സംവാദം:ജൂലിയസ് സീസർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കി ആധാരമാക്കാമോ?--അഭി 16:35, 26 മാർച്ച് 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ ആധാരം എടുത്ത് കൊടുത്താൽ പോരേ അഭീ? --ലിജു മൂലയിൽ 16:41, 26 മാർച്ച് 2008 (UTC)[മറുപടി]

അല്ലാ, ഇവിടെ അങ്ങനെ കൊടുത്തിരിക്കുന്നത് കണ്ടു.(ഞാനല്ല കൊടുത്തത് ;-0) അങ്ങനെയൊരു കീഴ്വഴക്കമുണ്ടോ?--അഭി 16:44, 26 മാർച്ച് 2008 (UTC)[മറുപടി]

ഞാൻ നയകാര്യത്തിൽ പാമരനാണ്. അതുകൊണ്ട് അറിയില്ല. --ലിജു മൂലയിൽ 06:13, 27 മാർച്ച് 2008 (UTC)[മറുപടി]

പാടില്ല. ഇംഗ്ലീഷ് വിക്കിപീഡിയ ആധാരമാക്കാൻ പാടില്ല. എങ്കിലും അവിടെ കൊടുത്ത ആധാരസൂചികകൾ നമുക്കും ഉപയോഗിക്കാം. അതായത് ഒരു ലേഖനമെഴുതി ആധാരമായി ഇംഗ്ലീഷ് വിക്കിപീഡിയ എന്നു എഴുതാൻ പാടില്ലെന്നു ചുരുക്കം :). ഇനി എവിടെയെങ്കിലും ഇംഗ്ലീഷ് വിക്കിപീഡിയ അവലംബത്തിൽ കൊടുത്തിട്ടുണ്ടെങ്കിൽ ധൈര്യമായി തിരുത്തിക്കോളൂ അഭീ & ലിജൂ--അനൂപൻ 06:44, 27 മാർച്ച് 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ കാര്യത്തിൽ അങ്ങനെ ഒരു കടുത്ത നയം ശരിയോ എന്നറിയില്ല. ഞാൻ ഇതുവരെ ആകെ ഒന്നോ രണ്ടോ വട്ടം മാത്രം, ഇംഗ്ലീഷ് വിക്കി reference ആയി കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഈയിടെ എഴുതിയ ലിയോ ടോൾസ്റ്റോയി എന്ന ലേഖനത്തിലെ ഒരു reference (നമ്പർ 13) ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ്. ഞാൻ ആശ്രയിച്ചത് അതിൽ ടോൾസ്റ്റോയിയുടെ Kreutzer Sonata എന്ന നോവലിനെക്കുറിച്ചുള്ള ലേഖനത്തിലെ ഒരു ഭാഗമാണ്. http://en.wikipedia.org/wiki/The_Kreutzer_Sonata. അവലംബിച്ച ഭാവം തുടങ്ങുന്നത് ഇങ്ങനെയാണ്:- "During the international celebration of Tolstoy's 80th birthday in 1908, G. K. Chesterton would criticize this aspect of Tolstoy's thought in an article in the September 19th issue of Illustrated London News......"
ഇവിടെ പറയുന്ന Illustrated London News-ലെ ലേഖനം ഞാൻ കണ്ടിട്ടില്ല എന്നിരിക്കെ, അത് കണ്ടു എന്ന മട്ടിൽ അത് reference ആയി കൊടുക്കുന്നത് ശരിയാണോ? പകരം ഇംഗ്ലീഷ് വിക്കിയെ ആണ് ആശ്രയിച്ചത് എന്ന് പറയുന്നതല്ലേ ശരി.Georgekutty 10:43, 27 മാർച്ച് 2008 (UTC)[മറുപടി]

ഈ വിഷയം അല്പം കാര്യമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. എന്റെ അഭിപ്രായം ഇംഗ്ലീഷ് വിക്കി അവലംബം ആക്കാം എന്നു തന്നെയാണ്. --ലിജു മൂലയിൽ 05:12, 29 മാർച്ച് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജൂലിയസ്_സീസർ&oldid=671320" എന്ന താളിൽനിന്ന് ശേഖരിച്ചത്