസിസ് എന്ന് പോരേ, നീട്ടണോ? ഇത് കാണുക -- റസിമാൻ ടി വി 13:43, 7 സെപ്റ്റംബർ 2012 (UTC)
- മതിയാവും. 'സിറ്റക്കോസിസ്' നെ തത്തമ്മപ്പനി എന്ന് പുനർനാമകരണം ചെയ്യണോ എന്നും ആലോചനയുണ്ട്. എന്താണഭിപ്രായം?
ഇവിടുത്തെ അവസാന സംവാദം കാണുക. നമ്മൾ മലയാളികൾക്ക് എല്ലാം ഒന്ന് നീട്ടിവലിക്കാനുള്ള പ്രവണത കുറച്ച് കൂടുതലാണ് :) --നത (സംവാദം) 14:03, 7 സെപ്റ്റംബർ 2012 (UTC)
- ഇംഗ്ലീഷ് എന്നത് ഉപയോഗിച്ച് ഉപയോഗിച്ച് തഴങ്ങിയ വാക്കല്ലേ. അതുപോലല്ലല്ലോ സിറ്റക്കോസിസ്. തത്തമ്മപ്പനി എന്ന് നാട്ടിൽ വിളിക്കാറുണ്ടെങ്കിൽ മാത്രം അങ്ങനെ മാറ്റിയാൽ മതി എന്ന് അഭിപ്രായം -- റസിമാൻ ടി വി 14:18, 7 സെപ്റ്റംബർ 2012 (UTC)
- സിറ്റാക്കോസിസ് എന്നതിനെക്കാൾ 'സിറ്റക്കോസിസ്' എന്നതാണ് ശരി. ഈ അസുഖം നമ്മുടെ നാട്ടിൽ ഉണ്ടോ എന്നതു തന്നെ ഉറപ്പില്ല. സാധാരണക്കാരാരും ഇതിനെപ്പറ്റി കേട്ടിരിക്കാനും വഴിയില്ല. അതുകൊണ്ട് ഇതിന് ഒരു മലയാളനാമം ഉണ്ടാകാൻ വഴിയില്ല. എന്നാൽ ഇംഗ്ലിഷിൽ 'Parrot fever' എന്ന് വിളിക്കാറുണ്ട്. അപ്പോൾ പിന്നെ തത്തമ്മപ്പനി എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപ്പെടുന്നു. --നത (സംവാദം) 14:31, 7 സെപ്റ്റംബർ 2012 (UTC)
തത്തപ്പനി താൾ നിലവിലുണ്ട്. ഇതിലെ വിവരങ്ങൾ അതിലേക്കു ചേർത്താൽ മതിയാകും.--റോജി പാലാ (സംവാദം) 14:35, 7 സെപ്റ്റംബർ 2012 (UTC)
Parrot Fever-നു സമാന്തരമായ മലയാളം ആണ് വേണ്ടതെങ്കിൽ വെറും 'തത്തപ്പനി' മതിയാകുമല്ലോ.ജോർജുകുട്ടി (സംവാദം) 14:40, 7 സെപ്റ്റംബർ 2012 (UTC)
- സിറ്റാക്കോസിസ് എന്നും തത്തമ്മപ്പനി എന്നും തിരഞ്ഞിട്ട് ഫലമൊന്നും ലഭിക്കാത്തതുകൊണ്ടാണ് ഈ ലേഖനം തുടങ്ങിയത്. സിറ്റാക്കോസിസിനെ 'തത്തപ്പനി'യുമായി മെർജ് ചെയ്യാമോ? സിറ്റക്കോസിസും തത്തപ്പനിയും ഒന്നു തന്നെ. --നത (സംവാദം) 14:43, 7 സെപ്റ്റംബർ 2012 (UTC)
- ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കു നിലവിൽ ഇന്റർവിക്കി ഉണ്ടായിരുന്നു. വിവരങ്ങൾ ചേർത്തു കഴിഞ്ഞെങ്കിൽ ഉള്ളടക്കം ലയിപ്പിക്കാം.--റോജി പാലാ (സംവാദം) 14:46, 7 സെപ്റ്റംബർ 2012 (UTC)
- ഇന്റർവിക്കി ശ്രദ്ധയിൽ പെട്ടില്ല. ഇപ്പോൾ തന്നെ ലയിപ്പിച്ചോളൂ. ബാക്കി ഉള്ളടക്കം 'തത്തപ്പനി' എന്ന താളിൽ ചേർത്തുകൊള്ളാം. --നത (സംവാദം) 14:51, 7 സെപ്റ്റംബർ 2012 (UTC)
- തുടങ്ങിക്കോളൂ. സംഭാവന നഷ്ടപ്പെടാത്തവിധം നാൾവഴി അടക്കം ലയിപ്പിച്ചിട്ടുണ്ട്. --റോജി പാലാ (സംവാദം) 14:58, 7 സെപ്റ്റംബർ 2012 (UTC)
- നന്ദി. --നത (സംവാദം) 14:32, 10 സെപ്റ്റംബർ 2012 (UTC)