സംവാദം:തച്ചോളി ഒതേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒതേനൻ മതിലൂർ കുരുക്കളിൽ നിന്ന് കളരി അഭ്യസിച്ചു. കതിലൂർ കുരുക്കളെയാണ് അങ്കതിൽ തോല്പിച്ചു കൊന്നത്. കതിരൂർ കുരുക്കളുടെ ശിഷ്യരിലൊരാളായ മായിൻ‍കുട്ടിയാണ് ഉറുമിയെടുക്കാൻ ചെന്ന ഒതേനനെ വിടിവച്ചു കൊന്നത്. എന്നാണ്‌ എനിക്കു തോന്നുന്നത്. ഒന്നു കൂടെ വിശകലനം ചെയ്യണം --ചള്ളിയാൻ 02:44, 15 നവംബർ 2006 (UTC)

"തച്ചോളി മേപ്പയിൽ" എന്നുള്ളത് തെറ്റാണ് ,"വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് " എന്നാണ് ഒതേനന്റെ യഥാർത്ഥ തറവാട്ടു പേര് .അദ്ദേഹത്തിന്റെ ഭാര്യയായ കാവിൽ ചാത്തോത്ത് കുഞ്ഞി കുങ്കിയെയും മകനായ കുഞ്ഞമ്പാടി യെയും ലേഖനത്തിൽ ഉൾപെടുതാവുന്നതാണ് .ഒതേനന്റെ നാട്ടുരാജ്യമായ കടത്തനാടും കുലദേവതയായ ലോകനാർ കാവിലമ്മ യേയും പറ്റി ഒന്നും പറഞ്ഞിട്ടുമില്ല 117.206.60.205 04:06, 16 ഏപ്രിൽ 2012 (UTC)

പതിനാറാം നൂറ്റാണ്ടിലെന്നു ആദ്യഖണ്ഡികയിൽ പറയുന്നു. 1784-ൽ ജനിച്ചന്നു രണ്ടാം ഖണ്ഡികയിലും. അങ്ങനെയെങ്കിൽ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലും, വലിയ കേമത്തങ്ങൾ കാണിച്ചത് 19-ആം നൂറ്റാണ്ടിലും ആകണം. ഏതാ ശരി?ജോർജുകുട്ടി (സംവാദം) 02:50, 21 ഏപ്രിൽ 2020 (UTC)

Correction of area name[തിരുത്തുക]

ലോകനാർക്കാവ് എന്നതിന് പകരം ലോകനാർകാവ് എന്ന് ചേർക്കുക Praveenkavil (സംവാദം) 06:48, 3 സെപ്റ്റംബർ 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തച്ചോളി_ഒതേനൻ&oldid=3429017" എന്ന താളിൽനിന്ന് ശേഖരിച്ചത്