സംവാദം:ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുമരകത്ത് ഒരു പക്ഷി സങ്കേതമുണ്ടല്ലോ? അത് അംഗീകൃതമല്ലേ? അതുകൊണ്ടാണോ ഏക പക്ഷി സങ്കേതം എന്ന് ഇതിനെ വിളിക്കുന്നത്? --Challiovsky Talkies ♫♫ 07:56, 4 മേയ് 2009 (UTC)[മറുപടി]

കുമരകം ഔദ്യോഗികമായി പക്ഷിസങ്കേതമല്ല എന്നാണു തോന്നുന്നത്--പ്രവീൺ:സംവാദം 04:47, 5 മേയ് 2009 (UTC)[മറുപടി]

"The present bird Sancturay at kumrakom in the first scientifically formed and preserved bird sanctuary in India, and was formed in 1847 by Alfred George Baker" എന്ന് “കുമരകം- പി.ജി പദ്മനാഭൻറെ ഗ്രന്ഥത്തിൽ --Challiovsky Talkies ♫♫ 05:15, 6 മേയ് 2009 (UTC)[മറുപടി]

കേവലം പത്തോ പന്ത്രണ്ടോ ഏക്കർ വരുന്ന പ്രദേശത്തിനെ സാങ്‌ചുറി എന്നു നിര്‌വചിക്കുമെന്നു തോന്നുന്നില്ല. ദേശാടനപക്ഷികളാണ്‌ ഇവിടെ കൂടുതലും. ടൂറിസത്തിനായി എല്ലാ കുറ്റിക്കാടും ഉദ്യാനമായി എഴുതിവെച്ചിരിക്കുന്നതു കാണാം. പക്ഷേ മംഗളവനം പക്ഷിസങ്കേതമായി ഉണ്ടെന്നു തോന്നുന്നു--പ്രവീൺ:സംവാദം 08:17, 6 മേയ് 2009 (UTC)[മറുപടി]

"5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി". ഇംഗ്ലീഷ് വിക്കിയിൽ താളും ഉണ്ട്. ഇതും നോക്കുക. ഇനിയും ഇതൊരു കുറ്റിച്ചെടിക്കാടാണെന്നാണോ പറയുന്നത്? --Challiovsky Talkies ♫♫ 08:28, 6 മേയ് 2009 (UTC)[മറുപടി]

nic യുടെ സൈറ്റിൽ കേരളത്തിലെ കാടുകളുടെ പട്ടിക ഈ താളിലുണ്ട്. കുമരകം പക്ഷി സങ്കേതം സംബന്ധിച്ച വിവരവും മറ്റൊരു താളിലുണ്ട് [1]. ഇംഗ്ലീഷ് വിക്കിയിൽ തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതാണ്‌--പ്രവീൺ:സംവാദം 08:43, 6 മേയ് 2009 (UTC)[മറുപടി]