സംവാദം:ടി. മുഹമ്മദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബങ്ങളായി നൽകിയിരിക്കുന്നവയൊന്നും സ്വതന്ത്രാവലംബങ്ങളല്ല. ബിനു (സംവാദം) 07:38, 11 ജനുവരി 2013 (UTC)[മറുപടി]

"സ്വതന്ത്രാവലംബങ്ങളല്ല"എന്ന് പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല.ചന്ദ്രിക പത്രത്തിന്റെ അവലംബം ഈ ലേഖനത്തിന് അവലംബമാണല്ലോ.--വിചാരം (സംവാദം) 07:45, 11 ജനുവരി 2013 (UTC)[മറുപടി]

ചന്ദ്രിക ഒരു രാഷ്ട്രീയ കക്ഷിയുടെ ജിഹ്വയാണ്.അതുകൊണ്ട് അതിനെ സ്വതന്ത്രാവലംബമായി കണക്കാക്കാൻ വയ്യ. പ്രത്യക്ഷത്തിലെങ്കിലും അത്തരം ബന്ധങ്ങളില്ലാത്ത അവലംബങ്ങൾ ചേർത്തുകൂടേ? ബിനു (സംവാദം) 07:54, 11 ജനുവരി 2013 (UTC)[മറുപടി]

എന്ന് വിക്കിപീഡിയയുടെ നയമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ലേഖനത്തിലെ പരാമർശിക്കപ്പെടുന്ന വ്യക്തി വ്യക്തമായും മുസ്ലിംലീഗിനോട് അഭിപ്രായവ്യത്യാസം പുലർത്തിയ ജമാഅത്തെ ഇസ്ലാമിക്കാരനാണ്. അദ്ദേഹത്തെ കുറിച്ച് ലേഖനം ചന്ദ്രികയിൽ എഴുതിയതാവട്ടെ ഇന്നു ജീവിച്ചിരിപ്പുള്ള പ്രമുഖ വാഗ്മിയും മുസ്ലിലീഗിന്റെ നേതാവും കോട്ടക്കൽ എം.എൽ.എ യുമായ സാക്ഷാൽ അബ്ദുസ്സമദ്സമദാനിയും. --വിചാരം (സംവാദം) 14:33, 11 ജനുവരി 2013 (UTC)[മറുപടി]

ഇക്കാര്യത്തിൽ എന്താണ് വിക്കി നയം.--ഇർഷാദ്|irshad (സംവാദം) 17:30, 14 ജനുവരി 2013 (UTC)[മറുപടി]

'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകൾ' എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് ലഭിച്ചു-വർഷം കൊടുത്തിട്ടില്ലല്ലോ,ആരെങ്കിലും അതുകൂടി കൊടുക്കുമോ?

ബിനു (സംവാദം) 10:30, 21 ജനുവരി 2013 (UTC)[മറുപടി]

'ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.-തന്റെ പഴയ സഹപ്രവർത്തകനെപ്പറ്റി ശൈഖ് മുഹമ്മദ് കാരകുന്നിന്റെ വിലയിരുത്തൽ എത്രമാത്രം വിശ്വാസയോഗ്യമാണ്?- നിഷ്പക്ഷ അവലംബങ്ങൾ ചേർക്കുകയോ വിശേഷണങ്ങൾ ഒഴിവാക്കുകയോ വേണം---ബിനു (സംവാദം) 08:26, 19 ജൂൺ 2013 (UTC)[മറുപടി]


ഈ ലേഖനത്തിലുള്ള 90 ശതമാനം ലിങ്കുകളും, പ്രതിപാദ്യ വ്യക്തിയുടെ താവളം ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടേതാണ്. ശ്രദ്ധേയതക്ക് അർഹമായ ഒന്നും ലഭ്യമായി കാണുന്നില്ല. അതിനാൽ ഇത് ഡിലീറ്റ് ചെയ്യപ്പെടേണ്ടത് അല്ലെ ഉപയോക്താവ്:Luqmankvk 1 sep 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ടി._മുഹമ്മദ്&oldid=3427758" എന്ന താളിൽനിന്ന് ശേഖരിച്ചത്