സംവാദം:ഡയലോഗ് സെന്റർ കേരള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താൾ നീക്കം സാധുവോ?[തിരുത്തുക]

മൂന്ന് കാരണം കൊണ്ട് താൾനീക്കം സാധുവല്ല. 1. ഈ ലേഖനം സൃഷ്ടിച്ചത് വിക്കിയിൽ വർഷങ്ങൾക്ക് മുമ്പ് തന്നെയുള്ള ജമാഅത്തെ ഇസ്ലാമി കേരളഎന്നലേഖനത്തിലെ ഭാഗത്തു നിന്നാണ്.

2. ലംഘനത്തിന് കാരണമായി സൂചിപ്പിച്ച സൈറ്റിൽ ഈ ഭാഗം മാത്രമല്ല ആ ലേഖനം മുഴുവനും വിക്കിലേഖനത്തിന്റെ കോപ്പിയാണ്. സ്വതന്ത്ര ഉപയോഗാനുമതിയുള്ള ലേഖനമാണ് വിക്കിയിലുള്ളത് എന്നതു കൊണ്ടാവാം അവർ അവലംബം ചേർക്കാതെ ലേഖനം ഉപയോഗിച്ചത്.

3. പ്രസ്തുത സൈറ്റ് ഉദ്ഘാടനം ചെയ്ത് 2011 ഫെബ്രുവരി 27 നാണ്. 2010 ൽ ഈ ലേഖനം വിക്കിപീഡിയ ഓഫ് ലൈൻ ആയി പുറത്തിറക്കിയ ഈ സിഡിപതിപ്പ്ലുണ്ട്. അഥവാ 2007 ജൂലൈ 24ന് ലേഖനവും 2009 മാർച്ച് 5 നാണ് ഈ ഭാഗവും വിക്കിയിലെഴുതപ്പെടുന്നത്.--സുഹൈറലി 07:16, 4 ജൂലൈ 2011 (UTC)

പ്രസ്തുത സൈറ്റ് ഉദ്ഘാടനം ചെയ്തത് 2011 ഫെബ്രുവരി 27-നാണെന്നതിനു എന്താണു അവലംബം? --അനൂപ് | Anoop 07:26, 4 ജൂലൈ 2011 (UTC)[മറുപടി]
2011 ഫെബ്രുവരി വരെയും ഈ സൈറ്റ് ഉദ്ഘാടിച്ചിട്ടില്ലെന്ന് ഇവിടുന്നു കിട്ടും.--സുഹൈറലി 07:38, 4 ജൂലൈ 2011 (UTC)

എത്രയും പെട്ടെന്ന് http://islampadasala.com സൈറ്റിന്റെ പിന്നിൽ ഉള്ളവരെ ആരെയെങ്കിലും അറിയുമെങ്കിൽ ആ സൈറ്റിന്റെ ലൈസൻസ് സ്വതന്ത്രമാക്കാൻ പറഞ്ഞോളൂ. ഗുരുതരമായ നിയമലംഘനം ആണു് വിക്കിയിലെ ഉള്ളടക്കം എടുത്ത് Copyright © 2010 islampadasala.com All Rights Reserved. എന്ന ലൈസൻസിൽ പ്രസിദ്ധീകരിച്ചതിലൂടെ അവർ ചെയ്തിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ ഇത്തരം നിയമലംഘനങ്ങളെ അതീവ ഗുരുതരമായാണു് ഇപ്പോൾ കാണൂന്നത്. പകർപ്പവകാശ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണു്. --ഷിജു അലക്സ് 09:27, 4 ജൂലൈ 2011 (UTC)[മറുപടി]

ഇതിന്റെ കോപിറൈറ്റിനെ പറ്റി എന്തെങ്കിലും തീരുമാനമായോ?--RameshngTalk to me 16:36, 18 ജൂലൈ 2011 (UTC)[മറുപടി]
ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം പാഠശാല എന്ന മേൽ സൂചിപ്പിച്ച സൈറ്റിൽ നിന്ന് ലേഖനം നീക്കം ചെയ്തിട്ടുണ്ട്. പകരം പുതിയ ലേഖനം ചേർത്തു.--സുഹൈറലി 06:09, 20 ജൂലൈ 2011 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

"ഹിന്ദു-മുസ്ലിം, ക്രിസ്ത്യൻ-മുസ്ലിം പണ്ഡിതൻമാർ തമ്മിലുള്ള ഡയലോഗ്," ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. --സുഗീഷ് 07:27, 4 ജൂലൈ 2011 (UTC)[മറുപടി]
ഈ താളിന് ശ്രദ്ധേയതയുണ്ടോ?--കിരൺ ഗോപി 12:26, 11 ഒക്ടോബർ 2011 (UTC)[മറുപടി]

നീക്കം ചെയ്യാവുന്നതാണ്. കാത്തിരിക്കാൻ പറഞ്ഞിട്ടു കുറെ നാളുകളായി. മാറ്റമൊന്നും കാണുന്നില്ല.--റോജി പാലാ 14:26, 11 ഒക്ടോബർ 2011 (UTC)[മറുപടി]

നിലവിൽ നീക്കം ചെയ്യാൻ കൊടുത്തിരിക്കുന്ന കാരണമനുസരിച്ച് നീക്കം ചെയ്യാനാവില്ല. ശ്രദ്ധേയതയുടെ പേരിൽ നീക്കം ചെയ്യണമെങ്കിൽ അക്കാര്യം ഉന്നയിച്ച് നീക്കം ചെയ്യാനുന്നയിച്ചതിനു ശേഷം നീക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 16:12, 11 ഒക്ടോബർ 2011 (UTC)[മറുപടി]

എങ്കിൽ നിലവിലുള്ള താളിന്റെ ഉപവിഭാഗത്തിലേക്ക് തിരിച്ചുവിടൽ നടത്തിയാൽ മതിയാകുമോ? --റോജി പാലാ 17:12, 11 ഒക്ടോബർ 2011 (UTC)[മറുപടി]

float --Vssun (സുനിൽ) 02:16, 12 ഒക്ടോബർ 2011 (UTC)[മറുപടി]
checkY ചെയ്തു--കിരൺ ഗോപി 09:50, 14 ഒക്ടോബർ 2011 (UTC)[മറുപടി]