സംവാദം:

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത, താ, തി, തീ.. എന്നിങ്ങനെ പോകുമ്പോൾ തൗ കഴിഞ്ഞ് തം & തഃ കൂടിയില്ലേ? --Vssun 16:05, 17 മേയ് 2010 (UTC)[മറുപടി]

float --സിദ്ധാർത്ഥൻ 16:29, 17 മേയ് 2010 (UTC)[മറുപടി]

'മ'യുടെ കേവലരൂപമാണ്‌ അനുസ്വാരചിഹ്നം സൂചിപ്പിക്കുന്നത്. വിസർഗ്ഗം ഹകാരത്തിന്റെയും. ഇവ രണ്ടും ഗുണ്ടർട്ട് മുതലുള്ള മലയാളവയ്യാകരണരാരും സ്വരങ്ങളായി ഗണിച്ചിട്ടില്ല. --തച്ചന്റെ മകൻ 17:46, 17 മേയ് 2010 (UTC)[മറുപടി]

വ്യാകരണം എന്തായാലും അനുസ്വാരവും വിസർഗ്ഗവും ചേർന്നുള്ള പ്രയോഗങ്ങൾ മലയാളത്തിൽ ധാരാളം കാണാൻ സാധിക്കുമല്ലോ. അതിനാൽത്തന്നെ ഈ വിവരങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 18:23, 17 മേയ് 2010 (UTC)[മറുപടി]

"തൻ, തൺ, തർ, തയ്, തൾ" എന്നിങ്ങനെ ചില്ലു ചേർന്ന അക്ഷരക്കൂട്ടങ്ങളിൽത്തന്നെയാണ്‌ അം, അഃ എന്നിവ പെടുക. അവ വേർതിരിച്ച് എഴുതേണ്ടതില്ല. "ചില്ല്" (ഭീകരരെ പേടിച്ചാണ്‌ എഴുതാത്തെ) എന്ന പൊതുതാളിലും അതത് അക്ഷരങ്ങളെ കുറിക്കുന്ന താളിലും ഇവയെ ഉൾക്കൊള്ളിച്ചാൽ മതി. അനുസ്വാരം, വിസർഗ്ഗം എന്നീ താളുകളും വരും. കേവലവ്യഞ്ജനലിപികൾ (ചില്ലക്ഷരങ്ങൾ, ൿ) അക്ഷരമാല(syllabary)യിലെ അക്ഷരങ്ങളുടെ ഡെറിവേറ്റീവ്സ് മാത്രമാണ്‌. അവ അക്ഷരം (syllable) എന്ന നിർ‌വചനത്തിന്‌ യോജിച്ചവയല്ല. അക്കങ്ങളും അക്ഷരമാലയിൽ പെടുന്നില്ല.

അക്ഷരമാലയിലില്ലാത്ത സ്വനിമങ്ങൾ മലയാളത്തിൽ ഉള്ളതിനാൽ പതിനാറാമത്തെ വ്യഞ്ജനം എന്നൊക്കെ പറയുന്നത് യുക്തിയല്ല. സ്ഥാനക്രമം വെച്ചുനോക്കിയാൽ വർത്സ്യവർഗം മുന്നിൽ വരും ത-യ്ക്ക് മുൻപിൽ വരും. എണ്ണമെടുപ്പൊക്കെ വിവക്ഷപോലിരിക്കും :) ധ്വനിമൂല്യം വിവരിച്ചാൽ മാത്രം മതി (ത - ഓഷ്ഠ്യദന്ത്യം, ഖരം).

മലയാള അക്ഷരമാല ഒരു പാർശ്വഫലകമായി മുൻപ് നിർമിച്ചത് ഇവിടെ ചേർക്കുന്നു. പിന്തുടർന്നുവരുന്ന അക്ഷരക്രമം എന്നല്ലാതെ ഋ, ൠ, ഌ, ൡ എന്നിവയെ സ്വരങ്ങളായി കാണാനാവില്ല. അതിനാൽ സ്വരം, വ്യഞ്ജനം എന്ന് വേർതിരിച്ച് എഴുതുന്നില്ല ഋ ഒഴിച്ചുള്ളവയുടെ ഉപയോഗം തീരേയില്ലെങ്കിലും പൂർത്തിക്കുവേണ്ടി ചേർക്കുന്നു:

മലയാള അക്ഷരമാല
 
 
 
 

--തച്ചന്റെ മകന്‍ 20:13, 17 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ത&oldid=716178" എന്ന താളിൽനിന്ന് ശേഖരിച്ചത്