സംവാദം:ജ്ഞാനസ്നാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃസ്തീയ വിശ്വാസപ്രകാരം ജന്മം ഒരു പാ‍പമാണോ? ലേഖനം വായിച്ചു തുടങ്ങുമ്പോൾ മനസിൽ വരുന്ന സംശയമാണ്..--Vssun 20:33, 24 മാർച്ച് 2007 (UTC)

ക്രിസ്തീയ വിശ്വാസപ്രകാരം ഓരോ വ്യക്തിയും ജനിക്കുന്നത് ജന്മപാപത്തോടെയാണ്‌; മാമ്മോദീസാ ജന്മപാപത്തിൽനിന്നു മോചനം നൽകുന്നു. --Jacob.jose 16:35, 24 ജൂൺ 2007 (UTC)

രണ്ടു തിരുത്തലുകൾ അഭിപ്രായത്തിനായി സമർപ്പിക്കുന്നു.

  1. മാമോദീസ -> മാമ്മോദീസ
  2. മൂറാൻ -> മൂറോൻ

--Jacob.jose 16:35, 24 ജൂൺ 2007 (UTC)

ശരിയാണേന്നുറപ്പുണ്ടെങ്കിൽ ധൈര്യമായി തിരുത്തൂ മാഷേ.. പിന്നെ ജന്മപാപത്തിന്‌ ബൈബിളിലെയോ മറ്റോ ഒരു റെഫറൻസ് ചേർക്കാമായിരുന്നില്ലേ.. തെളിവില്ലാതെ കിടക്കുന്നു.--Vssun 18:21, 24 ജൂൺ 2007 (UTC)
തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത് ജന്മപാപത്തിനാണോ(Original Sin) അതോ ലേഖനത്തിന്റെ ആമുഖത്തിൻ അപ്പാടെയാണോ? വ്യക്തമാക്കിയാൽ ചേർക്കാമായിരുന്നു. ഒരു ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ സംശയമുണ്ടെങ്കിൽ പിന്നെ ലേഖനത്തിന്റെ ബാക്കിഭാഗങ്ങൾക്കെന്താണു പ്രസക്തി? മാമ്മോദീസാ എന്നാണു പൊതുവേ എല്ലായിടത്തും എഴുതിക്കാണുന്നത്. ഇനി ആരെങ്കിലും മാമോദീസാ എന്നെഴുതുന്നുണ്ടോ എന്നറിയാൻ പാടില്ല. ഇപ്പോഴത്തെ കാലമല്ലേ, മാമോദീസാ ആൺ എന്നുറപ്പിക്കുന്ന ഒരു തെളിവുമായി ആരും വരില്ല എന്നാരുകണ്ടു!മൻ‌ജിത് കൈനി 05:57, 25 ജൂൺ 2007 (UTC)
രണ്ടാഴ്ചയോളം എതിരഭിപ്രായം ഒന്നും വരാത്ത സ്ഥിതിക്ക് തിരുത്തലുകൾ നടത്തിയിരിക്കുന്നു. --Jacob.jose 14:59, 6 ജൂലൈ 2007 (UTC)

മാമ്മോദീസയുടെ നിർ‌വചനം[തിരുത്തുക]

ലേഖനത്തിന്റെ ആമുഖത്തിൽ നിന്ന്.

ക്രിസ്തീയവിശ്വാസ പ്രകാരം, ജന്മപാപം കഴുകിക്കളഞ്ഞ് ക്രിസ്തുവിനോട് ചേർക്കപ്പെടുന്നതിനെയാണ് [തെളിവുകൾ ആവശ്യമുണ്ട്]മാമ്മോദീസ അഥവാ ജ്ഞാനസ്നാനം എന്ന് പറയുന്നത്.

ഈ ആമുഖ വാക്യം തന്നെ തെറ്റാണ്. അതു ചില ക്രീസ്തീയ വിഭഗങ്ങളുടെ മാത്രം നിർ‌വചനമാണ്. ഉദാ: കത്തോലിക്ക സഭ.

ഇംഗ്ലീഷ് വിക്കിയിലെ നിർ‌വചനം ഇങ്ങനെ പോകുന്നു

Baptism (from Greek βαπτίζω, baptízô; to dip or immerse[1]) is a religious act of purification by water usually associated with admission to membership or fullness of membership of Christianity.

ഇതാണ് എല്ലാ ക്രിസ്തീയ വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച് പറയാവുന്ന നിർ‌വചനം .

ജന്മപാപം എന്ന കൺസെപ്റ്റ് തന്നെ പല സഭകളും അംഗീകരിക്കുന്നില്ല എന്നു കൂടി എവിടെ ഓർക്കുക. --Shiju Alex 15:56, 6 ജൂലൈ 2007 (UTC)

കേരളത്തിലെ ഏതാണ്ട് 80% എങ്കിലും വരുന്ന ക്രിസ്തീയ വിശ്വാസികളുടെയും ഈ സർവ്വേ പ്രകാരം - കത്തോലിക്കർ+യാക്കോബായ+ഓർത്തഡോക്സ്+... വിശ്വാസമനുസരിച്ചുള്ള നിറ്വചനം ആണ്‌ ഇപ്പോൾ താളിൽ ഉള്ളത് (ജന്മപാപം ശുദ്ധീകരിക്കുന്നതായുള്ള..). മറ്റുള്ളവരുടെ - 20% - വിശ്വാസത്തെക്കുറിച്ച് എനിക്ക്‌ വ്യക്തമായി അറിയില്ല. ആ നിലയ്ക്ക് കുറച്ചു കൂടി ഗവേഷണത്തിനുശേഷം മാറ്റുന്നതാവും ഉചിതം എന്നതാണ്‌ എന്റെ അഭിപ്രായം. പല വിഘടിത വിഭാഗങ്ങളുടെ വിശ്വാസങ്ങളെയും ക്രിസ്തീയവിശ്വാസമായി കണക്കാക്കാമോ എന്നതുതന്നെ വിവാദവിഷയമാണ്‌. ഇംഗ്ലീഷ് വിക്കീപിഡിയയിലെ നിറ്വചനം NPOV എന്നതിനേക്കാളുപരി ഒരു stale നിർവചനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ആറ്ക്കും ഒരു സുപ്രഭാതത്തിൽ ഞാനാണ്‌ മാറ്പാപ്പ/ബാവ എന്നു പറഞ്ഞു സഭ തുടങ്ങിയിട്ട് ഇതെല്ലാം മാറ്റിപ്പറയാവുന്നതേയുള്ളൂ എന്ന നിലയ്ക്ക് generalize ചെയ്യുമ്പോൾ കുറച്ചു ശ്രദ്ധിക്കേണ്ടി വരും.. --Jacob.jose 12:33, 7 ജൂലൈ 2007 (UTC)
ഷിജുവിന്റെ അഭിപ്രായം ഉൾക്കൊള്ളിച്ച് വാക്യം മാറ്റിയിരിക്കുന്നു. --Jacob.jose 12:59, 7 ജൂലൈ 2007 (UTC)


ഞാൻ പറഞ്ഞത് എനിക്കു വേണ്ടി വിർവചനം മാറ്റണം എന്ന് അല്ല. മറിച്ച് പൊതുവെ പൊതുവെ നിഷ്പക്ഷമായ ഒരു നിർ‌വചനം ഉണ്ടക്കുക എന്നതാണ്.

കേരളത്തിലെ ഏതാണ്ട് 80% എങ്കിലും വരുന്ന ക്രിസ്തീയ വിശ്വാസികളുടെയും

അതു തികച്ചും തെറ്റ്. കാരണം വിക്കിയിലെ ലേഖനങ്ങൾക്ക് കേരളത്തിലെ ക്രൈസ്തവരെ ബേസ് ചെയ്തു നില്ക്കണ്ട ആവശ്യമില്ല. കാരണം വിക്കി എല്ലാവർക്കും കൂടി ഉള്ളതാണ്. മലയാളികൾക്ക് മാത്രം അല്ല. മറിച്ച് മലയാളം അറിയുന്ന ഏതൊരാൾക്കും വിക്കിയിൽ സംഭാവനയും ചെയ്യാം. അതിനു മലയാളി ആയി ജനിക്കണം എന്നും ഇല്ല. കേരളത്തിലെ 100 % ക്രൈസ്തവർ അംഗീകരിച്ചാലും ഒരു നിർവചന്ം തെറ്റാണെങ്കിൽ അതു മാറ്റണം.

ആറ്ക്കും ഒരു സുപ്രഭാതത്തിൽ ഞാനാണ്‌ മാറ്പാപ്പ/ബാവ എന്നു പറഞ്ഞു സഭ തുടങ്ങിയിട്ട് ഇതെല്ലാം മാറ്റിപ്പറയാവുന്നതേയുള്ളൂ

അങ്ങനെ മാറ്റിപറയുന്നതിനനുസരിച്ച് മാറുന്നതാവരുത് നിർവചനം. അതിനാലാണ് നിഷ്പക്ഷം ആയ നിർവചനം വേണം എന്നു ഞാൻ പറഞ്ഞത്.

എന്റെ അഭിപ്രായത്തിൽ നിഷ്പക്ഷം ആയി പറയാവുന്ന ഒരു നിർവചനം ഇങ്ങനെയാണ്

ക്രൈസ്തവ വിശ്വാസം അനുസരിച്ച് ക്രൈസ്തവ സഭയുടെ അംഗമായി ചേർക്കുന്നതിനു വേണ്ടി വെള്ളം ഉപയോഗിച്ചു നിർവഹിക്കുന്ന മതപരമായ ഒരു കർമ്മം ആണ് മാമ്മോദിസ. ചില ക്രൈസ്തവ സഭകൾ ജന്മപാപം കഴുകിക്കളഞ്ഞ് ക്രിസ്തുവിനോട് ചേർക്കപ്പെടുന്ന കൂദാശയായാണ്‌ മാമ്മോദീസയെ കാണുന്നത്.

--Shiju Alex 18:15, 7 ജൂലൈ 2007 (UTC)

സുനിലിന്റെ തിരുത്തലിനോട് വിയോജിപ്പില്ല.. --Jacob.jose 07:52, 9 ജൂലൈ 2007 (UTC)

മാമ്മോദീസയുടെ ചടങ്ങുകൾ[തിരുത്തുക]

ഇപ്പോൾ ലേഖനതിൽ വിശദീകരിച്ചിട്ടുള്ളത് യാക്കോബായ സഭയുടെ രീതിയാണ്‌. സീറോ മലബാറ് വിഭാഗത്തിൽ തൊട്ടിയോട് ചേർത്ത് പിടിച്ച് തലയിൽ വെള്ളം ഒഴിക്കുകയേ ഉള്ളൂ, ലത്തീൻ വിഭാഗത്തിലും അങ്ങനെതന്നെ എന്നു കരുതുന്നു. പിന്നെ ജനിച്ച് 14 ദിവസത്തിനകം മാമ്മോദീസ മുക്കണം എന്നൊക്കെ നിയമം ഉൺറ്റ് എന്നൊക്കെ തോന്നുന്നു. തിരക്കൊഴിഞ്ഞിട്ട് പലർക്കും അത് സാധിക്കറില്ലെന്നും തോന്നുന്നു. പിന്നെ വീട്ടുമമ്മോദീസാ എന്ന വേറൊരു തരം മാമ്മോദീസയും ഉൺറ്റ്. ഇതിന്റെ സാധുതയ്ക്കുള്ള കാനോൻ പ്രകാരമുള്ള ചടങ്ങുകൾ/നിയമങ്ങൾ വ്യക്തമായി അറിയില്ല, അന്വേഷിക്കണം. ഇതും, അതുപോലെ മലങ്കര കത്തോലിക്കാ, ഓറ്ത്തഡോക്സ്, മാർത്തോമ്മാ, CSI, പെന്തക്കോസ്ത് എന്നീ ക്രൈസ്തവ വിഭാഗങ്ങളിൽ എങ്ങനെ ആണ്‌ ചടങ്ങുകൾ എന്ന് അറിയുന്നത്/കൂട്ടിച്ചേർക്കുന്നത് വിജ്ഞാനപ്രദമായിരിക്കും. പിന്നെ കേരളത്തിൽ ഇല്ലാത്ത മോർമൺ പോലത്തെ വിഭാഗങ്ങളുടെ കാര്യം എങ്ങനെയാണാവോ.. ഇംഗ്ലീഷ് വിക്കിയിൽ ഇവയെക്കുറിച്ച് കൂടുതൽ വിശദീകരണം ഇല്ല. കുറച്ചു ഗവേഷണസഹായം വേണം.. --Jacob.jose 08:08, 9 ജൂലൈ 2007 (UTC)


ഓർത്തഡോക്സ് , മാർത്തോമ്മ വിഭാഗങ്ങളുടെ മാമ്മോദീസാ ചടങ്ങ് ഏകദേശം സമമാണ്. മാർത്തോമ്മ, അവിഭക്ത ഓർത്തഡോക്സ് സഭയിൽ‍ നിന്നു വിഘടിച്ചു വന്നതു കൊണ്ടായിരിക്കാം അത്. മലങ്കര കത്തോലിക്കായുടേതിനും ഓർത്തഡോക്സുമായി സാദൃശ്യം ഉണ്ടാവാൻ സാദദ്ധ്യത ഉണ്ട്. CSIക്ക് ആംഗ്ലിക്കൻ രീതിയുമായായിർക്കും സാദൃശ്യം.

പെന്തക്കോസ്ത് സഭകളിൽ മാമ്മോദീസാ എന്ന ചടങ്ങ് അല്ലല്ലോ. മാമ്മോദിസാ കുഞ്ഞുങ്ങൾക്ക് ആണ് നടത്തുന്നത് എന്ന അനുമാനത്തിലാണ് ഇതു പറയുന്നത്. അവർ മാമ്മോദീസാ എന്ന വാക്കു ഉപയോഗിക്കാറും ഇല്ല. സ്നാനം എന്ന വാക്ക് ആണ് ഉപയോഗിക്കുന്നത്. ആ ചടങ്ങിന്റെ പ്രാധാന്യം എടുത്തു പറയാൻ വേണ്ടി അവർ മുതിർന്ന സ്നാനം എന്ന വാക്ക് പലയിടത്തും ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. വേണമെങ്കിൽ അതിനു വേറെ ഒരു ലേഖനം തുടങ്ങാം. --Shiju Alex 08:24, 9 ജൂലൈ 2007 (UTC)

ജന്മപാപം[തിരുത്തുക]

ജന്മപാപത്തെക്കുറിച്ചുള്ള വിവരണം ആമുഖത്തിൽ ഉള്ളത് നല്ലതല്ലേ? --Vssun (സംവാദം) 02:56, 15 ഡിസംബർ 2011 (UTC)

വേണം--റോജി പാലാ (സംവാദം) 03:09, 15 ഡിസംബർ 2011 (UTC)

സുറിയാനി പാരമ്പര്യം[തിരുത്തുക]

സുറിയാനി പാരമ്പര്യമുള്ളവർ മാത്രമാണോ മാമ്മോദീസ എന്നു പറയുന്നത്? റോമൻ കത്തോലിക്കരുടെയിടയിലും ജനകീയമായ പദം മാമ്മോദീസ എന്നതുതന്നെയല്ലേ? --Vssun (സംവാദം) 02:56, 15 ഡിസംബർ 2011 (UTC)

അതെ--റോജി പാലാ (സംവാദം) 03:09, 15 ഡിസംബർ 2011 (UTC)

റോമൻ കത്തോലിക്കാ സഭയിലെ സീറോ-മലബാർ, സീറോ-മലങ്കര വിഭാഗങ്ങൾ മാമ്മോദീസ എന്നു തന്നെയാണുപയോഗിക്കുന്നത്. എന്നാൽ ലത്തീൻ വിഭാഗത്തിലെങ്ങനെയാണ് ഔദ്യോഗിക ശൈലി എന്നു ശരിയായി അറിയില്ല. കേരളത്തിനു പുറത്ത് ലത്തീൻ സഭ (തമിഴ് നാട്ടിലും മറ്റും) 'മാമ്മോദീസ' ഉപയോഗിക്കുന്നുണ്ടാവാൻ വഴിയില്ല. ജ്ഞാനസ്നാനത്തിനു തുല്യമായ ആ ഭാഷകളിലെ പദമാവാനാണു സാധ്യത --Johnchacks (സംവാദം) 03:18, 15 ഡിസംബർ 2011 (UTC)

സുറിയാനി പാരമ്പര്യമെന്നത് ആമുഖത്തിൽ നിന്ന് ഒഴിവാക്കാമെന്നു തോന്നുന്നു. തിരുത്ത് ചേർക്കുന്നു. ----Johnchacks (സംവാദം) 03:37, 15 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ജ്ഞാനസ്നാനം&oldid=1722279" എന്ന താളിൽനിന്ന് ശേഖരിച്ചത്